കമ്മ്യൂണിസ്റ്റു ചൈനയില്‍ ഷീ ചിങ്പിങ് ആജീവനാന്ത പ്രസിഡന്റാകുമ്പോള്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് സാമ്രാജ്യമായിരുന്ന റഷ്യയില്‍ വ്ളാഡിമിര്‍ പുടിനും ഷീയുടെ പാത പിന്തുടരുമോയെന്നു സംശയം.കഴിഞ്ഞ തവണ 64 ശതമാനം വോട്ടു നേടിയ പുടിന് ഇത്തവണ 76 ശതമാനം വോട്ടില്‍ റഷ്യന്‍ പ്രസിഡന്റാകാനുള്ള യോഗ്യത നേടുമ്പോള്‍ ഇത്തരമൊരു ആശങ്കയില്‍ തന്നെയാണ് ലോകം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് പുടിന് വിജയിച്ചതെന്ന് ലോകം വിലയിരുത്തുന്നു.ഇത്തവണ കൃത്രിമം മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് നിരീക്ഷണം.കൂടാതെ ഭീഷണിയും.
ലോക നേതാക്കളെല്ലാം, വിജയിയുടെ മികവിനെ സ്വാഭാവികമായും അഭിനന്ദിക്കുന്നതുപോലെ പുടിനേയും പുകഴ്ത്തി.ആദ്യം പുകഴ്ത്തലുണ്ടായത് ചൈനീസ് പ്രസിഡന്റ് ഷീയില്‍ നിന്നുതന്നെയായിരുന്നു.ചൈനയുടെ റഷ്യയുമായുള്ള സൗഹൃദം ചരിത്രത്തില്‍ ഏറ്റവും നല്ല രീതിയിലുള്ളതായിരുന്നുവെന്നാണ് ഷീ പറഞ്ഞത്.ഇതിനിടയില്‍ തന്നെ ചില പാശ്ചാത്യ രാജ്യങ്ങള്‍ പ്രതികരിച്ചതു പക്ഷേ,സാവധാനത്തിലും ഉല്ക്കണ്ഠയോടെയുമായിരുന്നു.
തെരഞ്ഞെടുപ്പു നീതിപൂര്‍വമായിരുന്നില്ലെന്നാണ് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.പുടില്‍ 76 ശതമാനത്തിലധികം വോട്ടു നേടിയെന്ന ഔദ്യോഗിക നിലപാട് തികച്ചും കൃത്രിമമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.പ്രധാന മന്ത്രി പദവി ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സര്‍ക്കാരില്‍ ഉണ്ടാകാനിടയുണ്ടെന്ന് പുടിന് ഓര്‍മിപ്പിച്ചു.2012 മുതല്‍ ദിമിത്രി മെദ് വെദേവായിരുന്നു പ്രസിഡന്റ്.ഇദ്ദേഹത്തെ പാവയാക്കി പുടിന് തന്നെയാണ് ഭരിച്ചിരുന്നത്.
അടുത്ത ആറ് വര്‍ഷത്തേക്കാണ് പുടിന് തെരഞ്ഞെടുക്കപ്പെട്ടത്.2024ല്‍ പുടിന് സര്‍ക്കാര്‍ നിയമങ്ങള്‍ തന്നെ കാറ്റില്‍ പറത്തി വീണ്ടും പ്രസിഡന്റായേക്കാം.ഒരു പാശ്ചാത്യ പത്രപ്രവര്ത്തകന് വലിയ ചിരിയോടെ പറഞ്ഞത് 2030 വരെയെങ്കിലും പുടിന് ഇതേ പദവിയില്‍ ആയിരിക്കുമെന്നാണ്.
റഷ്യയുടെ ആക്ഷന്‍ ഹീറോ എന്നൊക്കെയാണ് ചില വിദേശ മാധ്യമങ്ങള്‍ പുടിനു നല്കുന്ന അലങ്കാരം.ജൂഡോയില്‍ വന്‍താരമായ പുടിന് പക്ഷേ രാഷ്ട്രീയത്തില്‍ കുബുദ്ധിയുടെ അടവുനയക്കാരനാണ്.ഷീയെപ്പോലെ മറ്റൊരു പേരില്‍ പുടിനും റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് ആയിക്കൂടെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: