Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെ വേണം; ഇങ്ങനെത്തന്നെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:05 am IST
in Vicharam

കലാപ്രവര്‍ത്തകരും സാഹിത്യപ്രവര്‍ത്തകരും നിഷ്പക്ഷമതികളായിരിക്കണം. സ്വന്തം അഭിപ്രായം സമൂഹത്തിനു മുന്നില്‍ പ്രകടിപ്പിക്കാന്‍ ധൈര്യമുള്ളവരും ആയിരിക്കണം. സമൂഹം, രാഷ്‌ട്രം, പ്രദേശം, കുടുംബം എന്നിവകളോടെല്ലാം വേണ്ടുന്ന രീതിയിലുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണം. കലാ-സാഹിത്യ പ്രവര്‍ത്തകര്‍ പലരും മേല്‍ സൂചിപ്പിച്ച രീതിയില്‍ ഉള്ളവരായിരുന്നെന്ന് ചരിത്രം നമുക്ക് പഠിപ്പിച്ചുതരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ ഒരു ജനാധിപത്യ സംഗമത്തില്‍ ചലച്ചിത്രതാരം ജോയ് മാത്യു പറഞ്ഞ അഭിപ്രായം നൂറ് ശതമാനം ശരിതന്നെയാണ്. അത് തുറന്നുപറയാന്‍ അദ്ദേഹം പ്രകടിപ്പിച്ച ആര്‍ജ്ജവം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ഇക്കാലത്ത് ഇവിടെ മിക്കവരും ലക്ഷ്യമിടുന്നത് അവാര്‍ഡുകള്‍ മുതലായവ തന്നെയെന്നത് പരമസത്യം. അതിലെ പണത്തിനുതന്നെ പ്രാധാന്യം.  കാഴ്ചയ്‌ക്കായുള്ള ഫലകാദികളോ പ്രമാണപത്രങ്ങളോ എല്ലാം രണ്ടാം സ്ഥാനത്തും. അതാണല്ലോ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുമ്പോള്‍ പണം ഒഴികെയുള്ളവ മാത്രം തിരികെ കൊടുക്കുന്നത്.

നമുക്കോ നമ്മുടെ സമൂഹത്തിനോ രാജ്യത്തിനോ യാതൊരു പ്രത്യേകതയുമില്ലെന്നും നമ്മളെല്ലാം ഏതോ ചില സങ്കര ഉല്‍പ്പന്നങ്ങളാണെന്നും ഉരുവിട്ട് നടക്കുന്ന കലാപകാരികളും വിധ്വംസകരുമായ പല വൈദേശിക ഛിദ്രശക്തികളുമുണ്ട്. ഇവര്‍ക്കും ഇവരുടെ പ്രകീര്‍ത്തകരും അനുയായികളുമായി ഇന്നാട്ടിലുള്ള കുറെ സ്വയം പ്രഖ്യാപിത മഹാന്മാര്‍ക്കും മുന്നില്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച് കാലം കഴിക്കുന്ന  ‘സാംസ്‌കാരിക നാശകര്‍’ സമൂഹത്തിന് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ലോകത്തിനു പോലും തീരാശാപമായി മാറുകയാണ്. 

താന്‍ ഓംകാരത്തിന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്ന് സാഭിമാനം പ്രഖ്യാപിച്ച, നമ്മുടെ ഒരു ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിന്റെ വിവേകവും തന്റേടവും പലരും ഇന്നും ആദരവോടെ ഓര്‍ക്കുന്നു. വസ്തുനിഷ്ഠമായും സത്യസന്ധമായും കാര്യങ്ങളെ കാണാനും വിലയിരുത്താനും കഴിവും തന്റേടവുമുള്ള ചിലരെങ്കിലും നമുക്കിടയില്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിത്തന്ന ജോയ് മാത്യുവിന് ആയിരമായിരം അഭിനന്ദനങ്ങള്‍!

