Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഖ്യമല്ല, ലയനമാണ് വേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:12 am IST
in Vicharam

സഖ്യം വേണോ വേണ്ടയോ എന്ന  ചര്‍ച്ചകളിലൂടെ,  ഇതുവരെ ഒരു സഖ്യവും കോണ്‍ഗ്രസുമായി  ഉണ്ടായില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്  ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെയായി നടത്തുന്ന പ്രസംഗങ്ങളുടെ  സിംഹഭാഗവും കോണ്‍ഗ്രസ്സ് സഖ്യത്തിനുവേണ്ടിയുള്ള വാദമുഖങ്ങളാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സ,് കോണ്‍ഗ്രസ്സ് സഖ്യം വേണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാന്‍ മാത്രമാണോ ചേരുന്നതെന്ന് തോന്നിക്കുംവിധമാണ് സിപിഎമ്മിലെ ഇരുപക്ഷവും നടത്തുന്ന പ്രസ്താവനകള്‍. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സുമായി  സിപിഎമ്മിന് സഖ്യമാണോ വേണ്ടത്? ഇരുപാര്‍ട്ടികളും ആഴത്തിലുള്ള സഹകരണം വളരെക്കാലം മുമ്പ് തുടങ്ങിയതാണ്. ഇനി ഒരു സഖ്യത്തിനല്ല, ലയനത്തിനുള്ള സാധ്യതയാണുള്ളത്.

കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ  ഇടതുപക്ഷ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇക്കാലമത്രയും കോണ്‍ഗ്രസ്സ് വിരുദ്ധ പക്ഷത്ത് ഇടതുപക്ഷത്തിന് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ കോണ്‍ഗ്രസ്സ് സഖ്യത്തെ എതിര്‍ക്കുകയാണ്. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനോട് മത്‌സരിച്ച് കേരളത്തിലെ 20 സീറ്റില്‍ പതിനെട്ടും നേടി ദല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നയിച്ച  ഒന്നാം യുപിഎ സര്‍ക്കാരുമായി സഖ്യമുണ്ടാക്കി. കേരളത്തില്‍നിന്ന് പരസ്പരം മത്സരിച്ചു ജയിച്ചുപോയ ഇരുപത് എംപിമാരും ഒരു സര്‍ക്കാരില്‍ അധികാരം പങ്കിട്ടു. 1998 മുതല്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന് അന്നില്ലായിരുന്ന കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ എവിടുന്നുണ്ടായി എന്ന് പരിശോധിക്കപ്പെടണം.

കോണ്‍ഗ്രസ്സ്  നയിച്ചിരുന്ന ലോക്സഭയുടെ സ്പീക്കര്‍ സിപിഎം ടിക്കറ്റില്‍ മത്‌സരിച്ച സോമനാഥ് ചാറ്റര്‍ജി ആയിരുന്നുവല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സ്് നയിക്കുന്ന മുന്നണിയിലെ  പല കക്ഷികളുമായും അധികാരം പങ്കിട്ട ചരിത്രവും ഇടതുപാര്‍ട്ടികള്‍ക്ക് ഓര്‍ക്കാനുണ്ടാകും. ഇടതു നയങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത  കോണ്‍ഗ്രസ്സ് പിളര്‍ന്നുണ്ടായ പാര്‍ട്ടികളായ കേരളാ കോണ്‍ഗ്രസ്സ്-എം, കേരളാ കോണ്‍ഗ്രസ്-ബി, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി തുടങ്ങിയ നിരവധി കക്ഷികള്‍ സിപിഎമ്മിന്റെ പങ്കാളികളായിരുന്നു. ഇപ്പോള്‍  യുഡിഎഫ് വിട്ടുവന്ന ജെഡിയുവിനെ സ്വീകരിച്ചു. മാണിക്കായി മുറവിളിയും തുടങ്ങി. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗുമായി അധികാരം പങ്കിടുകയും ചെയ്തു. കേരളത്തില്‍ത്തന്നെ പല പഞ്ചായത്തുകളിലും കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ് സഖ്യത്തിലുള്ള  ഭരണം തുടരുന്നു.  പല തെരഞ്ഞെടുപ്പുകളിലും അപ്രഖ്യാപിത സഖ്യങ്ങളും രൂപപ്പെടുത്തുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് തനിക്കു നല്‍കിയെന്നു കോണ്‍ഗ്രസ്സ് എംഎല്‍എ കെ. മുരളീധരന്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. സോളാര്‍ സമരവും ടി.പി. ചന്ദ്രശേഖരന്‍ കേസും ഉള്‍പ്പെടെ കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ഒത്തുകളി ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക് സുപരിചിതമാണ്. 

