ഗോള്‍ഡ്കോസ്റ്റ്: അവസാന നിമിഷം ഗോള്‍ വഴങ്ങിയ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഹോക്കിയില്‍ സമനില. പൂള് ബി യിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനാണ് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് 2-2. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.
ആദ്യ പകുതിയല്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മുന്നിട്ടുനിന്ന ഇന്ത്യ പിഴവുകള്‍ വരുത്തിയതോടെ പാക്കിസ്ഥാന് രണ്ട് ഗോളും തിരിച്ചടിച്ച് ഇന്ത്യക്കൊപ്പം എത്തി. തുടക്കത്തില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നു. മിന്നുന്ന നീക്കങ്ങളില്‍ അവര്‍ പാക്കിസ്ഥാനെ വിറപ്പിച്ചു. രണ്ട് ഗോളും സ്കോര്‍ ചെയ്തു. ദീല്‍പ്രീത് സിങ്ങാണ് ആദ്യം പാക്കിസ്ഥാന് ഗോളിയെ തോല്‍പ്പിച്ചത്. പിന്നീട് ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ലീഡ് 2-0 ആക്കി.
രണ്ടാം പകുതിയില്‍ പാക്കിസ്ഥാന് തകര്‍ത്തുകളിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസരം മുതലാക്കിയ പാക്കിസ്ഥാന് രണ്ട് ഗോളും തിരിച്ചടിച്ചു. 38-ാം മിനിറ്റില്‍ മുഹമ്മദ് ഇര്ഫാന് പാക്കിസ്ഥാന്റെ ആദ്യ ഗോള്‍ നേടി. 59-ാം മ ിനിറ്റില് മുഷ്ബാഷര് അലി രണ്ടാം ഗോളും സ്കോര്‍ ചെയ്ത് പാക്കിസ്ഥാനെ തോല്‍വിയില്‍ നിന്ന് കരകയറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: