Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈദികത്തിന്റെ വിവിധ വശങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:10 am IST
inSamskriti

ശുഷ്‌കാപരൂപത്തില്‍ ഭൂമിയുടെ സ്ഥിതി മുമ്പു വിവരിച്ചുവല്ലോ. അപ്പോള്‍ പാര്‍ത്ഥിവഭാഗം ജലത്തില്‍ വായുവിന്റെ വേഗം മൂലം പുഷ്‌കരപര്‍ണ്ണം (താമരയില) പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. സാ ഇയം പൃഥിവ്യലോലായത യഥാ പുഷ്‌കരപര്‍ണ്ണം എന്ന് ശതപഥബ്രാഹ്മണം. പുഷ്‌കരപര്‍ണ്ണവത് നില കാണിപ്പാനായി ചയനയാഗത്തില്‍ പുഷ്‌കരപര്‍ണ്ണം വെച്ചുകൊണ്ട് ക്രിയ ചെയ്യുന്നു. 

നിരുക്തത്തില്‍ യാസ്‌കമുനിയും ശ്രൗതയജ്ഞങ്ങള്‍ സൃഷ്ടിയജ്ഞത്തിന്റെ അനുകരണം ആണ് എന്നു പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു- പ്രാചീനരായ യാജ്ഞികര്‍ ആദിത്യനെ വൈശ്വാനരനായി ഗ്രഹിക്കുന്നു. ഈ ലോകങ്ങളെ (പൃഥ്വീ, അന്തരീക്ഷം, ദ്യു:) ആരോഹം (മേലോട്ടു കേറുക) വഴിക്ക് പ്രാത: സവനം, മാധ്യന്ദിനസവനം, തൃതീയസവനം എന്നിവയുടെ ആരോഹം എന്നു പറഞ്ഞിട്ടുണ്ട്. അതായത്, പ്രാത:സവനത്തില്‍ യജമാനന്‍ പൃഥ്വിക്കു പകരവും, മാധ്യന്ദിനസവനത്തില്‍ അന്തരീക്ഷത്തിനു പകരവും, തൃതീയസവനത്തില്‍ ദ്യുവിനു പകരവും ആയിത്തീരുന്നു. ദ്യുലോകത്തിലെത്തിയ യജമാനനെ യജ്ഞം അവസാനിക്കും മുമ്പ് പൃഥ്വിയില്‍ കൊണ്ടുവരിക ആവശ്യമാണ്. മടങ്ങി അവരോഹത്തിന്റെ അനുകൃതിയെ (അനുകരണത്തെ) ഹോതാവ് വൈശ്വാനരീയാദിത്യദേവകസൂക്തം കൊണ്ട് തുടങ്ങുന്നു.

 വേദിനിര്‍മ്മാണം, അഗ്ന്യാധാനം, പുഷ്‌കരപര്‍ണ്ണവിധാനം, സവനങ്ങളുടെ ആരോഹം മുതലായവയുടെ അനുകരണം ഇവയിലൂടെ ചെയ്ത സൃഷ്ടിയജ്ഞവുമായുള്ള തുലനം ബ്രാഹ്മണാദിയായ ഗ്രന്ഥങ്ങളില്‍ സ്പഷ്ടമായി പ്രതിപാദിക്കുന്നതിനാല്‍ ശ്രൗതയജ്ഞം സൃഷ്ടിയജ്ഞത്തിന്റെ രൂപകം ആണെന്ന് തീര്‍ച്ചയാക്കാം. വേദപ്രതിപാദിതമായ യജ്ഞസംസ്ഥയുടെ ബാഹ്യേന്ദ്രിയവിഷയമായ ദൃഷ്ടാന്തമാണ് ശ്രൗതസ്മാര്‍ത്തയജ്ഞങ്ങള്‍. 

തികച്ചും വൈജ്ഞാനികമായ ഈ പ്രതിപാദനം ഇന്നു കിട്ടുന്ന കര്‍മ്മകാണ്ഡഗ്രന്ഥങ്ങളില്‍ അവികലരൂപേണ ലഭ്യം ആകുന്നില്ല. എങ്കിലും ബ്രാഹ്മണഗ്രന്ഥങ്ങളിലെ യാജ്ഞിക ക്രിയകളുടേയും തദ്ഗതമായ പദാര്‍ത്ഥങ്ങളൊന്നിച്ച് അവിടവിടെ ഇത്യധിദൈവതം, ഇത്യധ്യാത്മം എന്നിവയുടേയും ശാസനം, ബ്രാഹ്മണങ്ങളുടെ അന്തിമമായ അഭിമതം എന്തെന്നു തീരുമാനിക്കുവാന്‍ പര്യാപ്തമായ പ്രമാണം ആകുന്നു. 