വാസുദേവ് നെല്ലായി, തൃശൂര്‍

വിധേയനാവാനാണ് മലയാളിക്കിഷ്ടം

ആനന്ദത്തെ ‘ആനന്ത’മാക്കുന്ന മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ ദുരവസ്ഥ ദയനീയമെന്നല്ലാതെന്ത് പറയാന്‍! നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ ഇതില്‍ക്കൂടുതലൊരു അളവുകോല്‍ ആവശ്യമില്ലല്ലൊ. ചാക്കീരിപ്പാസില്‍നിന്നു തുടങ്ങി ഡിപിഇപിയുമെല്ലാമായി പഠനനിലവാരം കുത്തനെ കുറച്ചവരാണ് ഇതിനെല്ലാം കാരണക്കാര്‍. ആന എന്നതിലെ ‘ന’ക്കു തുല്യമായി കുത്തിവരച്ചിട്ടാല്‍ കുട്ടിക്ക് ഉത്തരത്തെക്കുറിച്ച് ബോധ്യമുണ്ടെന്ന നിഗമനത്തില്‍ മാര്‍ക്ക് നല്‍കാനാണ് അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശം. ഈ രീതിയില്‍ പഠിച്ച് മലയാളത്തില്‍ ബിരുദാനന്തരബിരുദത്തിനെത്തുന്ന കുട്ടികള്‍ ‘ആനന്ത’മെന്നെങ്കിലും എഴുതിയല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. ഇങ്ങനെ പഠിച്ചുവളര്‍ന്നവരാണല്ലൊ ഇപ്പോഴത്തെ അദ്ധ്യാപകര്‍.

കവിതാസ്വാദകന് അക്ഷരബോധം വേണമെന്ന് ശഠിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസം പോലുമില്ലാത്തവനും നന്നായി ചൊല്ലിക്കേള്‍ക്കുന്ന കവിത ആസ്വദിക്കാന്‍ കഴിയും. നന്നായി ചൊല്ലാനും കഴിയും. പക്ഷേ, മലയാളം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അക്ഷരബോധം വേണ്ടേ? അക്ഷര സ്ഫുടത വേണ്ടേ? അങ്ങനെയെങ്കിലല്ലേ ഭാഷ വളരൂ. തിരിച്ചാണെങ്കില്‍ ഭാഷയുടെ നാശത്തിനാണ് വിധി. ഭാഷയുടെ നാശമെന്നത് സംസ്‌കാരത്തിന്റെ നാശമാണ്. മൃതഭാഷകളുടെ കൂട്ടത്തില്‍ മലയാളവും ഉള്‍പ്പെടുന്നെന്നത് നമ്മള്‍ ഗൗരവത്തോടെയെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്.

ഇതൊന്നുമറിയാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും. പക്ഷേ, ആത്മാര്‍ത്ഥമായി ഇതിനെതിരായ നിലപാട് എന്നെങ്കിലും ഇവരില്‍ നിന്നുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഉപരിപ്ലവമായ സോപ്പുകുമിളകള്‍പോലെയാണ് മലയാളികള്‍ ഇക്കാര്യത്തില്‍. എന്തിലും വലിയ അറിവുള്ളവരാണെന്ന ബോധമാണ് നമ്മള്‍ കേരളീയരെ ഭരിക്കുന്നത്. പക്ഷേ, വിവേകമില്ലെന്നതാണ് സത്യം. രണ്ടരവയസ്സുമുതല്‍ മാതൃഭാഷയില്ലാതെ പഠിച്ചുവളരാന്‍ പറ്റുന്ന ലോകത്തിലെ ഏക പ്രദേശമാണ് കേരളമെന്നതുതന്നെ ഈ നിരീക്ഷണത്തിനാധാരം. അനുബന്ധമായി ഒന്ന് രണ്ട് സൂചനകള്‍ മാത്രം താഴെ കൊടുക്കുന്നു.

പരിസ്ഥിതിയെക്കുറിച്ച് വാചാലമാകുകയും അതേസമയം സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കും, വയല്‍നികത്തി ദേശീയപാതാ നിര്‍മാണത്തിനും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന കപടമുഖമാണ് മലയാളിയുടേത്. ഇതു തുറന്നുപറയുന്ന ചുരുക്കം ചിലരെ വികസനവിരോധികള്‍ എന്നുപറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കാനും മലയാളി മിടുക്കനാണ്. വിഷയാധിഷ്ഠിതമായി സത്യസന്ധമായ നിലപാടെടുക്കുന്നതില്‍ മലയാളി വിമുഖനാണ്. ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും തുറന്നുപറയാനുള്ള നെഞ്ചൂക്ക് കാണിക്കുന്നേയില്ല. വിധേയന്മാരായി,അധികാരികളെ പിണക്കാതെ, കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മുടക്കാതെ കഴിയാനാണ് മലയാളിക്കിഷ്ടം. ഒരു ചെറുവിഭാഗത്തില്‍നിന്ന് ശക്തമായ ചില ശബ്ദങ്ങളുയരുന്ന പ്രതീക്ഷയില്‍ ‘ആനന്ത’ത്തോടെ നമുക്ക് കാത്തിരിക്കാം- ഒരു പുതിയ പുലരിക്കായി.

രാമചന്ദ്രന്‍ പാണ്ടിക്കാട്, മലപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.