ശാസ്ത്രീയ നാമം : Cassia fistula
സംസ്‌കൃതം :ആരഗ്വധം, ശ്യാമ, ദീര്‍ഘഫല, മൃഗദ്രുമം
തമിഴ്: കൊന്നൈ
എവിടെകാണാം: പൊതുവെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു.
പുനരുത്പാദനം : വിത്തില്‍ നിന്ന്.
ആയുര്‍വേദത്തില്‍ ആരഗ്വധ ഗണം എന്ന ഔഷധഗണമുണ്ട്. ഇതില്‍ ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും കുഷ്ടരോഗത്തിനും വേണ്ടിയുള്ള ഔഷധങ്ങളെക്കുറിച്ച് പറയുന്നു.
ഔഷധപ്രയോഗങ്ങള്‍: കൊന്നയുടെ തളിരില അരിക്കാടിയില്‍ അരച്ച് അരിക്കാടിയില്‍ ചൂടാക്കി ലേപനം ചെയ്താല്‍ സന്ധികളിലെ നീര്‍ക്കെട്ട് മാറും. 60 ഗ്രാം കൊന്ന തൊലി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ എല്ലാത്തരം ത്വക് രോഗങ്ങളും ശമിക്കും.
ഒരു ലിറ്റര്‍ എള്ളെണ്ണയും ഒരു ലിറ്റര്‍ കടുകെണ്ണയും എടുത്ത് എട്ട് കിലോ കണിക്കൊന്നയുടെ ഇല വെള്ളം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ നീര് എടുത്ത് അതില്‍ 400 ഗ്രാം കൊന്ന തൊലി അരച്ചു ചേര്‍ത്ത് മണല്‍ പാകത്തില്‍ തൈലം കാച്ചി തേയ്‌ക്കുന്നത് ത്വക് രോഗശമനത്തിന് ഉത്തമമാണ്.
മലബന്ധം, വയറ്റില്‍ കഫം അടിഞ്ഞുകൂടിയുണ്ടാകുന്ന വേദന എന്നിവ ശമിക്കുന്നതിന് കണിക്കൊന്ന കായുടെ അകത്തെ മജ്ജ കുരുകളഞ്ഞ് അഞ്ച് ഗ്രാം വീതം പാലില്‍ അരച്ചുകലക്കി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ മതി. കൊന്ന തൊലി, ചന്ദനം, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാ തൊണ്ട്, ഉണക്കമുന്തിരി ഇവ 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിക്കുക. വസാമേഹം രണ്ട് മാസം കൊണ്ട് കുറയും.
നീര്‍മരുതിന്‍ തൊലി, കാത്ത്, തൃഫലത്തോട്, കണിക്കൊന്ന കായുടെ അകത്തെ മജ്ജ, കടല്‍റാഞ്ചി പട്ട(ഏകനായകത്തിന്റെ വേരിന്മേല്‍ തൊലി), കാട്ടുജീരികം, കുടകപ്പാലയരി, ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് ഇവയെല്ലാം 50 ഗ്രാം വീതം ഉണക്കിപ്പൊടിച്ച് തേനും എള്ളെണ്ണയും സമമെടുത്ത് അരച്ച് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കുക. ഓരോ ഗുളിക വീതം ദിവസം രണ്ട് നേരം തേനില്‍ സേവിച്ചാല്‍ പ്രമേഹം കുറയും.
30 ഗ്രാം തളിരില, 30 ഗ്രാം പൂവ് എന്നിവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായം എടുത്ത് 100 മില്ലി പശുവിന്‍ പാല്‍ ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങുക. ഇതില്‍ 10 തുള്ളി നറുനെയ് ചേര്‍ത്ത് രാവിലെ വെറുവയറ്റിലും രാത്രി അത്താഴ ശേഷവും 15 ദിവസം സേവിച്ചാല്‍ സ്ത്രീകളിലെ അസ്തിശ്രാവം( വെള്ളപോക്ക്) ശമിക്കും. തൊട്ടാവാടി വേര്, ഉണക്ക മഞ്ഞള്‍, കണിക്കൊന്ന പൂവ് ഇവ സമം അരച്ച് ഉരുട്ടി നെല്ലിക്കാ വലുപ്പത്തില്‍ ദിവസം രണ്ട് നേരം സേവിച്ചാല്‍ രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവ് കുറയും. കൊന്നമരത്തിലെ ഇത്തില്‍ക്കണ്ണി ഉണക്കിപ്പൊടിച്ച് ശുദ്ധി ചെയ്ത വേപ്പെണ്ണയില്‍ അഞ്ച് ഗ്രാം വീതം ദിവസം രണ്ട് നേരം 90 ദിവസം സേവിച്ചാല്‍ കുഷ്ഠം പൂര്‍ണ്ണമായും മാറും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: