ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിനത്തില്‍ ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും മാത്രം. ഇന്നലെ ഷൂട്ടിങ്ങില്‍ ഹീന സിദ്ദു സ്വര്‍ണ്ണം നേടിയപ്പോള്‍ പാരാ പവര്‍ലിഫ്റ്റിങില്‍ സച്ചിന്‍ ചൗധരി വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 ആയി.11 സ്വര്‍ണ്ണവും 4 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. മെഡല്‍പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
അതേസമയം സ്വര്‍ണ്ണവേട്ടയില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയ അര്‍ദ്ധസെഞ്ചുറി പിന്നിട്ടു. 50 സ്വര്‍ണ്ണവും 38 വെള്ളിയും 42 വെങ്കലവുമടക്കം 130 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ഇംഗ്ലണ്ട് ഏറെ പിന്നില്‍. 24 സ്വര്‍ണ്ണവും 29 വെള്ളിയും 21 വെങ്കലവുമടക്കം 74 മെഡലുകള്‍. 9 സ്വര്‍ണ്ണവും 10 വെള്ളിയും 7 വെങ്കലവുമടക്കം 26 മെഡലുകള്‍ നേടിയ ന്യൂസിലാന്‍ഡാണ് നാലാമത്.
ഷൂട്ടിങില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഗഗന്‍ നാരംഗും ചെയ്ന്‍ സിങും മെഡല്‍പട്ടികയില്‍ ഇടംപിടിക്കാതിരുന്നത് ഇന്ത്യക്ക് നിരാശയായി. അതേസമയം പുരുഷ-വനിതാ ഹോക്കി ടീം സെമിയിലെത്തി.
പുരുഷ ബോക്‌സിങില്‍ അഞ്ച് പേര്‍മെഡല്‍ ഉറപ്പിച്ചതാണ് മറ്റൊരു സന്തോഷം.
















