Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരാർ തൊഴിലാളി നിയമഭേദഗതി എന്ത്, എന്തിന്? രാഷ്‌ട്രീയപ്രേരിതമോ ഈ പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 04:30 am IST
in Vicharam

സംസ്ഥാനത്തെ ചില തൊഴിലാളി സംഘടനകള്‍ നാളെ പൊതുപണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പക്ഷേ, ഇതിനു പിന്നിലുള്ളതു തൊഴില്‍ സംരക്ഷണത്തിലുള്ള താത്പര്യമോ രാഷ്‌ട്രീയ പ്രേരണയോ എന്ന സംശയത്തിലാണ് ജനങ്ങള്‍. 

എന്തായിരുന്നു ഈ ഭേദഗതികള്‍ കൊണ്ടുവരാനുള്ള സാഹചര്യം. എന്തൊക്കെയാണ് ഭേദഗതികള്‍. ഒന്നു ചിന്തിച്ചു നോക്കാം.  

1926-ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങളുടെ പിന്തുടര്‍ച്ചയാണ് രാജ്യത്ത് നിലവിലിരിക്കുന്നത്. 1947-ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡര്‍) സെന്‍ട്രല്‍’ റൂളാണ് ഇപ്പോള്‍ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനം. ഈ നിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന അഭിപ്രായം ഏറെ നാളായി നിലനില്‍ക്കുന്നു. 

ഭേദഗതി നടപ്പാക്കാനുള്ള ശ്രമം 1988-ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയിരുന്നു. ലോക്‌സഭ പാസ്സാക്കിയ ബില്‍, നിര്‍ഭാഗ്യവശാല്‍ രാജ്യസഭയില്‍ പരാജയപ്പെട്ടു. ജീവനക്കാരുടെ സങ്കടപരിഹാരത്തിനായി ‘റിഡ്രസ്സല്‍ ആന്‍ഡ് ഗ്രീവന്‍സ് ബില്‍, 1988’ എന്ന പേരിലായിരുന്നു ബില്ല് അവതരിപ്പിച്ചത്. ബില്ലിലെ പോരായ്‌മകളും നിക്ഷിപ്ത താത്പര്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധത്തിലായതാണ് ബില്ല് പാസ്സാക്കാന്‍ കഴിയാതെ പോയതിനു കാരണം. പിന്നീട്  അധികാരത്തിലെത്തിയ സര്‍ക്കാരുകളൊന്നും ഇത്തരം പരിശ്രമത്തിന് മുതിര്‍ന്നുമില്ല.

 ഭേദഗതിക്കുള്ള സാഹചര്യം

1985 മാര്‍ച്ച് 31ന് അവതരിപ്പിച്ച ബില്ലിലൂടെ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമനനിരോധനം നടപ്പാക്കി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ പ്രതിരോധിക്കാന്‍ ദുര്‍ബലമായ പ്രതിപക്ഷത്തിന് കഴിയാതെ വന്നതാണ് ബില്ല് പാസ്സാകാന്‍ ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 33 വര്‍ഷമായി നിയമനനിരോധനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം നിയമനം നടത്താന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഡ്രൈവ് മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ഇതോടെ കേന്ദ്ര- പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ കഴിയാതായി. ഇതിന് പരിഹാരമായി ഈ ഒഴിവുകളില്‍ കരാര്‍ തൊഴിലാളികളെ നിയമിച്ച് തുടങ്ങി. പോസ്റ്റല്‍, ടെലികോം, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അങ്ങനെയാണ് കരാര്‍ ജീവനക്കാര്‍ കടന്നുവന്നത്. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളിലും കരാര്‍ തൊഴിലാളികളെ നിയമിച്ചു. ഇന്ന് രാജ്യത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളാണ്. സ്ഥിരസ്വഭാവമുള്ള നിയമനങ്ങളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന 1977-ലെ കോണ്‍ട്രാക്ട് ലേബര്‍ അബോളിഷ്‌മെന്റ് ആക്ട് ലംഘിച്ചായിരുന്നു ഇത്തരം നിയമനങ്ങളിലേറെയും.

കരാര്‍ തൊഴിലാളികള്‍ ചൂഷിതരായി

തൊഴില്‍ സ്ഥാപനവുമായി ഉണ്ടാക്കുന്ന നിശ്ചിത കരാറിന്റെ അടിസ്ഥാനത്തില്‍ നിയമിതരായവരാണ് കരാര്‍ തൊഴിലാളികള്‍. തന്ത്രപ്രധാന ഒഴിവുകള്‍ ഒഴികെ നിയമനം നടക്കില്ലെന്ന സാഹചര്യത്തില്‍ അഭ്യസ്തവിദ്യരുടെ പ്രവാഹം കരാര്‍ രംഗത്തേക്കുണ്ടായി. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളും കരാര്‍ തൊഴിലിന്റെ ഭാഗമായി. അതേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്ക് ബാധകമായിരുന്നില്ല. തുച്ഛമായ ശമ്പളത്തില്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ കരാര്‍ വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ ജോലി നോക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പല സ്ഥാപനങ്ങളിലും എട്ട് മണിക്കൂറിലധികം ഇവര്‍ ജോലി ചെയ്തു. സ്ഥിരനിയമനം നേടിയവര്‍ ചെയ്യേണ്ട ജോലികള്‍ കൂടി ഇവര്‍ ഏറ്റെടുത്ത് ചെയ്യേണ്ടതായും വന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കരാര്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തൊഴില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായത്.

