തിരുവനന്തപുരം: ഐടിഎഫ് ഫ്യൂച്ചര്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജോഡി അര്ജുന് ഖാദേ -വിജയ് സുന്ദര്‍ സഖ്യം ഫൈനലില്‍. ഇന്ത്യയുടെ തന്നെ മോഹിത് മയൂര്‍ ജയപ്രകാശ്-മനീഷ് സുരേഷ് കുമാര്‍ സഖ്യത്തെ 3-6, 3-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്ജുന്-വിജയ് സഖ്യം കലാശക്കളിക്ക് യോഗ്യത നേടിയത്.
ടൂര്‍ണമെന്റിലെ ഒന്നാം സീഡ് ബ്രസീലിന്റെ കയോസ് സില്‍വ- തലീസ് തുരുണി സഖ്യമാണ് ഫൈനലില്‍ ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍. ബ്രസീലിയന്‍ സഖ്യം 3-6, 6-3, 12-10 എന്ന സ്കോറിന് സെര്‍ബിയന്‍ സഖ്യത്തെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. സിംഗിള്‍സില്‍ ഇന്ത്യയുടെ മൂന്നാം സീഡുകാരനായ അര്ജുന് ഖാദേ ഇന്ത്യയുടെ തന്നെ സൂരജ് ആര്. പ്രബോധിനെ 6-2, 6-3 നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സെമിയിലെത്തി.
ബ്രസീലിന്റെ തലീസ് തരുണി ഇന്ത്യയുടെ അഭിനവ് സഞ്ജയ് ഷണ്മുഖത്തെ 6-3,6- 4 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെമിയിലെത്തി ഒന്നാം സീഡുകാരനായ സ്പെയിനിന്റെ കാര്‍ലോസ് ബലൂഡ പര്കിസ് ജര്‍മനിയുടെ സാമി റീഇന്വെയിനിനെ 6-3, 4-6, 6-4 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അവസാന നാലിലൊരാളായി. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ നാലാം സീഡുകാരന് എന്‍. വിജയ് സുന്ദര്‍ പ്രകാശ് ഇന്ത്യയുടെ തന്നെ എതിരാളി മനീഷ് സുരേഷ്കുമാറിനെ 0-6, 4-6 എന്ന സ്കോറിന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: