Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ ‘വാവ്’ ദാഹിക്കുന്നവര്‍ക്കാണ്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 03:55 pm IST
in Special Article

മീനച്ചൂടു കനക്കുന്നു. കനത്ത വേനലിലേക്കാണു പോകുന്നത്. കിണറുകള്‍ വറ്റിത്തുടങ്ങി.അപൂര്‍വമായുള്ള കുളങ്ങള്‍ വറ്റിക്കഴിഞ്ഞു. ഇത്തവണ വെള്ളത്തിനുള്ള അലച്ചില്‍ നേരത്തേ തന്നെ തുടങ്ങിയിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി ചാറിയ മഴ ചൂടു കൂട്ടിയെങ്കിലും ഒരു കുളിര്‍മയായി. കേരളത്തേപ്പോലുള്ള ജലസമൃദ്ധമായ ഒരു നാട് വെള്ളത്തിനായി കേഴുന്നത് ഒട്ടും ആശാസ്യമല്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കുന്നു. ജലം ഇത്രയേറെ പാഴാക്കുന്ന ഒരു നാട് ലോകത്തില്‍ വേറെയുണ്ടോ?

ഭാരതത്തിലെ മരുഭു പ്രദേശം രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങിയ മേഖലകളിലാണ്. എത്രയോ നൂറ്റാണ്ടുകളായി ജലപരിമിതിയുടെ വിലയറിഞ്ഞവരാണ് അവര്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അഹമ്മദാബാദിനടുത്തുള്ള ഒരു stepwell കാണാന്‍ അവസരമുണ്ടായി. ഗുജറാത്തുകാര്‍ ‘ വാവ് ‘ എന്നാണീ ജലസംഭരണിക്ക് പറയുക. പടിക്കിണര്‍ അഥവാ പടവുകിണര്‍ എന്ന് മലയാളം. കുടിക്കാനും കുളിക്കാനും അലക്കാനും ഈ പടിക്കിണറുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. 5 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു ഇത്തരം കിണറുകളുടെ നിര്‍മ്മിതി. ബംഗളാദേശു മുതല്‍ പാകിസ്ഥാന്‍ വരെ നീണ്ടു കിടക്കുന്ന ബെല്‍റ്റില്‍ 140 ല്‍ അധികം പടിക്കിണറുകള്‍ അവശേഷിക്കുന്നുണ്ട്- ഭൂഗര്‍ഭ ജലം കൂടാതെ മഴവെള്ള സംഭരണവും ആണ് ഇത്തരം കിണറുകളുടെ സംഭരണ രീതി. ഉന്നതമായ വാസ്തുവിദ്യയുടേയും നിര്‍മ്മാണ സമ്പ്രദായത്തിന്‍റേയും ഉദാഹരണങ്ങളാണ് ഈ stepwell കള്‍. ഹൈന്ദവ ഇസ്ലാമിക പാരമ്പര്യ പശ്ചാത്തലമാണ് ഇതിന്‍റെ നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്.

എനിക്ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അഹമ്മദാബാദ് നഗരത്തിനടുത്ത് ആദാലാജ് ഗ്രാമത്തിലുള്ള ആദാലാജ് stepwell അല്ലെങ്കില്‍ രുദാബായ് stepwell ആയിരുന്നു. 1498 ല്‍ വഗേല രാജവംശത്തിലെ റാണാ വീര്‍ സിംഗ് ആണ് അതു പണി കഴിപ്പിച്ചത്. അത്യാഢംബര പൂര്‍ണ്ണമായ ഈ Stepwell പൂര്‍ത്തിയാവുന്നതിനു മുന്‍പു സമീപ രാജ്യത്തെ മഹമൂദ് ബെഗാദ എന്ന മുസ്ലിം ഭരണാധികാരിയുമായുള്ള യുദ്ധത്തില്‍ റാണാ വീര്‍ സിംഗ് കൊല്ലപ്പെട്ടു. അതിനു ശേഷം മെഹമൂദ് ബെഗാദ രാജാവാണ് ഈ stepwell പൂര്‍ത്തീകരിച്ചത്. അതു കൊണ്ടു തന്നെ ഒരു ഇന്തോ – ഇസ്ലാമിക് നിര്‍മ്മിതീ ശൈലിയാണ് ഈ പടിക്കിണറിനുള്ളത്. ഈ Stepwell ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി കൊത്തുപണികളുടെ കൂട്ടത്തില്‍ നവഗ്രഹങ്ങളും ഇവിടെ ആലേഖിതമാണ്. വിവാഹ അവസരങ്ങളില്‍ ഇത് ഭക്തിപൂര്‍വം ആരാധന നടത്തുന്ന രീതി ഇപ്പോള്‍ നിലനില്‍ക്കുന്നു. ഒരു പശ്ചാത്തല കഥയും ഇതിന്‍റെ ചരിത്രവുമായി ഇഴ ചേര്‍ന്നു കിടക്കുന്നു.

റാണാ വീര്‍ സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ അതി സുന്ദരിയായ വിധവ രുദാബായിയെ പുതിയ ഭരണാധികാരി മഹമൂദ് ബെഗാദ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. വിധവയായ റാണിക്ക് ആ സംസ്‌ക്കാരത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു നിബന്ധനയോടെ അവര്‍ വിവാഹത്തിനു സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ‘വാവ് ‘പണി തീര്‍ത്തു കഴിഞ്ഞാല്‍ വിവാഹത്തിനു തയ്യാറാവാമെന്നായിരുന്നു അത്. അതു പ്രകാരം ആ പടിക്കിണര്‍ മനോഹരമായ ശില്പചാതുരിയോടെ രാജാവ് പൂര്‍ത്തീകരിച്ചു. ആഗ്രഹം നിറവേറ്റിയതിനുള്ള പ്രതിഫലമായി വിവാഹത്തിനു സമ്മതിക്കാന്‍ മഹമുദ് ബെഗാദ ആവശ്യപ്പെട്ടപ്പോള്‍ രുദാബായ് ഭക്തിപൂര്‍വ്വം ‘വാവ് ‘ വലംവച്ച് അതിലേക്കെടുത്തു ചാടി ആത്മാഹുതിവരിച്ചു. 

എന്തായാലും നൂറ്റാണ്ടുകളായി ജലദൗര്‍ലഭ്യനുഭവിക്കുന്ന ഒരു നാടിന്റെ ജലസ്രോതസ്സായി രുദാബായിയുടെ പേരില്‍ ഈ ‘വാവ് ‘ അറിയപ്പെടുന്നു. 

വെള്ളം. പ്രത്യേകിച്ചു ജീവവായു പോലെ പ്രധാനമായ കുടിവെള്ളം എത്രത്തോളം പ്രധാനമാണ്. ജലസമൃദ്ധിയില്‍ നാം മറന്നു പോകുന്ന ജലത്തിന്‍റെ അമൂല്യത ഇതു പോലുള്ള ചരിത്ര സ്തംഭങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.