 ദര്‍ശ പൗര്‍ണ്ണമാസത്തിന്റെ മുഖ്യമായ ക്രിയകളുടേയും പദാര്‍ത്ഥങ്ങളുടെയും ആധിദൈവികവും ആധ്യാത്മികവുമായ ലോകവും ആയുള്ള സംബന്ധം ശതപഥബ്രാഹ്മണത്തില്‍ (11. 2. 4. 1) മുതല്‍ക്ക് (11. 2. 7. 33) വരെ സുരക്ഷിതമായി കിടപ്പുണ്ട്. അതിന്റെ നിഷ്‌കൃഷ്ടമായ അദ്ധ്യയനം യാജ്ഞികപ്രക്രിയയുടെ മര്‍മ്മം പിടിച്ചുപറ്റാന്‍ സഹായകം ആയിരിക്കും. ആ പ്രക്രിയ അനുസരിച്ച് ഋഗ്വേദത്തിലേയും മറ്റു സംഹിതകളിലേയും യജ്ഞവിഷയകമായ മന്ത്രങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞാല്‍ വേദത്തിന്റെ ദാര്‍ശനികചിന്തയും ഉപാസനാ തത്ത്വവും സുഗ്രഹം ആകാതിരിക്കില്ല.

വൈദികയാഗക്രിയയുടെ പിന്നിലുള്ള ആശയതലത്തെക്കുറിച്ച് വേദബന്ധു നല്‍കുന്ന വിശദീകരണമാണ് നാം കണ്ടത്. വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ സാധാരണ ലൗകിക സംസ്‌കൃതത്തിലെ വ്യാകരണ നിയമങ്ങള്‍ മാത്രം അനുസരിച്ചാല്‍ പോരാ എന്നു വേദബന്ധു ചൂണ്ടിക്കാട്ടുന്നു- പാണിനിയുടെ അഷ്ടാധ്യായിയില്‍ പലേടത്തും ഈ വിശേഷത സോദാഹരണം കാണിച്ചിട്ടുണ്ട്. പദപാഠം, ക്രമപാഠം, ബ്രാഹ്മണങ്ങളിലെ വിവരണങ്ങള്‍, നിരുക്തം, മീമാംസാദര്‍ശനം അനുസരിച്ചുള്ള ശ്രുതി, ലിംഗം, വാക്യം, പ്രകരണം, സ്ഥാനം, സമാഖ്യാ എന്നീ ആറും അതുപോലെ സംസര്‍ഗം, വിപ്രയോഗം, സാഹചര്യം, വിരോധം, അര്‍ത്ഥം, പ്രകരണം, ലിംഗം, മറ്റു ശബ്ദങ്ങളുടെ സാമീപ്യം എന്നീ ഏട്ടും കൊണ്ടു വേണം വൈദികപദങ്ങളുടെ വാച്യാര്‍ത്ഥം നിര്‍ണ്ണയിക്കേണ്ടത്. നാമങ്ങളുടെ ഗുണാര്‍ത്ഥത്വം, വിവിധാര്‍ത്ഥത്വം, വാക്യം, പ്രകരണം, ദേശം, കാലം എന്നിവയും കണക്കിലെടുക്കണം. 

