Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിഎംഎസിന്റെ ചരിത്ര പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:50 am IST
in Vicharam

പതിനെട്ടാം നൂറ്റാണ്ടിന്റെ ഏതാണ്ട് മദ്ധ്യത്തോടുകൂടി ബ്രിട്ടനില്‍ ആരംഭിച്ച് പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച വ്യവസായ വിപ്ലവത്തിന്റെ ഫലമാണ് ആധുനിക തൊഴിലാളിവര്‍ഗ്ഗം. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുംവേണ്ടി തൊഴിലാളികള്‍ രൂപീകരിക്കുന്നതും സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു സംഘടനയാണ് ട്രേഡ് യൂണിയന്‍. ആധുനിക വ്യവസായത്തില്‍ തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്കുനിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുക സാദ്ധ്യമല്ല. അതുകൊണ്ട് അവര്‍ സംഘടനകളില്‍ക്കൂടി ശക്തിപ്രാപിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നു.

ഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആധുനികരീതിയിലുള്ള വ്യവസായങ്ങള്‍ ആരംഭിച്ചുതുടങ്ങി. 1853-ല്‍ മുംബൈയില്‍ ആദ്യത്തെ തുണിമില്ലും ആവര്‍ഷം തന്നെ റയില്‍വേയും, 1855-ല്‍ ബംഗാളില്‍ ആദ്യത്തെ ചണമില്ലും ഉണ്ടായതോടുകൂടി വ്യവസായത്തിന്റെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ആരംഭം ഉണ്ടായി.

ആദ്യകാലത്ത് കര്‍ഷകരാണ് പട്ടണത്തിലെ വ്യവസായശാലകളിലേക്ക് പണിയെടുക്കാന്‍ വന്നത്. വലിയ പ്രതീക്ഷകളോടെ വ്യവസായശാലകളിലേക്കും പട്ടണങ്ങളിലും പ്രവേശിക്കുവാന്‍ തുടങ്ങിയ ഇവര്‍ക്ക് വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടിവന്നു. അങ്ങനെ പൊറുതിമുട്ടിയ തൊഴിലാളികള്‍ 1877-ല്‍ നാഗ്പൂര്‍ എംപ്രസ്സ് മില്ലില്‍ ഒന്നാമത്തെ പണിമുടക്ക് നടത്തി. 1888-90 കാലഘട്ടത്തില്‍ ഇരുപത്തിഅഞ്ചോളം പണിമുടക്കുകള്‍ ചെന്നൈയിലും മുംബൈയിലും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല. ആ തൊഴിലാളികള്‍ക്ക് വേണ്ട നേതൃത്വമോ, നിര്‍ദ്ദേശങ്ങളോ നല്‍കുവാന്‍ തക്കതായ ഒരു സംഘടന ഉണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണം. മാത്രമല്ല തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവിധത്തിലുള്ള യാതൊരു നിയമങ്ങളും ഉണ്ടായിരുന്നില്ല. 1881-ലെ ഫാക്ടറി നിയമം തൃപ്തികരമല്ലാത്തതിനാല്‍ 1884-ല്‍ ഒരു അന്വേഷണക്കമ്മീഷനെ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചു. പ്രസ്തുത കമ്മിഷന്റെ മുമ്പാകെ ലോഘാണ്ഡെയുടെ നേതൃത്വത്തില്‍ വളരെയധികം തൊഴിലാളികള്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍പ്പിച്ചു. 1890-ല്‍ വീണ്ടും ലോഘാണ്ഡെ ഒരു മെമ്മോറാണ്ടം മുംബൈയിലെ മില്‍ ഉടമാ സംഘത്തിനു നല്‍കി. ലോഘാണ്ഡെയുടെ നേതൃത്വത്തില്‍ അതേവര്‍ഷം മുംബൈയില്‍ ‘മില്‍ഹാന്‍സ്’ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും തൊഴിലാളികളുടെ പത്രമെന്ന നിലയ്‌ക്ക് ‘ദീനബന്ധു’ പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു. പ്രസ്തുത സംഘടന ഒരു ട്രേഡ് യൂണിയന്‍ ആയിരുന്നില്ല. ലോഘാണ്ഡെയുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് വഴിതെളിച്ചു എന്നു പറയാം.

ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ദേശീയപ്രസ്ഥാനം രൂപംപ്രാപിച്ചിരുന്നു. 1908-ല്‍ ദേശീയ നേതാവായിരുന്ന  ലോകമാന്യതിലകനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ രാഷ്‌ട്രീയ പണിമുടക്കം. ഇതിനിടെ 1987-ല്‍ ഇന്ത്യയിലെയും, ബര്‍മ്മയിലെയും തൊഴിലാളികള്‍ സംഘടിച്ച് ‘അമാല്‍ഗമേറ്റഡ് സൊസൈറ്റി ഓഫ് റെയില്‍വേ മെന്‍’ എന്നൊരു സംഘടനയും 1905-ല്‍ കൊല്‍ക്കത്തയിലെ ‘കല്‍ക്കട്ട പ്രിന്റേഴ്‌സ് അസോസിയേഷനും’ 1907-ല്‍ മുംബൈ പോസ്റ്റല്‍ യൂണിയനും രൂപംകൊണ്ടിരുന്നു.

1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകയുദ്ധവും, ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ശക്തിപ്രാപിക്കലും, ഗാന്ധിജിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നമ്മുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് വളരെയധികം സഹായിച്ച ഘടകങ്ങളായിരുന്നു. യുദ്ധകാലത്തെ ക്ഷാമവും ദാരിദ്ര്യവും വിലവര്‍ദ്ധനവും ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയും നമ്മുടെ രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തെ വളര്‍ത്താന്‍ സഹായിക്കുകയുണ്ടായി. ഇന്ത്യയില്‍ ഒരു കേന്ദ്രതൊഴിലാളി സംഘടന വേണമെന്ന ചിന്ത ദേശീയനേതാക്കള്‍ക്കിടയിലും തൊഴിലാളിപ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായി. തല്‍ഫലമായി 1920ല്‍ ‘അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്’ രൂപംകൊണ്ടു. എഐടിയുസിയുടെ സ്ഥാപകസമ്മേളനം മുംബൈയില്‍വച്ച് ചേര്‍ന്നപ്പോള്‍ അതിന്റെ അദ്ധ്യക്ഷന്‍ ലാലാ ലജ്പത്‌റായിയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒരു കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടന സ്ഥാപിക്കുന്നതിന് മുന്‍പ് പല ട്രേഡ് യൂണിയനുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ ബി.പി. വാഡിയായുടെയും ആനിബസന്റിന്റേയും നേതൃത്വത്തിലുള്ള ‘മദ്രാസ് ലേബര്‍ യൂണിയനും’ (1918), മഹാത്മാഗാന്ധിയുടെയും അനസൂയബെന്‍ സാരാബായിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ‘അഹമ്മദാബാദ് ടെക്സ്റ്റയില്‍ ലേബര്‍ അസ്സോസിയേഷനും (1918) ആയിരുന്നു. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവയാണ് മേല്‍പറഞ്ഞ രണ്ടു യൂണിയനുകളും. 1920-ല്‍ എഐടിയുസി സ്ഥാപിക്കപ്പെട്ടപ്പോള്‍ 64 ട്രേഡ് യൂണിയനുകള്‍ അതില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. മൊത്തം അംഗസംഖ്യ 1,40,854 ആയിരുന്നു.

ട്രേഡ് യൂണിയനുകളുടെയും ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും സമ്മര്‍ദ്ദങ്ങളുടെ ഫലമായി 1926-ല്‍ ‘ട്രേഡ് യൂണിയന്‍ നിയമം’ പ്രാബല്യത്തില്‍വന്നു. ഈ കാലഘട്ടത്തില്‍ ശക്തിപ്രാപിച്ച ഒരു സംഘടനയായിരുന്നു ‘ഇന്ത്യന്‍ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍’. 1929 ആയപ്പോഴേക്കും പ്രസ്തുത സംഘടനയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായി. എന്‍.എം. ജോഷി പ്രസിഡന്റും വി.വി. ഗിരി സെക്രട്ടറിയുമായി ഈ സംഘടന നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്തെ തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ തൊഴില്‍തര്‍ക്കനിയമം (1929) കൊണ്ടുവരാന്‍ നിര്‍ബന്ധിതമായി.

അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും പ്രതിഫലിച്ചുതുടങ്ങി. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. ഇതിന്റെ ഫലമായി 1925-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലും സ്ഥാപിക്കപ്പെട്ടു. എഐടിയുസി എന്ന തൊഴിലാളി സംഘടനയില്‍ എല്ലാ രാഷ്‌ട്രീയ ചിന്താഗതിക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 1929 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റുകാര്‍ എഐടിയുസിയില്‍ വിഭാഗീയ പ്രവര്‍ത്തനം ആരംഭിച്ചു. എഐടിയുസിയെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി അഫിലിയേറ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 1929 നവംബറില്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ അദ്ധ്യക്ഷതയില്‍ നാഗ്പൂരില്‍ ചേര്‍ന്ന എഐടിയുസി സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് എന്‍.എം. ജോഷിയുടെ നേതൃത്വത്തിലുള്ള മിതവാദികള്‍ ഇറങ്ങിപ്പോക്കു നടത്തുകയും, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ (ഐടിയുഎഫ്) എന്നപേരില്‍ മറ്റൊരു സംഘടന രൂപീകരിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി ഇന്ത്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ പിളര്‍പ്പ് സംഭവിച്ചു. അക്കാലത്ത് എഐടിയുസിയില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരുടെ വിഭാഗീയവും തീവ്രവാദപരവും ദേശീയവിരുദ്ധവുമായ സമീപനങ്ങളാണ് മിതവാദികളെ പ്രകോപിപ്പിച്ചത്.

