Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനുഷ്യത്വമില്ലാത്ത മാര്‍ക്‌സിസ്റ്റ് ബിംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 03:16 am IST
in Vicharam

ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും ക്രൂരന്മാരായ പത്ത് ഭരണാധികാരികളില്‍ എട്ട് പേരും കമ്യൂണിസ്റ്റുകളാണെന്നാണ് പാശ്ചാത്യ പഠനങ്ങളിലെ കണ്ടെത്തല്‍. ഇവര്‍ പുറത്താക്കപ്പെട്ട ശേഷം ലോകം അറിഞ്ഞ ഭയാനകമായ കഥകള്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാണിക്കുന്നു. ഇവരെല്ലാം ലോകത്തെ അതിസമ്പന്നരായവര്‍ക്കുപോലും കഴിയാത്ത അത്രയും വലിയ ആഡംബരത്തോടെ ജീവിച്ചവരുമാണ്. സ്വന്തം രാജ്യത്ത് കണക്കില്ലാതെ ദരിദ്രരെ കൊന്നൊടുക്കിയവരും.

എല്ലാ അര്‍ത്ഥത്തിലും, കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ സൃഷ്ടിച്ചത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളാണെന്ന് ചരിത്രകാരന്മാര്‍ നിസ്സംശയം പറയുന്നു.  അവയെല്ലാം ലോകമറിഞ്ഞത് അവരുടെ പതനങ്ങള്‍ക്കുശേഷം മാത്രമായിരുന്നു. ഭയന്നുവിറച്ച ജനസമൂഹം കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടത്തിയ കാരാതവാഴ്ചക്ക് മൂകസാക്ഷികളും അതിലേറെ ഇരകളുമായിരുന്നു. ഇവ പാഠ്യവിഷയങ്ങളായി എത്താന്‍പോലും കൊള്ളരുതാത്തവയാണ്.

എതിരാളികളെന്ന് സംശയിക്കുന്നവരേയും ബുദ്ധിജീവികളേയും കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ നിഷ്ഠുരമായി കൈകാര്യം ചെയ്ത എണ്ണമറ്റ കഥകള്‍ ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തിലുണ്ട്. 

അധികാരം കൈക്കലാക്കിയ സ്റ്റാലിന്റെ ശൈലി തുടര്‍ന്ന് കിരാതമായിരുന്നു. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ മുഴുവന്‍ ഭൂഉടമകളേയും കൃഷിക്കാരേയും കൊന്നെടുക്കിയ ആളാണ് മാവോ സേതൂങ്. കൃഷിക്ക് പകരം വ്യവസായം എന്ന സ്റ്റാലിന്റെ സമീപനം തന്നെയായിരുന്നു മാവോയും തുടര്‍ന്നത്. കൃഷിയെ തളര്‍ത്തിയ ആ ഭരണനടപടിയുടെ ഫലമായി കര്‍ഷകരും കൃഷി തൊഴിലാളികളും മാത്രമായിരുന്നില്ല പട്ടിണിയിലായത്; രാജ്യത്താകമാനം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. 

അതിന്റെ പരിണതഫലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ ചൈനയിലെ ജനങ്ങള്‍ നേരിട്ട ദയനീയമായ ഭക്ഷ്യക്ഷാമം. ഭക്ഷ്യ ക്ഷാമം വ്യാപകമായപ്പോള്‍ പകുതിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയാല്‍ പരിഹാരമാകുമെന്ന് കണക്കുകൂട്ടിയ ഭരണാധികാരിയാണ് മാവോ. യാഥാര്‍ത്ഥത്തില്‍ മാവോ കൊന്നൊടുക്കിയതില്‍ പ്രതിയോഗികള്‍ മാത്രമായിരുന്നില്ല, ദശലക്ഷക്കണക്കിന് നിരപരാധികളായ പട്ടിണിപ്പാവങ്ങളും ഉണ്ടായിരുന്നു.  ചുരുക്കിപ്പറഞ്ഞാല്‍, സോവിയറ്റ് യൂണിയനില്‍ ‘വിപ്ലവത്തിനു’ശേഷം രണ്ട് പതിറ്റാണ്ടിനുള്ളില്‍ ലെനിനും സ്റ്റാലിനും ക്ഷണിച്ചുവരുത്തിയ പട്ടിണി മരണമെന്ന മഹാദുരന്തം മാവോ ചൈനയിലും നടപ്പിലാക്കി കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് മാതൃകയായി.

1958-62 കാലയളവില്‍ ചൈനയില്‍ വിശന്നു മരിച്ചവരുടെ എണ്ണം 45 ദശലക്ഷമാണെന്ന് ചില കണക്കുകള്‍ പറയുന്നു. മാവോതന്നെ ഓമനപ്പേര് നല്‍കി 1966-ല്‍ ആരംഭിച്ച സാംസ്‌കാരിക വിപ്ലവം പരാജയമായിരുന്നു എന്ന് പിന്നീട് ചൈനയ്‌ക്ക് ഒദേ്യാഗികമായി രേഖപ്പെടുത്തേണ്ടി വന്നു. തുടര്‍ന്ന് മാവോയ്‌ക്ക്് 1972-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സനെ ബെയ്ജിങ്ങിലേക്ക് ക്ഷണിക്കേണ്ടി വരികയും, മാവോയിസത്തിന് പുതിയ സമവാക്യം കണ്ടെത്തേണ്ടി വരികയും ചെയ്തു. 

