നമ്മുടെ ധനകാര്യമന്ത്രി തോമസ് ഐസക്ക് കേരളത്തെ കുത്തുപാളയെടുപ്പിച്ചേ അടങ്ങൂ എന്നുതോന്നുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്ന മട്ടിലാണദ്ദേഹത്തിന്റെ ഇരിപ്പ്.സര്‍ക്കാര്‍ പൊതു കടം രണ്ടുലക്ഷം കോടിയിലേറെയായിരിക്കുന്നു പോലും. എന്നാല്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആര്‍ഭാടത്തിനോ വീടുമോടി കൂട്ടുന്നതിനോ ഒരു കുറവുമില്ല.
ധനകാര്യമന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ കൂടാതെ പരിചാരകര്‍. ഇവരില്‍ത്തന്നെ ഏഴുപേര്‍ തൂപ്പുകാരും. നല്ല തമാശ. ഇതെല്ലാം കാണുമ്പോള്‍ ഒരു പഴയ ഹിന്ദിപ്പാട്ടിന്റെ ഈരടികള്‍ ഓര്‍മ്മവരുന്നു.
പൈസാ ദേ ദോ
തമാശ ദേഖോ (പൈസ തരൂ, തമാശ കാണൂ എന്നര്‍ത്ഥം.) നമുക്കിതൊന്നു മാറ്റി നോക്കാം. വോട്ട് ദേദോ, തമാശ ദേഖോ. എങ്ങനെയുണ്ട് കേരള മോഡല്‍! വോട്ട് നല്‍കൂ തമാശ കാണൂ! അതെ, എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ചവരാണിവര്‍. നമ്മള്‍ കഴുതകള്‍ അതു വിശ്വസിച്ചു. ശരിയാക്കാമെന്നു പറഞ്ഞത് നമ്മുടെ കാര്യങ്ങളല്ല. അവരുടെ കാര്യങ്ങള്‍. അതെല്ലാം ഒരുവിധം ഭദ്രമായിക്കഴിഞ്ഞു. ഇന്ത്യയിലിപ്പോള്‍ ഭരണമില്ലെങ്കിലും അവര്‍ക്ക് ജീവിക്കാം സുഖമായി.
എം. ശ്രീധരന്‍,
വരവൂര്‍, തൃശൂര്‍
















