പൊന്‍കുന്നം: ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാന്‍ നടപടി എടുക്കണമെന്ന് ടൗണ്‍ വികസന സമിതി. ആഴ്ചകള്‍ക്കു മുമ്പ് ഹൈമാസ്റ്റ് മിഴിയടച്ചതോടെ ടൗണ്‍ ഇരുട്ടിലാണ്. ശബരിമല സീസണ്‍ കാലത്ത് ചിറക്കടവിലെ എല്ലാ റോഡുകളിലും വഴിവിളക്ക് കത്തിച്ചുവെങ്കിലും ഇപ്പോള്‍ പലതും കത്തുന്നില്ല. ടൗണിലാകട്ടെ പല സ്ഥലത്തും സോഡിയം വേപ്പര്‍ ലാബുകള്‍ ഉണ്ടായിരുന്നതാണ്. ഹൈമാസ്റ്റ് ലൈറ്റ് വന്നതോടെ ഇവയെല്ലാം ചിറക്കടവ് ഗ്രാമപഞ്ചായത്ത് നീക്കം ചെയ്തു. ലൈറ്റ് കത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ടൗണ്‍ വികസന സമിതി പ്രസിഡന്റ് ഷാജി വട്ടപ്പാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എസ് മോഹന്‍, ടോമി ഡോമിനിക്, ശ്യാം ബാബു, കെ.എ.അബ്ബാസ്, ഔസേപ്പച്ചന്‍ പുലാനിമറ്റം, മധു കെ.മാത്യു, ജോര്‍ജി അഴിയ്‌ക്കല്‍, കെ.എം.ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