ഭാരതത്തെ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെ, ശക്തമായ ഭരണം കാഴ്ചവയ്‌ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ   ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും മനസ്സാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക്. ഭാരതം അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിടുകയും പുതിയ  ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുന്നതാണ് കണ്ടത്.  വിദേശ നിക്ഷേപം കൂടുതല്‍ അമേരിക്കയില്‍നിന്ന് വരുത്താനുള്ള കരാറുകളും പിന്തുണ പിന്‍വലിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ നിരത്തി. ഭാരതം ആണവശക്തിയാകുന്നതും കൂടുതല്‍ നിക്ഷേപം നേടുന്നതും മേഖലയില്‍ അസന്തുഷ്ടരാക്കുന്നത് ചൈനയെയായിരിക്കും. 

ചൈന ഉള്‍പ്പെടെയുള്ള  ഭാരത വിരുദ്ധ ശക്തികളില്‍നിന്ന് ആജ്ഞ സ്വീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചരിത്രമാണല്ലോ ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. ഈ രാജ്യങ്ങളുടെ അജണ്ടയ്‌ക്കനുസരിച്ചു ഭാരതത്തിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളെ രൂപപ്പെടുത്തുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രധാന ദൗത്യവും. അതുകൊണ്ടുതന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സ് സഖ്യത്തിന് വേണ്ടി ഇരുപക്ഷവും വാദിക്കുന്നത്. രാജ്യത്തെ ഒറ്റക്കെട്ടാക്കാന്‍  ശ്രമിക്കുന്ന ബിജെപിയെക്കാള്‍ നിര്‍ബാധം അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ്സ് ഭരിക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം.

ബിജെപിയെ  ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ സിപിഎം ഉള്‍പ്പടെയുള്ള ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സ് സഖ്യം ചേരണമെന്നാണ് യെച്ചൂരിയെപ്പോലെ, കോണ്‍ഗ്രസ്സ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാക്കന്മാരുടെ ആവശ്യം. ഇന്ന് സിപി എമ്മിനു ലഭിക്കുന്ന വോട്ടുകള്‍കൊണ്ട് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. അപ്പോള്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേരണമെന്ന  യെച്ചൂരിയുടെ  നീക്കങ്ങള്‍ക്കു പിന്നില്‍  കോണ്‍ഗ്രസ്സിന്റെ താല്‍പര്യമാണ്. 

ബിജെപി  അധികാരത്തില്‍ വന്ന അസം തെരഞ്ഞെടുപ്പില്‍ ആകെയുള്ള  126 സീറ്റില്‍ 19 എണ്ണത്തില്‍ മാത്രമാണ് സിപിഎം മത്സരിച്ചത്. 0.6 % വോട്ടാണ്  കിട്ടിയത്. മൊത്തത്തില്‍ ഇടതുസഖ്യം മത്സരിച്ച 44 സീറ്റുകളില്‍ നിന്നായി ലഭിച്ചത് ഒന്നര ലക്ഷം വോട്ട്. കോണ്‍ഗ്രസ്സ്  31 % വോട്ടു നേടിയപ്പോള്‍ ബിജെപി 41.9  ശതമാനം വോട്ടാണ് നേടിയത്. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അകെ 232 സീറ്റില്‍ 25 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത് 0 .7 % വോട്ടാണ്. ബിജെപി 2 .86 ശതമാനം വോട്ട് നേടുകയും കന്യാകുമാരി ജില്ലയിലാകെയുള്ള ആറു സീറ്റില്‍ നാലെണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് എത്തുകയും കോയമ്പത്തൂരിലെ ആകെയുള്ള 10 മണ്ഡലത്തില്‍ ഏഴിലും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മൊത്തത്തില്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ ബിജെപി മൂന്നാം സ്ഥാനത്ത് എത്തുകയും, കോണ്‍ഗ്രസ്സ്  6.47 ശതമാനം വോട്ടുനേടുകയും ചെയ്തപ്പോള്‍ ഇടതുപക്ഷത്തിന് കെട്ടിവച്ച കാശ് എല്ലാ മണ്ഡലങ്ങളിലും നഷ്ടമായി. 

