Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടി വന്നിട്ടും ഇടത് സര്‍ക്കാരിന്റെ ‘വാറ്റ്’ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 04:05 am IST
in Kerala

കൊച്ചി: രാജ്യമൊട്ടാകെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നിട്ടും മൂല്യവര്‍ധിത നികുതി (വാറ്റ്)യുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളെ കൊള്ളയടിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വാറ്റ് ഫയലുകള്‍ തീര്‍പ്പാക്കി ജിഎസ്ടിയിലേക്ക് കടന്നിട്ടും വാറ്റിനെ വിടാന്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അക്കൗണ്ടന്റ് ജനറല്‍ തീര്‍പ്പാക്കിയ വാറ്റ് കേസുകള്‍ പുനഃപരിശോധിച്ച് ജിഎസ്ടിക്ക് പുറമെ നികുതിയും പിഴയും വ്യാപാരികളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനവകുപ്പിന്റെ തന്ത്രത്തിന്റെ ഭാഗമാണ് നടപടി.

2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കിയതുവരെയുള്ള മൂല്യവര്‍ധിത നികുതി വിവരങ്ങള്‍ സ്‌ക്രൂട്ട്‌നി അസെസ്‌മെന്റ് എന്ന പേരില്‍ നടത്തി വരികയാണ്. മൂല്യവര്‍ധിത നികുതി നിയമം 2003 അനുശാസിക്കുന്ന രേഖകള്‍ വ്യാപാരികള്‍ ഓഫീസില്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ടാക്‌സ് കമ്മീഷണര്‍ വ്യാപാരികള്‍ക്ക് നോട്ടീസും അയച്ചു തുടങ്ങി. 15 ഇനം രേഖകള്‍ വരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേരത്തെ ഹാജരാക്കിയ രേഖകള്‍ വീണ്ടും നല്‍കാന്‍ കഴിയാതെ വ്യാപാരികളും നട്ടം തിരിയുകയാണ്. വാറ്റ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപവരെ നികുതിയും പിഴയും അടയ്‌ക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ സ്വര്‍ണ്ണവ്യാപാരികള്‍, ഹൗസ്‌ബോട്ട് വ്യവസായികള്‍, ക്വാറി നടത്തുന്നവര്‍, കരാറുകാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മറ്റുള്ള മുഴുവന്‍ വ്യാപാരികളുടെയും വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കാനാണ് നീക്കം. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ വ്യാപാരികളുടെ കണക്ക് പരിശോധിക്കാനോ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനോ സര്‍ക്കാറിന് അധികാരമില്ലെന്നിരിക്കെയാണിത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍, കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവിനേക്കാള്‍ നിശ്ചിത ശതമാനം കൂടുതല്‍ തുക അടുത്തവര്‍ഷം വിറ്റുവരവായി കാണിച്ചാണ് വ്യാപാരികള്‍ നികുതി അടയ്‌ക്കുന്നത്. ഇവരുടെ കണക്ക് വീണ്ടും പരിശോധിക്കുന്നത് നിയമത്തിന് വിരുദ്ധമാണെന്നും നികുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കരാറുകാര്‍ക്ക് ചെയ്ത ജോലിക്ക് സര്‍ക്കാറാണ് പണം നല്‍കുന്നത്. മൂല്യവര്‍ധിത നികുതി പിടിച്ച ശേഷമായിരുന്നു പണം നല്‍കിയത്. എന്നാല്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കുന്നതില്‍ നിന്ന് കരാറുകാരെ ഒഴിവാക്കാത്തതും ദുരൂഹമാണ്. ജിഎസ്ടി നടപ്പിലാക്കുംമുമ്പ് വാറ്റ് റിട്ടേണ്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് രൂപ വ്യാപാരികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില വ്യാപാരികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായതോടെ താത്കാലികമായി നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും പുനരാരംഭിച്ചിട്ടുള്ളത്. 

സംസ്ഥാനത്തെ മൂന്നരലക്ഷം വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. മറ്റുസംസ്ഥാന സര്‍ക്കാറുകളെല്ലാം വാറ്റുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒഴിവാക്കിയിട്ടും, കേരളം അതുമായി മുന്നോട്ടുനീങ്ങുന്നത് വ്യാപാര മേഖലയിലെ സ്തംഭനത്തിനിടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.