എഐടിയുസിയുടെ പതിനാറാമത് സമ്മേളനം ചേര്‍ന്നത് 1931-ല്‍ ആയിരുന്നു. പ്രസ്തുത സമ്മേളനം സുഭാഷ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചേര്‍ന്നത്. എഐടിയുസിയില്‍ അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് ചുകപ്പു ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഞലറ ഠൃമറല ഡിശീി ഇീിഴൃല)ൈ എന്ന പേരില്‍ മറ്റൊരു  കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിച്ചു. ഇതിന്റെയൊക്കെ ഫലമായി 1930 മുതല്‍ 1939 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വളരെ മന്ദീഭവിച്ചു.

1939-ല്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. എഐടിയുസിയില്‍ വീണ്ടും കുഴപ്പങ്ങള്‍ തലപൊക്കി. ഈ യുദ്ധത്തില്‍ ജര്‍മ്മനിയും സഖ്യകക്ഷികളായ ജപ്പാനും ഇറ്റലിയും ഒരുവശത്തും, ബ്രിട്ടനും അവരെ തുണയ്‌ക്കുന്ന മറ്റ് രാജ്യങ്ങള്‍ മറുവശത്തുമായിരുന്നു. എഐടിയുസി ആരെ സഹായിക്കണമെന്ന കാര്യത്തില്‍ സംഘടനയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാതെ ബ്രിട്ടനെ സഹായിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ ശക്തമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ചു. പിന്നീട് റഷ്യയും ബ്രിട്ടന്റെ ചേരിയില്‍ യുദ്ധത്തിന് ചേര്‍ന്നപ്പോള്‍ ബ്രിട്ടനെ യുദ്ധത്തില്‍ പിന്‍തുണയ്‌ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ബ്രിട്ടനെ സഹായിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു. ഇതിനോട് എഐടിയുസിയിലെ കോണ്‍ഗ്രസ്സുകാര്‍ യോജിച്ചില്ല. ഈ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വീണ്ടും എഐടിയുസിയില്‍ പിളര്‍പ്പുണ്ടായി. എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന പേരില്‍ പുതിയ സംഘടന 1942ല്‍ രൂപീകരിച്ചു. 1942 ആഗസ്റ്റ് 9 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുക’ എന്നാവശ്യപ്പെട്ടുകൊണ്ട് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചു. മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കന്മാരെ തടങ്കലിലാക്കി. സമരത്തിനെതിരെ എല്ലാ മര്‍ദ്ദനമുറകളും കൊളോണിയല്‍ ഭരണാധികാരികള്‍ അഴിച്ചുവിട്ടു. എഐടിയുസിക്ക് നേതൃത്വം നല്‍കിയിരുന്ന മിക്കവാറും കോണ്‍ഗ്രസ്സ് നേതാക്കള്‍ ജയിലിലായി. ഈ അവസരം മുതലെടുത്ത് എഐടിയുസിയെ കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചടക്കി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തോട് കമ്മ്യൂണിസ്റ്റുകാര്‍ കാട്ടിയ കൊടിയ വഞ്ചനയായിരുന്നു ഇത്. കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി എഐടിയുസിയെ അവര്‍ ഉപയോഗിച്ചു.

ഈ സാഹചര്യത്തിലാണ് ദേശീയ താല്‍പര്യങ്ങളും തൊഴിലാളി താല്‍പര്യങ്ങളും സംരക്ഷിക്കുവാന്‍ 1947 മേയ് മൂന്നിന് ദല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ സമ്മേളനത്തില്‍ ഐഎന്‍ടിയുസി രൂപീകരിച്ചത്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന രാഷ്‌ട്രീയകക്ഷി ഉണ്ടായതോടുകൂടി 1948ല്‍ ഹിന്ദുമസ്ദൂര്‍സഭ (എച്ച്എംഎസ്സ്) എന്നൊരു തൊഴിലാളി സംഘടനകൂടി രൂപംകൊണ്ടു. 1942-ല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എച്ച്എംഎസ്സില്‍ ലയിച്ചു. 1949 ഏപ്രില്‍ മാസത്തില്‍ കല്‍ക്കട്ടയില്‍വെച്ച് കെ.ടി. ഷാ, മൃണാള്‍കാന്തി ബോസ് എന്നിവരുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (യുടിയുസി) എന്ന മറ്റൊരു സംഘടനകൂടി രൂപംകൊണ്ടു. പിന്നീട് ഈ സംഘടനയില്‍നിന്നും രൂപംകൊണ്ടതാണ് യുടിയുസി (ലെനിന്‍ സരണി). ജനസംഘത്തിന്റെ രൂപീകരണത്തോടെ 1955-ല്‍ ഭാരതീയ മസ്ദൂര്‍സംഘവും (ബിഎംഎസ്), എസ്എസ്പിയുടെ ഉത്ഭവത്തോടെ 1965-ല്‍ ഹിന്ദു മസ്ദൂര്‍ പഞ്ചായത്തും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ 1970-ല്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) ഉം പ്രവര്‍ത്തനം ആരംഭിച്ചു.

