Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആത്മഹത്യയ്‌ക്കും കൊലയ്‌ക്കുമിടയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:25 am IST
in Vicharam

‘ആത്മഹത്യയ്‌ക്കും 

കൊലയ്‌ക്കുമിടയിലൂ-

ടാര്‍ത്തനാദംപോലെ 

പായുന്ന ജീവിതം’

 സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന അരക്ഷിതാവസ്ഥയെ, ഭയാനകതയെ ഇത്രമേല്‍ തീക്ഷ്ണമായി മറ്റൊരു കവിയും ആവിഷ്‌കരിച്ചിട്ടില്ല. അതിനാല്‍ ഈ വരികളെഴുതിയ കവിയെ കാവ്യലോകം അത്രമേല്‍ സ്‌നേഹിച്ചിരുന്നു. എണ്‍പതുകളിലെ ക്ഷുഭിത യൗവ്വനം കാമ്പസുകളിലും കവിയരങ്ങുകളിലും മേല്‍പ്പറഞ്ഞ ഈരടികള്‍ പാടിനടന്നു. യുവാവായ, അവരിലൊരാളായ കവിയെ നെഞ്ചേറ്റി നടന്ന വിദ്യാര്‍ത്ഥി കളില്‍ പലരും പഠനവും പ്രണയവുംവരെ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. നാടിന്റെ അനാഥത്വം സ്വന്തം അനാഥത്വമായി അവര്‍ പരിവര്‍ത്തനം ചെയ്തു. അങ്ങനെ സ്വയം ഹോമിച്ചു. അതിനിടെ കവി വളര്‍ന്നു. കവിയായി മാത്രമല്ല, നടനായും അറിയപ്പെട്ടു. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇപ്പോള്‍ ആത്മഹത്യാപരമായ ആതിഥ്യം സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മാത്രമല്ല, സംസ്‌കാരികനായകരെന്ന് അവകാശപ്പെടുന്ന മറ്റു ചിലരും ഈ ആതിഥ്യത്തെ ഒരലങ്കാരമായി ഏറ്റുവാങ്ങിയിരിക്കുന്നു. 

തലയില്‍ മുണ്ടിട്ടും അല്ലാതെയുമാണ് തൃശ്ശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് ഇത്തരക്കാര്‍ എത്തിയത്. കണ്ണൂരിലെ ചെറുപ്പക്കാരനായ ഷുഹൈബിനെ വെട്ടിനുറുക്കിയതിന്റെ ചോരക്കറ ഉണങ്ങുന്നതിനു മുമ്പാണ് സമ്മേളനം ആഘോഷമാക്കിയത്. മാത്രവുമല്ല, അഗളിയിലെ നിരാലംബനായ മധു എന്ന വനവാസിയുടെ വിശപ്പിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തില്‍ സാംസ്‌കാരികലോകം ഞെട്ടിത്തരിച്ചുനിന്ന പരിതോവസ്ഥയുമുണ്ടായി. അതിലുപരി സിപിഎം എന്ന പ്രസ്ഥാനം ഒരലങ്കാരമായി കൊണ്ടുനടക്കുന്ന കൊലപാതക രാഷ്‌ട്രീയത്തിന്റെ വെന്നിക്കൊടിയാണ് സമ്മേളനനഗരിയില്‍ പാറിക്കളിച്ചത്.   ചുരുക്കത്തില്‍ ഇരകളുടെ ശവങ്ങള്‍ക്കു മുകളിലാണ് ഈ സാംസ്‌കാരിക നായകര്‍ കസേരയിട്ടിരുന്ന് ആതിഥ്യം സ്വീകരിച്ചത്. ഷുഹൈബ് ഏറ്റവുമൊടുവിലത്തെ ഇരയാണ്. ടി.പി. ചന്ദ്രശേഖരനും ജയകൃഷ്ണന്‍ മാസ്റ്ററുമുള്‍പ്പെടെയുള്ള അനേകര്‍ പിന്‍നിരയിലുണ്ട്. മറ്റു ജില്ലകളിലേക്കും അരുംകൊല വ്യാപിക്കുകയാണ്. അന്ധമായ രാഷ്‌ട്രീയവൈരത്തിന്റെ പേരില്‍ ജീവനോടെ കൊത്തിനുറുക്കപ്പെട്ടവര്‍. ഇരകളെ കൊന്നൊടുക്കിയാലും അരിശം തീരാതെ അവരുടെ കുടുംബാംഗങ്ങളേയും ദ്രോഹിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ സംസ്‌കാരം അധഃപതിച്ചിരിക്കുന്നു. ടി.പി ചന്ദ്രശേഖരന്റെ വിധവ ഇതിന്റെ  ഇരയാണ്.  കൊലയാളികളെ സ്‌നേഹിക്കുവാനും പാര്‍ട്ടി പഠിപ്പിക്കുന്നു.  പ്രാകൃതമായ ഈ സംസ്‌കാരത്തെ പിന്‍പറ്റുന്നവരായി നമ്മുടെ സാംസ്‌കാരിക നായകരും അധഃപതിച്ചിരിക്കുന്നു.

ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ  കണ്ണൂരില്‍ ഭരണസ്വാധീനമുപയോഗിച്ചാണ് ഉന്മൂലനം നടക്കുന്നത്. ഇതുവരെ പാര്‍ട്ടി  ഒറ്റയ്‌ക്കായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊലയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഭരണകൂടവുമുണ്ട്. ഇതിനെതിരെയാണ്  ഹൈക്കോടതി ശബ്ദിച്ചിരിക്കുന്നത്. ഒരു മനുഷ്യനോട് ഇത്രയും ക്രൂരത കാട്ടാമോ എന്ന് ഇരയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കോടതി ഭരണകൂടത്തോട് ചോദിച്ചിരിക്കുന്നു. മുമ്പെങ്ങുമില്ലാതിരുന്ന ഭയാനകതയാണിത്.  ഏതു കൊലപാതകത്തിലും സിപിഎം എന്ന രാഷ്‌ട്രീയപാര്‍ട്ടിക്ക് ഔദേ്യാഗികമായിത്തന്നെ പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് (അത് രഹസ്യമാക്കണമെന്ന് പാര്‍ട്ടിയിലെ ഗൂഢാലോചനക്കാര്‍ ശഠിക്കുന്നു). പങ്ക് കീഴ്ഘടകത്തിനാണെങ്കിലും മേല്‍ഘടകത്തിനാണെങ്കിലും ഒരുപോലെതന്നെ. ഏതുസംഗതിയും പട്ടാളച്ചിട്ടയില്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട്‌ചെയ്ത് ഭദ്രമാക്കുന്ന കീഴ്‌വഴക്കമാണല്ലോ ഈ പ്രസ്ഥാനത്തിനുള്ളത്? ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതുപോലെ രാഷ്‌ട്രീയകൊലപാതകത്തില്‍ സ്വന്തം ഉത്തരവാദിത്വം പാര്‍ട്ടിക്ക് പരസ്യമായി ഏറ്റുപറയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. 

 ഇതൊന്നും അറിയാത്തവരല്ല നമ്മുടെ സാംസ്‌കാരിക നായകര്‍. അരിഞ്ഞുവീഴ്‌ത്തിയ ശവങ്ങള്‍ക്കു മുകളിലാണ് സമ്മേളനത്തിന്റെ  അടിത്തറയെന്നും അവര്‍ക്കറിയാം. മറവികള്‍ക്കു മുകളില്‍ മാളിക പണിയുന്ന രാഷ്‌ട്രീയഹുങ്കിനേക്കാള്‍ മ്ലേച്ഛമാണ് അറിഞ്ഞുകൊണ്ട് ഇരകളുടെ ശവങ്ങള്‍ക്കു മുകളില്‍  കസേരയിട്ടിരുന്ന് ആതിഥ്യം സ്വീകരിക്കുന്നത്.

സാംസ്‌കാരിക നായകരെ നായകളോട് ഉപമിച്ച് അക്ബര്‍ കക്കട്ടിലിന്റെ രസകരമായ ഒരു കഥ ഓര്‍മ്മ വരുന്നു. ശീര്‍ഷകം ഓര്‍മയില്ലെങ്കിലും പ്രമേയം മനസ്സിലുണ്ട്. കടിക്കുന്ന നായകളെ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്. അതനുസരിച്ച് നമുക്ക് മുന്‍കരുതലെടുക്കാം. എന്നാല്‍ സാംസ്‌കാരിക നായകര്‍ അങ്ങനെയല്ല. അവര്‍ ഏതു ജനുസ്സില്‍പ്പെട്ടവരാണെന്ന് എളുപ്പം തിരിച്ചറിയാനാവില്ല. അതിനാല്‍ എപ്പോഴാണ് അവര്‍ തല്‍സ്വരൂപം പുറത്തെടുക്കുന്നതെന്ന് പ്രവചിക്കാനുമാകില്ല. കാപട്യമാണ് അവരുടെ മുഖമുദ്ര.  ഈ സന്ദേശമാണ് കഥയിലുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.