Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ ചോദ്യത്തിന് മറുപടി വേണം സർക്കാരേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 03:37 am IST
in Editorial

‘പറഞ്ഞതും ചെയ്യുന്നതും തമ്മില്‍ പൊരുത്തമുണ്ടോ’ എന്ന ആ  അച്ഛന്റെ ചോദ്യത്തിനു മുന്നില്‍ പതറിപ്പോകുന്ന നിലയിലാണിന്നു കേരളം ഭരിക്കുന്ന ഇടതുമുന്നണിയും അവരെ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും. രണ്ടു ദശാബ്ദം മുന്‍പ്, 1994ല്‍ , സ്വാശ്രയ മെഡിക്കല്‍ കോളജിന് എതിരായ സമരത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂരിലെ റോഷന്റെ അച്ഛന്‍ കെ.വി. വാസുവാണ്  ആ ചോദ്യം ചോദിക്കുന്നത്. ഇന്നിപ്പോള്‍ അത്തരം കോളജുകളുടെ കോഴയെ സഹായിക്കാന്‍ ഓര്‍ഡിനന്‍സും ബില്ലും കൊണ്ടുവന്ന ഇടതുസര്‍ക്കാരും അതിന് കൂട്ടുനിന്ന പ്രതിപക്ഷവും വാ തുറക്കാനാവാതെ നില്‍ക്കുന്നു.

കണ്ണൂര്‍ , കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനക്കോഴ വിഷയത്തിലേറ്റ ഇരട്ടപ്രഹരത്തിന്റെ ആഘാതത്തില്‍നിന്ന് ഉണരാന്‍ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ കുറച്ചുനാളെടുക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് സുപ്രീം കോടതി തടഞ്ഞതിന് തൊട്ടുപിന്നാലെയാണ്, അതേ വിഷയം സംബന്ധിച്ച ബില്‍ ഗവര്‍ണര്‍ മടക്കിയത്. ഭരണ, പ്രതിപക്ഷ മുന്നണികള്‍ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലും പാലക്കാട് കരുണ  മെഡിക്കല്‍ കോളജിലും 2016-17 അധ്യയന വര്‍ഷം ക്രമവിരുദ്ധമായി പ്രവേശനം സമ്പാദിച്ച 180 വിദ്യാര്‍ഥികള്‍ ഇതോടെ പുറത്തായി. ഇവര്‍ പഠനം തുടരുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഉത്തരവിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് കോടതിയുടെ ശക്തമായ നിലപാട്. പുറത്തായവരില്‍, പ്രവേശനത്തിന് അര്‍ഹതയുള്ളവരെന്ന് മേല്‍നോട്ട സമിതിയും എന്‍ട്രന്‍സ് കമ്മീഷണര്‍മാരും കണ്ടെത്തിയ 30  കുട്ടികളുണ്ട്. കോടതി ഉത്തരവ് ഇവരെ ബാധിക്കില്ലെന്ന് ആശ്വസിക്കാം. 30 പേര്‍ക്ക് അര്‍ഹതയുണ്ടെന്ന് പറയുമ്പോള്‍ 150 പേര്‍ അനര്‍ഹരായിരുന്നു.

കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് ഈ നിലപാടിന് പ്രേരിപ്പിച്ചതെന്നു വാദിക്കുന്നവര്‍ അക്കാര്യംകൂടി ഓര്‍ക്കണം. യഥാര്‍ഥ ലക്ഷ്യം മറ്റു ചിലതാണെന്ന് ആരോപണം ഉയരുന്നത് ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ്. അത്തരക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുവരുന്നത് ആരോഗ്യരംഗത്ത് സൃഷ്ടിക്കാവുന്ന വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷത്തിനും ഉല്‍ക്കണ്ഠ കാണുന്നില്ല. വന്‍തുക കോഴവാങ്ങിയായിരുന്നു ഇവിടങ്ങളിലെ പ്രവേശനം. മാനേജ്മെന്റുകളുടെ അത്തരം തട്ടിപ്പിന് ഭരണ – പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. ബില്ലിനെ പിന്തുണച്ചതിനാല്‍ ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുമാറാനുമാകില്ല. ഇരുമുന്നണികളിലും തീയും പുകയും പടര്‍ത്തിയ വിഷയം യുഡിഎഫില്‍ പരസ്യ വാക്‌പോരുവരെയെത്തിനില്‍ക്കുന്നു. 

നിയമത്തെ വെല്ലുവിളിച്ചും സ്വന്തം താത്പര്യം നടപ്പാക്കാനുള്ള ഭ്രാന്തമായ ആവേശത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുഖത്താണ് കോടതിയുടെയും ഗവര്‍ണറുടെയും അടി. കെ. വി. വാസുവിനെപ്പോലുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഈ മുന്നണികള്‍ ഇനി മറുപടി പറയേണ്ടി വരും. തമ്മിലടിനാടകത്തിനിടയിലും സ്വാര്‍ഥതാത്പര്യങ്ങളുടെ കാര്യത്തില്‍ പരസ്പരം കെട്ടിപ്പുണരുന്ന മുന്നണികള്‍ക്കിടയില്‍, തങ്ങളുടെ രക്ഷയ്‌ക്ക് ഇങ്ങനെ ചില സംവിധാനങ്ങളൊക്കെയുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്ക് വിശ്വാസവും ആശ്വാസവും ഊര്‍ജവും പകരും. അതാണ് ഈ സംഭവവികാസങ്ങളുടെ ശരിയായ ഗുണവശം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.