ധാതു ആണ് ശബ്ദത്തിന്റെ മൂലം. ഏതൊന്ന് അര്‍ത്ഥത്തെ ധാരണം ചെയ്യുന്നുവോ അതാണ് ധാതു (ധാതുര്‍ദധാതേ: എന്നു നിരുക്തം). ഒരു ധാതുവിന് അനേകം അര്‍ത്ഥം ധാരണം ചെയ്യാന്‍ കഴിവുണ്ട് (ബഹ്വര്‍ത്ഥാ അപി ധാതവോ ഭവന്തി എന്നു പതഞ്ജലി). വേദമന്ത്രശബ്ദങ്ങള്‍ യൗഗികങ്ങള്‍ (ധാത്വര്‍ത്ഥം മാത്രം) ആണ്. രൂഢ്യര്‍ത്ഥം അവയില്‍ ആരോപിക്കാന്‍ പാടില്ല. കാലം നീങ്ങവേ, വൃക്ഷം, അശ്വം, പുരുഷന്‍, പാചകന്‍, യാജകന്‍ മുതലായ വിശേഷാര്‍ത്ഥക ശബ്ദങ്ങളും രൂഢമായി മാറി. തന്മൂലം അവയില്‍ ധാതുകല്പന നിഷ്പ്രയോജനമായി ഭവിച്ചു. പാചകന്‍ ഇന്ന് എല്ലാ പാചക ക്രിയയും ചെയ്യുന്നവനല്ല. പാചകക്രിയക്കായി ആരെ നിയമിച്ചാലും അവന്‍ പാചകന്‍ ആണ്. യാജകന്‍ എന്നാല്‍ ഋത്വിക്. എല്ലാ യാജക•ന്മാരും ഇന്ന് ഋത്വിക്ക് അല്ല- വേദബന്ധു വിശദീകരിക്കുന്നു. ഇത്തരത്തില്‍ വൈദികപദങ്ങള്‍ക്ക് അര്‍ത്ഥം കാണരുത് എന്നു സാരം. ലൗകികഭാഷയിലെ നിയമങ്ങള്‍ വേദത്തില്‍ മാറിയും മറിഞ്ഞും വരും. ഇതിന് വ്യത്യയം എന്നു പറയും. പ്രാമാണികരായ എല്ലാ വേദഭാഷ്യകാരന്മാരും വ്യത്യയനിയമം സ്വീകരിക്കുന്നുമുണ്ട്.

വൈദികവുമായി ബന്ധപ്പെട്ട ഇത്തരം വ്യാകരണപരമായ സവിശേഷതകള്‍ ഗ്രഹിക്കാതെ വേദവ്യാഖ്യാനം നടത്തുമ്പോള്‍ വരാവുന്ന വലിയ പിശകുകള്‍ (ശരിയായ അര്‍ത്ഥവും പാശ്ചാത്യര്‍ കണ്ടെത്തി പ്രചരിപ്പിച്ച അര്‍ത്ഥവും) വേദബന്ധു ആര്യന്‍ എന്ന പദത്തിന്റെ ഉദാഹരണം കൊണ്ട് വ്യക്തമാക്കുന്നു. 

സംസ്‌കൃതഭാഷ സാധാരണ ജനഭാഷ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് വേദത്തിലെ ശബ്ദങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ സംസാരിച്ചിരുന്നു. അങ്ങനെ മനുഷ്യനെ ഈശ്വരപുത്രന്‍ എന്ന പൊതുപേരു ചൊല്ലി വിവിധാര്‍ത്ഥത്തില്‍ വിളിച്ചിരുന്നു. ഈ വ്യവഹാരം പാണിനി ശ്രദ്ധിച്ചു ശ്രവിച്ചു. ആര്യശബ്ദം രണ്ട് അര്‍ത്ഥത്തില്‍ ഉച്ചരിച്ചുവരുന്നതു കേട്ട പാണിനി ആര്യ സ്വാമിവൈശ്യയോ: (അഷ്ടാധ്യായി 3. 1. 103) എന്ന ഒരു സൂത്രം എഴുതി. വൈശ്യാര്‍ത്ഥത്തിലും സ്വാമ്യര്‍ത്ഥത്തിലും ആര്യശബ്ദം പ്രയുക്തം ആകുന്നു. മാനുഷീനാം വിശാമ് (ഋ 11. 34. 2) എന്നു സമൂഹാര്‍ത്ഥത്തില്‍ വിശ് ശബ്ദം വേദത്തില്‍ ദൃഷ്ടം ആണ്. പാണിനി കേട്ടതായ ദ്വിഅര്‍ത്ഥകം ആയ ആര്യശബ്ദം ആണ് ഇവിടെ പ്രസക്തം. അപ്പോള്‍ മന്ത്രത്തില്‍ പ്രയുക്തമായ ആര്യശബ്ദത്തിന്റെ അര്‍ത്ഥം എന്ത്? അര്യന്റെ അതായത് ഈശ്വരന്റെ അഥവാ വൈശ്യന്റെ പുത്രന്‍ ആര്യന്‍ എന്നാണ് വ്യുത്പത്തി. ആര്യ ഈശ്വരപുത്ര: (നിരുക്തം 6. 26). അരി: ഈശ്വര: തസ്യ അപത്യം ആര്യ: (ഋ- അര്- അര് യ:- ആര്യ:).

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.