ലോസേഞ്ചല്‍സ്: സ്വീഡിഷ് താരം സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ച് ലോസേഞ്ചല്‍സ് ഗാലക്‌സിയുമായി കരാര്‍ ഒപ്പുവെച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാള്‍ട്ടനുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സാള്‍ട്ടന്‍ ലോസേഞ്ചല്‍സ് ഗാലക്‌സിയില്‍ ചേര്‍ന്നതായുള്ള വാര്‍്ത്തകര്‍ പുറത്തുവന്നത്.
അമേരിക്കയിലെ മേജര്‍ ലീഗ് ടീമായ ലോസേഞ്ചല്‍സ് ഗാലക്‌സിക്കായി ഈ മാസം തന്നെ സാള്‍ട്ടന്‍ ബൂട്ടുകെട്ടും. മുന്‍ ഇംഗ്ലീഷ് താരമായ ആഷ്‌ലി കോളാണ് ഗാലക്‌സിയുടെ ക്യാപ്റ്റന്‍.
ഡിസംബര്‍ 26 ന് ബേണ്‍ലിക്കെതിരായ മത്സരത്തിലാണ് സാള്‍ട്ടന്‍ അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ സാള്‍ട്ടന്‍ 46 മത്സരങ്ങളില്‍ 28 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഈമാസം 31 ന് ലോസേഞ്ചല്‍സ് ഫുട്‌ബോള്‍ ക്ലബ്ബിനെതിരായ മത്സരത്തില്‍ ഗാലക്‌സിക്കായി സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ച് കളിക്കളത്തിലിറങ്ങും.
