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും ഒട്ടുമിക്ക കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും കമ്യൂണിസ്റ്റ് കോട്ടകളിലെ സ്വേച്ഛാധിപത്യവും തകര്‍ന്നുവീണു. 1989 -ല്‍ പോളണ്ടില്‍നിന്ന് ആരംഭിച്ച കമ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവക്കൊടുങ്കാറ്റില്‍ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണു. പൂര്‍വ്വജര്‍മ്മനി, ഹങ്കറി, ബള്‍ഗേറിയ, ചെക്കസ്ലോവാക്യ, റൊമാനിയ മുതലായ പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം ഈ വിപ്ലവം ഒതുങ്ങിനിന്നില്ല. അതേ വര്‍ഷം നവംബറില്‍ കുപ്രസിദ്ധ ‘ബര്‍ലിന്‍ മതില്‍’ തകര്‍ന്നുവീണ്, പശ്ചിമ-പൂര്‍വ്വ ജര്‍മ്മനികളുടെ ലയനത്തിന്ന് തുടക്കം കുറിച്ചു. 

അതേ വര്‍ഷം ജൂണ്‍ മാസം ചൈനയിലും വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെ  നഗരങ്ങളില്‍ തെരുവിലിറങ്ങി. ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ബെയ്ജിങ്ങില്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പക്ഷേ പട്ടാള നിയമം പ്രഖ്യാപിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ടാങ്കുകളും ആയുധധാരികളായ സൈനികരും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ചതച്ചരച്ചു. ജീവനോടെ പിടിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പിന്നീട് വധശിക്ഷയ്‌ക്ക് വിധേയരാക്കി, കമ്യൂണിസ്റ്റ് കിരാതവാഴ്ച ജനാധിപത്യ ശബ്ദങ്ങളെ വെല്ലുവിളിച്ച് തനി സ്വഭാവം പ്രകടിപ്പിച്ചു.

രണ്ട് വര്‍ഷത്തിനുശേഷം സോവിയറ്റ് സാമ്രാജ്യം പിരിച്ചുവിട്ട് 11 പുതിയ സ്വതന്ത്ര രാജ്യങ്ങള്‍ നിലവില്‍ വന്നു. ഒപ്പം ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്ന പേരിലറിയപ്പെട്ട എസ്‌റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ അല്‍ബേനിയയും യൂഗോസ്ലാവിയയും കമ്യൂണിസം ഉപേക്ഷിച്ചു. ജനങ്ങള്‍ പുതിയ രാഷ്‌ട്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. ആ തകര്‍ച്ചകള്‍ എല്ലാം ഭൂഗോളത്തിന്റെ മൂന്നില്‍ ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ ഉരുക്കുമുഷ്ടിയില്‍ അധഃപതിച്ചുകൊണ്ടിരുന്ന ജനസമൂഹത്തിന്ന് ലഭിച്ച മോചന മാര്‍ഗ്ഗമായിരുന്നു. 

ഇപ്പോള്‍ വടക്കന്‍ കൊറിയയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ ഭരണാധികാരികളുടെ മര്‍ക്കടമുഷ്ടിയില്‍ മാത്രം കമ്യൂണിസം കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട് നില്‍ക്കുന്നു. ചൈനയില്‍ ഏകാധിപത്യം നിലനിര്‍ത്താന്‍ കമ്യൂണിസത്തിന്റെ പേരും, സാമ്പത്തികമായി അതിജീവിക്കാന്‍ മൂലധന വിപണി സമ്പ്രദായവും നിലനിര്‍ത്തുകയാണ്. പുതിയ നീക്കത്തിലൂടെ  ഇപ്പോഴെത്തെ കമ്യൂണിസ്റ്റ് ‘കരുത്തന്‍’ ഷി  ജിന്‍പിങ് ചൈനയില്‍ ആജീവനാന്ത പ്രസിഡന്റായി സ്വയം അഭിഷിക്തനായിരിക്കുന്നു.

മറ്റ് പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഭരണാധികാരികള്‍ പൊതുജന രോഷത്തില്‍ പലായനം ചെയ്യേണ്ടിവരികയോ ശിക്ഷിക്കപ്പെടുകയോ ചെയ്തു. ചിലര്‍ കുറ്റങ്ങളില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടെങ്കിലും, ചിലര്‍ സ്വന്തം പ്രജകളാല്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. 