ഭേദഗതി അടിച്ചേല്‍പ്പിക്കുന്നു

1947-ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡര്‍) സെന്‍ട്രല്‍ റൂള്‍’ ആണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്. പ്രസ്തുത ബില്ല് ഇല്ലാതാക്കി പുതിയ നിയമനിര്‍മ്മാണം നടത്തിയിരുന്നെങ്കില്‍ ഭരണഘടനാ സ്ഥാപനങ്ങളായ ലോക്‌സഭയുടെയും രാജ്യസഭയുടെയും അംഗീകാരം നേടണമായിരുന്നു. എന്നാല്‍ ബില്ലില്‍ ഭേദഗതി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ ഈ ഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജനാധിപത്യത്തെ അട്ടിമറിച്ച്  നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നു എന്ന തൊഴിലാളി സംഘടനകളുടെ ആരോപണത്തില്‍ കഴമ്പില്ല. ഭേദഗതിയുടെ കരട് രേഖ 2016-ല്‍ എല്ലാ തൊഴിലാളി സംഘടനകള്‍ക്കും നല്‍കിയിരുന്നു. സംഘടനകളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി തയ്യാറാക്കിയിത്.  

എതിര്‍ക്കുന്നത് ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയെ

നിശ്ചിത കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്ന ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയെയാണ് സംഘടനകള്‍ എതിര്‍ക്കുന്നത്. ഇതുമൂലം തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നാണ് ആരോപണം. തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നിശ്ചയിക്കുന്നത്. തൊഴിലാളി കാലാവധി സമ്മതിച്ച് കരാര്‍ അംഗീകരിച്ചാണ് നിയമനം തേടുന്നത്. തൊഴിലിന് പ്രത്യേക കാലാവധി നിശ്ചയിച്ചു എന്ന കാരണത്താല്‍ തൊഴില്‍ സുരക്ഷ ഇല്ലാതാകുന്നില്ല. സ്ഥിരനിയമനങ്ങളിലും തത്ത്വത്തില്‍ കാലാവധി അംഗീകരിച്ചാണ് നിയമനം ലഭിക്കുന്നത്. 

കേരളത്തിലെ കരാര്‍ തൊഴിലാളികള്‍

കരാര്‍ തൊഴില്‍ നിയമഭേദഗതിക്കെതിരെ സമരം സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ കരാര്‍ തൊഴിലാളികളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ആകെ തൊഴിലാളികളില്‍ 80 ശതമാനവും കരാര്‍ തൊഴിലാളികളാണ്. സ്വകാര്യ മേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും കരാര്‍ തൊഴിലാളികളുണ്ട്. ഇവരുടെ തൊഴില്‍സുരക്ഷയും വേതനവും പരിശോധിച്ചാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മനസ്സിലാകും. കെഎസ്ആര്‍ടിസിയില്‍ സ്ഥിരംതൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ ആയിരക്കണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും എംപാനല്‍ ജീവനക്കാരായി ജോലി നോക്കുന്നു.

പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജോലിചെയ്ത ഇത്തരം ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. സ്ഥിര നിയമനം ലഭിക്കുമെന്ന പ്രതീക്ഷയില്‍, കുറഞ്ഞ ശമ്പളത്തില്‍ യാതനകള്‍ പേറി ജോലിചെയ്യുന്നവരാണ് ഏറെയും. കെഎസ്ഇബിയില്‍ സ്ഥിര തൊഴിലാളികള്‍ക്കൊപ്പം തന്നെ കരാര്‍ തൊഴിലാളികളുമുണ്ട്. ഇവരുടെ വേതനവും നാമമാത്രമാണ്. പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലില്‍ 32 വര്‍ഷമായി പ്രതിദിനം 470 രൂപ ശമ്പളത്തില്‍ ജോലിനോക്കുന്ന മെഷീന്‍ ഓപ്പറേറ്ററുണ്ട്. ബിഎസ്എന്‍എല്ലിലെ കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് സ്ഥിര തൊഴിലാളിയുടെ ശമ്പളത്തിന്റെ നാലിലൊന്ന് മാത്രമാണ.് എംആര്‍എഫ് അടക്കമുള്ള ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കുന്നത് കരാര്‍ തൊഴിലാളികളാണ്. 

തൊഴില്‍ സുരക്ഷയുടെ പേരിലാണ് നിയമഭേദഗതിയെ സംഘടനകള്‍ എതിര്‍ക്കുന്നതെങ്കില്‍ പതിറ്റാണ്ടുകളായി പണിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് എന്ത് തൊഴില്‍ സുരക്ഷിതത്വമാണ് നിലവിലുള്ളത്. ഭേദഗതിയുടെ ആനുകൂല്യത്തില്‍ സ്ഥിരം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കരാര്‍ തൊഴിലാളികളുടെ മാസബജറ്റും ജീവിതനിലവാരവും ഉയരും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.