കോണ്‍ഗ്രസ്സുമായി  സഖ്യത്തില്‍ ഏര്‍പ്പെട്ട ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി  26.30 % വോട്ടാണ് നേടിയത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് 12.3 % വോട്ടും നേടി. 34 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎം സ്വന്തം ഭരണകാലത്തെ പ്രതിപക്ഷവുമായി സഖ്യത്തിലാകുകയും, ആകെയുള്ള 294 സീറ്റില്‍ 76 സീറ്റില്‍ മാത്രം വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് സഖ്യം വന്‍ പരാജയമാണെന്ന് തെളിഞ്ഞു. വെവ്വേറെ നിന്നപ്പോള്‍ ലഭിച്ചിരുന്ന വോട്ടുപോലും അവിശുദ്ധ സഖ്യത്തിന് ജനങ്ങള്‍ നല്‍കിയില്ല. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ 1.5 % വോട്ടാണ് സിപിഎം നേടിയത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 0.6 ശതമാനവും രാജസ്ഥാനില്‍ 0.9 ശതമാനവും ഛത്തീസ്ഗഢില്‍ 0.08 ശതമാനവും വോട്ടുവിഹിതവുമാണ് സിപിഎമ്മിനുള്ളത്.

സിപിഎമ്മിന്റെ  ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പാര്‍ട്ടിയുടെ വോട്ട് കുറഞ്ഞുവരുകയാണ്. കേരളം മാത്രമാണ് പാര്‍ട്ടിയുടെ ഇന്നത്തെ ജീവവായു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുനിന്ന് മൊത്തമായി  3.2 ശതമാനം വോട്ടാണ് സിപിഎം നേടിയത്. ഇതുമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ അതിന്റെ പ്രതിഫലനം കേരളത്തിലും  ബംഗാളിലും മാത്രമായിരിക്കും. രാജ്യസ്‌നേഹമോ രാജ്യത്തെ രക്ഷിക്കലോ അല്ല കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് ആറ് ശതമാനം വോട്ടുനേടുകയും സംസ്ഥാന നിയമസഭകളിലേക്കു രണ്ട് സീറ്റും രാജ്യത്തുനിന്ന് 11 ലോക്സഭാ സീറ്റും നേടി ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുകയെന്നതാണ്. ദേശീയ പാര്‍ട്ടി പദവിതന്നെ ചോദ്യചിഹ്‌നമായി മാറിയേക്കാവുന്ന സാഹചര്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടിയോ അതിനു ശേഷമോ ഇടതു നേതാക്കന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനുമുന്‍പ് നിലനില്‍പ്പ് സുരക്ഷിതമാക്കാനാണ് അവര്‍ നോക്കുന്നത്.

ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ പ്രത്യയശാസ്ത്രം  കാലഹരണപ്പെടുകയും സ്വന്തം ആശയത്തില്‍നിന്നുകൊണ്ട് വളര്‍ച്ച സാധ്യമല്ലാതാവുകയും ചെയ്തതിനാല്‍ മറ്റു പാര്‍ട്ടികളുടെ വീഴ്ചയില്‍നിന്ന് മുതലെടുക്കാനാണ് സിപിഎം കുറെക്കാലമായി ശ്രമിക്കുന്നത്. ഇവിടെയാണ് ജെഎന്‍യു, ബീഫ്, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത്. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ വികസന അജണ്ടയോ മറ്റു വിഷയങ്ങളോ ഇല്ല. അതിനാല്‍ മറ്റു പാര്‍ട്ടികളെയും സംഘടനകളുടെയും മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസഥാന സര്‍ക്കാരുകളേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുകയും, എതിരാളികളെ  കായികമായി ഇല്ലാതാക്കിയും വിവിധ മതനേതാക്കന്മാരുടെയും ഗള്‍ഫ് മുതലാളിമാരുടെയും അകത്തളങ്ങള്‍ കയറിയിറങ്ങിയുമാണ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. 

സ്വന്തം പാര്‍ട്ടിയെ എങ്ങനെ വളര്‍ത്താമെന്ന് ചിന്തിക്കുന്നതിനേക്കാള്‍, മറ്റുള്ളവരെ എങ്ങനെ തകര്‍ക്കാം എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ  ചിന്ത. സഖ്യങ്ങള്‍ കെട്ടിപ്പൊക്കിയാല്‍ അധികാരം ലഭിക്കുമെന്ന ചിന്താഗതിയാണ് സിപിഎം  നേതാക്കള്‍ വച്ചുപുലര്‍ത്തുന്നത്. പ്രസക്തമായ ആശയമോ ഉയര്‍ത്തിക്കാട്ടാന്‍ നേതാക്കന്മാരോ വികസന അജണ്ടകളോ ഇല്ലാതെ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും  ഇക്കാലമത്രയും പരസ്പരം സഹകരിച്ചുതന്നെയാണ് സഞ്ചരിച്ചിരുന്നത്. ഇനിയും സഹകരണമെന്ന് ചര്‍ച്ച നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിലും നല്ലത് പരസ്പരം ലയിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.