Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമതയുടെയും ഐശ്വര്യത്തിന്റെയും വിഷു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 02:35 am IST
inSamskriti

കര്‍ണികാരം മിഴിതുറന്ന് സ്വച്ഛന്ദതയില്‍ നീരാടി കോടിവസ്ത്രമണിഞ്ഞ് കളഭം ചാര്‍ത്തി വിലസുന്നു. സൗരയൂഥത്തിലെ നാഥന്‍ പ്രശോഭിത സൂര്യന്റെ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്കുള്ള പുതുപ്രവേശനം – മേടസംക്രാന്തി. ഈ സുദിനം കേരളീയര്‍ അത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. 

കേരളീയര്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന ഒരു സുപ്രധാന കാര്‍ഷികോത്സവമാണ് വിഷു. വിഷുദിനത്തില്‍ സംഭവിക്കുന്ന ഗുണദോഷഫലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഫലങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ചലന ഗതിയില്‍ അനിവാര്യമായും നിയതമായും ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഇവിടെ ജ്യോതിശ്ശാസ്ത്രമനുസരിച്ച് നിലനിന്നിരുന്ന പഞ്ചാംഗപ്രകാരം മേടം ഒന്നിന് മേടം രാശിയിേലക്കുള്ള സൂര്യന്റെ പ്രയാണമാണ്. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്കുള്ള പ്രയാണത്തിനാണ് സംക്രാന്തി എന്നതിനാല്‍ വിവക്ഷിതമായിട്ടുള്ളത്. 

വിഷുവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ കൂട്ടത്തില്‍ വിഷുക്കണിയ്‌ക്കും വിഷുക്കൈനീട്ടത്തിനും ഏറെ പ്രാധാന്യമുണ്ട്. മേടം പുലരുന്നതിനു മുമ്പുതന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കുന്നു. പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളിക്കരികെ തിരിതെളിയുന്ന നിലവിളക്ക്. ശ്രീകൃഷ്ണ വിഗ്രഹവും ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും മാങ്ങയും നാണയവും തുടങ്ങി നയനാനന്ദകരവും ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണി ഒരുക്കിക്കൊണ്ട് പ്രകൃതിയെ കണികാണിച്ചുകൊണ്ട് മേടം രാശിയെ സ്വാഗതം ചെയ്യുന്നു. പ്രകൃതിസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി ഇതിനെ നോക്കിക്കാണാം.  

കണി കണ്ട് സര്‍വ്വൈശ്വര്യങ്ങളും മുതിര്‍ന്നവരുടെയും കുട്ടികളുടെയും അന്തരംഗത്തില്‍ സ്വായത്തമാക്കിക്കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം സമ്മാനമായി വിഷുക്കൈനീട്ടം നല്‍കുന്നത് സാര്‍വ്വത്രികമാണ്. പരസ്പരം പങ്കുവെയ്‌ക്കലിന്റെ ഒരു സംസ്‌കാരം വളര്‍ത്താനും മാതൃകയാക്കാനും ഇതുപകരിക്കുന്നു.    

കണി കാണുന്നതോടെയാണ് വിഷുവാഘോഷം ആരംഭിക്കുന്നതെങ്കിലും പനസം വെട്ടുക എന്ന ഒരു ചടങ്ങുകൂടി ഉത്സവാരംഭത്തിന്റെ ഭാഗമാണ്. ഈയിടെയായി കേരളീയരുടെ ജീവിതമാര്‍ഗ്ഗങ്ങളില്‍ തിരിച്ചുപോകാനാവാത്തവിധം വ്യതിയാനം സംഭവിച്ചിരിക്കുന്നു, പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍. പൊങ്ങച്ചത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ നിയന്ത്രണമില്ലാതെ അതിവേഗം കാറ്റിലുലഞ്ഞ ലക്ഷ്യമില്ലാത്ത പായ്‌ക്കപ്പല്‍ പോലെ അലയുന്ന മനുഷ്യന് അടിസ്ഥാനമായ പലതും കൈമോശം വന്നുപോയിരിക്കുന്നു. കാലചംക്രമണത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഋതുഭേദം സംഭവിക്കുന്നതിന്റെ ഫലമായി പ്രകൃതിയില്‍ സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളാതെ പോകുന്നു. ഈ മാറ്റങ്ങള്‍ക്കു വിധേയമായി അതതു സമയത്ത് നമ്മുടെ കാലാവസ്ഥയ്‌ക്കും ശരീരത്തിനും യോജിച്ച വിഭവങ്ങള്‍ കനിഞ്ഞുതരാറുണ്ട്. ഈ സമയത്ത് ലഭിക്കുന്നതില്‍ അധികവും ചക്കയും മാങ്ങയും തന്നെയാണ്. വിഷുവിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ് പനസം (വരിക്കച്ചക്ക). കുടുംബനാഥന്‍ പനസം വെട്ടുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. ചോറൊഴികെ മിക്കവാറും എല്ലാ വിഭവങ്ങളും ചക്കകൊണ്ടായിരിക്കും. ചക്ക എരശ്ശേരി, ചക്ക വറുത്തത്, ചക്കത്തോരന്‍ അങ്ങനെ പോകുന്നു വിഭവങ്ങള്‍.

ഐശ്വര്യത്തിന്റെ സ്വര്‍ണ്ണനിറം പകര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ പ്രാധാന്യം വിഷുവുമായി ബന്ധപ്പെട്ട് ഏറെയാണ്. വസന്തത്തിന്റെ വരവറിയിക്കുന്നതാണ് കണിക്കൊന്നയുടെ   പൂത്തുനില്‍ക്കല്‍. വിഷു ആരംഭിച്ചാല്‍പ്പിന്നെ എല്ലാ വീടുകളിലും ആരാധനാലയങ്ങളിലും കണിക്കൊന്നയും കണിവെള്ളരിയും പൂമുഖത്ത് തൂക്കുന്നതോടെ വസന്തത്തെയും വിളവെടുപ്പിനെയും സ്വാഗതം ചെയ്യുകയായി. രണ്ടിന്റെയും നിര്‍മ്മലമായ മഞ്ഞനിറത്തിലൂടെ വിവക്ഷിക്കപ്പെടുന്നത് ഐശ്വര്യവും സമാധാനവും തന്നെയാണ്. 

എല്ലാ ആഘോഷങ്ങളിലുമെന്നപോലെ വിഷു ആഘോഷങ്ങള്‍ക്കും പല ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത് മുഖ്യമായും കൃഷിയെ സംബന്ധിച്ചതാണ്. ചാലിടല്‍, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. 

ഇങ്ങനെ പല ആചാരങ്ങളും ആഘോഷങ്ങളും നിലനില്‍ക്കുകയും ശാസ്ത്രീയമായി നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് ധര്‍മ്മം ആചാരപ്രഭവോ ധര്‍മഃ എന്ന വൈദിക മന്ത്രത്തെ അന്വര്‍ത്ഥമാക്കുന്നത്. അതുവഴി മാത്രമേ പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്മനസ്സ് കൈവരൂ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേയും സ്‌നേഹത്തിന്റെയും വിഷുവിനെ നമുക്ക് അത്യുത്സാഹപൂര്‍വ്വം വരവേല്‍ക്കാം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.