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്‍പത്, ഡിസംബര്‍ 25-ന് ലോകമെങ്ങും ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. കമ്യൂണിസ്റ്റ് ബ്ലോക്ക് എന്ന പേരിലറിയപ്പെട്ട പൂര്‍വ്വ യൂറോപ്പിലെ റൊമാനിയയില്‍ ക്രിസ്തുമസ്സിന്റെ പേരില്‍ ആഘോഷിക്കാനുള്ള വകയില്ലായിരുന്നെങ്കിലും, ആ വര്‍ഷം ജനങ്ങള്‍ക്ക് ഒരു ആഘോഷത്തിന് മതിയായ മറ്റൊരു കാരണമുണ്ടായി. കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന നിക്കോളായ് ചെഷസ്‌ക്യുവിനെ രോഷാകുലരായ ജനങ്ങള്‍ ഭാര്യയോടൊപ്പം പിടികൂടി വിചരണയ്‌ക്ക് വിധേയമാക്കി. ആ കമ്യൂണിസ്റ്റ് ദമ്പതികളെ ഒരേസമയം വെടിവച്ച് കൊന്നു. വിചാരണയ്‌ക്കും അനന്തരം ശിക്ഷ നടപ്പാക്കുന്നതിനുംകൂടി വേണ്ടിവന്നത് കോലം 20 മിനിട്ട്. പിന്നീട് ലോകം അറിഞ്ഞത് ഞെട്ടലിന്റെ കഥകള്‍. 

ചെഷസ്‌ക്യു ആയിരുന്നു രാഷ്‌ട്രത്തലവനെങ്കിലും പിന്നണിയില്‍ നിന്ന് ബുക്കാറസ്റ്റ് സര്‍വകലാശാല മുതല്‍ രാജകൊട്ടാരംവരെ എല്ലാ തലത്തിലും ഭരണം നടത്തിയത് ഭാര്യയായിരുന്നു. ഇന്ന് റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ വിനോദ സഞ്ചാരികളെ എറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയുണ്ട്; ചെഷസ്‌ക്യു തന്റെ കൊട്ടാരത്തില്‍ പണിതീര്‍ത്ത സ്വര്‍ണ്ണം പാകിയ കുളിമുറി. അടുത്തിടെ  റൊമാനിയ സര്‍ക്കാര്‍ ഇത് ബുക്കാറസ്റ്റിലെ കൗതുക കാഴ്ചയായി വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയുണ്ടായി.

ഭൂരിപക്ഷമില്ലെങ്കിലും തെരഞ്ഞെടുപ്പിലൂടെ ലാറ്റിനമേരിക്കയില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് നേതാവ് ചിലിയിലെ സാല്‍വഡോര്‍ അലന്‍ഡെയ്‌ക്ക് തന്റെ ഭരണ പരാജയത്തില്‍നിന്ന് ഉടലെടുത്ത കലുഷമായ അന്തരീക്ഷത്തില്‍ മുപ്പത്തിനാല് മാസത്തെ ഭരണം സൈന്യത്തിന് അടിയറവച്ച് 1976 ല്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. പൂര്‍ണ അധികാരം കൈയിലില്ലാത്തതിനാലും, ശക്തമായ അമേരിക്കന്‍ ചാരവൃത്തി നിയന്ത്രിക്കാന്‍ കഴിയാത്തതിനാലും അലന്‍ഡെ മറ്റ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപധികളില്‍ നിന്ന് വിത്യസ്തനായിരുന്നു. അതേ വര്‍ഷമായിരുന്നു കംപൂച്ചിയയില്‍ (കംബോഡിയ) പോള്‍പോട്ട് എന്ന കുപ്രസിദ്ധന്‍ അധികാരത്തിലെത്തുന്നത്.

1976 മുതല്‍ 1979 വരെ പോള്‍പോട്ട് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കംപൂച്ചിയയിലെ എട്ട് ദശലക്ഷം വരുന്ന ജനസംഖ്യയില്‍ മൂന്ന് ലക്ഷം പേര്‍ വധിക്കപ്പെട്ടു. 1998 ഏപ്രില്‍ 15ന്  പുറത്തുവന്ന പോള്‍ പോട്ടിന്റെ മരണം  അസുഖത്താലാണെന്ന്  ലോകം വിശ്വസിച്ചില്ല. പോള്‍പോട്ട് എന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി  ഒന്നുകില്‍ കൊല്ലപ്പെട്ടു; അല്ലെങ്കില്‍ ആത്മഹത്യ ചെയ്തു.

പക്ഷേ സ്റ്റാലിനും മാവോയുമുള്‍പ്പടെ പല സ്വേച്ഛാധിപതികളും ദയ അര്‍ഹിക്കാത്ത കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടാതെ സമര്‍ത്ഥമായി രക്ഷപ്പെട്ടു. എതേ്യാപ്യന്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി  മെന്‍ഗിസ്റ്റു മെറിയാമിനെപ്പോലുള്ളവര്‍ ജനങ്ങളെ ഭയന്ന് സ്വന്തം രാജ്യത്തുനിന്ന് പാലായനം ചെയ്യ്തപ്പോള്‍, പോള്‍ പോട്ട് കംപൂച്ചിയന്‍ കാടുകളില്‍ അഭയം തേടി വര്‍ഷങ്ങളോളം ഏകാന്തവാസമനുഷ്ഠിച്ചു.

(സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം 

ചെയ്യുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് 

ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.