ഭാരതത്തിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ പുതിയ വഴിത്തിരിവായിരുന്നു ഭാരതീയ മസ്ദൂര്‍സംഘത്തിന്റെ രൂപീകരണം. ബാലഗംഗാധരതിലകന്റെ ജന്മദിനത്തിലായിരുന്നു ഇതിന്റെ ജനനം. ബിഎംഎസ്സിനെ മറ്റു കേന്ദ്ര ട്രേഡ് യൂണിയനുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ദേശഭക്തിയാണ്. ‘ഭാരത് മാതാകീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുന്ന ഭാരതത്തിലെ  ഏക തൊഴിലാളി പ്രസ്ഥാനമാണിത്. ഉജ്ജ്വല വാഗ്മിയും ചിന്തകനും ദാര്‍ശനികനും എഴുത്തുകാരനും സംഘാടകനുമായിരുന്ന ദത്തോപാന്ത് ഠേംഗിഡിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. ബിഎംഎസ്സിലൂടെ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുതിയൊരു ദിശാബോധം അദ്ദേഹം നല്‍കി. ഇടതു ട്രേഡ്‌യൂണിയനുകളുടെ വര്‍ഗസമരസിദ്ധാന്തത്തിനുപകരം വര്‍ഗസമന്വയസിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ദേശീയബോധമുള്ള തൊഴിലാളി, രാഷ്‌ട്രീയാതീത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയ ആശയങ്ങള്‍ ഠേംഗിഡിജി ബിഎംഎസ്സിന്റെ അടിസ്ഥാന പ്രമാണമാക്കി.

ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍, വിശിഷ്യാ ഇടതു ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ദേശീയതയ്‌ക്ക് പ്രാധാന്യം നല്‍കുന്നവയല്ല. 1962-ല്‍ ചൈന ഭാരതത്തെ കടന്നാക്രമിച്ചപ്പോള്‍ എഐടിയുസിയില്‍ ഒരു വിഭാഗം ചൈനീസ് പക്ഷത്തായിരുന്നു. 1965-ലെ ഇന്‍ഡോ-പാക് യുദ്ധത്തില്‍ ഭാരതത്തിനനുകൂലമായ നിലപാട് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ സ്വീകരിച്ചില്ല. യുദ്ധകാലത്ത് നമ്മുടെ ധീരസൈനികര്‍ക്ക് രക്തദാനം ചെയ്യാന്‍ ശ്രമിച്ച വി.എസ്. അച്ചുതാനന്ദനെതിരെ സിപിഎം അച്ചടക്കനടപടി സ്വീകരിക്കുകയുണ്ടായി. അതേസമയം ഈ അവസരങ്ങളിലെല്ലാം ബിഎംഎസ് ‘രാഷ്‌ട്രീയ മസ്ദൂര്‍ മോര്‍ച്ച’ രൂപീകരിച്ച് രാഷ്‌ട്രരക്ഷയ്‌ക്കായി പ്രവര്‍ത്തിച്ചു.

ഭാരതീയ ദേശീയതയില്‍ അധിഷ്ഠിതമായ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണ് ബിഎംഎസ്സിനെ അംഗസംഖ്യയില്‍ ഒന്നാമത്തെ തൊഴിലാളി പ്രസ്ഥാനമാക്കി മാറ്റിയത്. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിക്കുന്ന സംഘടനയായി ബിഎംഎസ്സ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രത്യയശാസ്ത്രപ്രതിസന്ധിയില്‍പ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആശയും ആവേശവുമാണ് ഇന്ന് ഭാരതീയ മസ്ദൂര്‍സംഘം.

(പ്രമുഖ ഗ്രന്ഥകാരനും കൊല്ലത്ത് ഏപ്രില്‍ 6ന് ആരംഭിക്കുന്ന ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം 

അധ്യക്ഷനുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.