Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അശ്വത്ഥാമാവ് മരിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 03:15 am IST
inVicharam

കുരുക്ഷേത്ര യുദ്ധം അവസാനിച്ച രാത്രിയില്‍, ഉറങ്ങിക്കിടന്ന പാണ്ഡവപ്പടയെ  കൂടാരം ആക്രമിച്ച് കൂട്ടക്കൊല ചെയ്ത അശ്വത്ഥാമാവ് പകയുടെ മൂര്‍ത്തിമദ്ഭാവമാണ്. ചിരംജീവിയുമാണ്. യുദ്ധനീതിയുടെ സര്‍വ അതിര്‍വരമ്പുകളും ലംഘിച്ച ചതിയായിരുന്നു അത്. പകയ്‌ക്കും അതിര്‍വരമ്പില്ലല്ലോ. 

പാണ്ഡവരായിരുന്നു അശ്വത്ഥാമാവിന്റെ ലക്ഷ്യം . പക്ഷേ, അവര്‍ കൂടാരത്തിലുണ്ടായിരുന്നില്ല. എങ്കിലും, പാണ്ഡവരുടെ  മക്കളായ അഞ്ചു പാഞ്ചാലീ പുത്രന്മാരും കൊല്ലപ്പെട്ടു. 

പാണ്ഡവരുടെ വംശനാശമായി പിന്നെ ലക്ഷ്യം. അതിനാണ് അര്‍ജുനന്റെ പുത്രന്‍ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ബ്രഹ്മാസ്ത്രം തിരിച്ചുവിട്ടത്.

 അര്‍ജുനനും അശ്വത്ഥാമാവും പരസ്പരം അയച്ച ബ്രഹ്മാസ്ത്രങ്ങള്‍ കൂട്ടിമുട്ടി സര്‍വനാശം സംഭവിക്കാതിരിക്കാന്‍, അവ പിന്‍വലിക്കാന്‍ ഇരുവരോടും വേദവ്യാസന്‍ ആവശ്യപ്പെട്ടു. അര്‍ജുനന്‍ അനുസരിച്ചു. അശ്വത്ഥാമാവു തയ്യാറായില്ല. അയച്ച അസ്ത്രം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നായിരുന്നു നിലപാട്. എങ്കില്‍ അസ്ത്രത്തെ വഴിതിരിച്ചുവിടാന്‍ വ്യാസന്‍ നിര്‍ദേശിച്ചു. തിരിച്ചുവിട്ടു, ഉത്തരയുടെ ഗര്‍ഭത്തിലേക്ക്. അഭിമന്യു യുദ്ധത്തില്‍ മരിച്ചിരുന്നു. ഈ ഗര്‍ഭസ്ഥ ശിശുവിനെക്കൂടി  ഇല്ലാതാക്കിയാല്‍ പാണ്ഡവരുടെ വംശം കുറ്റിയറ്റുപോകും. അതായിരുന്നു ലക്ഷ്യം. 

പകയുടെ പ്രതീകമായി തലമുറകളിലൂടെ ഇന്നും ജീവിക്കുന്ന അശ്വത്ഥാമാവ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കീഴാറ്റൂരില്‍ അവതരിച്ചു. അവിടെ സമരം  ചെയ്ത വയല്‍ക്കിളികളുടെ പന്തലടക്കം ആക്രമിച്ച് തീയിട്ടു ചുട്ടു. പാണ്ഡവരുടെ കൂടാരമാണെന്നു ധരിച്ചിട്ടുണ്ടാകും …! 

കുരുക്ഷേത്രത്തില്‍ സഹായികളായുണ്ടായിരുന്ന കൃപാചാര്യരുടെയും മറ്റും സ്ഥാനത്ത് ഇവിടെ പോലീസുണ്ടായിരുന്നു.

ആഴ്ചകള്‍ മുന്‍പാണ്  കോഴിക്കോട്ടെ കോടഞ്ചേരിയില്‍ ഈ പ്രതിഭാസം അവതരിച്ചത്. തേനംകുഴിയില്‍ സിബിയുടെ ഭാര്യ ജ്യോത്സ്നയെന്ന പാവം ഗര്‍ഭിണിയുടെ ഉദരത്തിലേക്കു ബ്രഹ്മാസ്ത്രമല്ല, കാല്‍പ്പാദമാണു പ്രയോഗിച്ചത്. നാലുമാസം പ്രായമായ കുഞ്ഞാണ്  പകയ്‌ക്ക് ഇരയായത്. മെയ്യൂക്കിന്റേയും അധികാരബലത്തിന്റെയും കരുത്തുള്ള ചവിട്ടിനെ ചെറുക്കാന്‍ സ്വന്തം അമ്മയുടെ ഉദരത്തിന്റെ കവചമേ ആ കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. അതു മതിയാകുമായിരുന്നുമില്ല. ഒറ്റച്ചവിട്ടില്‍ എല്ലാം കഴിഞ്ഞു-പിറക്കാനിരുന്ന കുഞ്ഞിന്റെ ഭാവിയും അവനേപ്രതി അച്ഛനമ്മമാര്‍ നെയ്തിരുന്ന സ്വപ്നങ്ങളും. 

അശ്വത്ഥാമാവ് ഒരു പ്രതീകമാണല്ലോ. ഒരിക്കലും അടങ്ങാത്ത പകയുടെ പ്രതീകം. സമൂഹത്തില്‍ പല രൂപത്തിലും ഭാവത്തിലും അതു പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. വ്യക്തിയായല്ല, സംഘങ്ങളായിത്തന്നെ. 

മുന്‍പ് എം.വി. രാഘവനോടുള്ള പകയുടെ പേരില്‍ പാപ്പിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെപ്പോലും ചുട്ടുകൊന്ന ചരിത്രമുണ്ട് അത്തരം സംഘത്തിന്. രാജവെമ്പാലയും മൂര്‍ഖനും അണലിയും ചീറ്റുന്ന വിഷത്തേക്കാള്‍ ശക്തി മനുഷ്യന്റെ പകയുടെ വിഷത്തിനുണ്ടെന്ന് അന്നു ബോധ്യമായി. അവിടത്തെ അന്തേവാസികളായിരുന്ന കുരങ്ങന്മാരേയും ഉടുമ്പിനേയും മുതലകളേയും ഒന്നും അവര്‍ വെറുതെ വിട്ടില്ല. മുനുഷ്യന്റെ ആ ക്രൂരത കണ്ട് വിറങ്ങലിച്ചു കൂട്ടില്‍ പകച്ചുനില്‍ക്കുന്ന ഒരു കുരങ്ങന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നത് ഓര്‍മയില്‍ നിന്നു മറഞ്ഞിട്ടില്ല. 

അവിടെ അവതരിച്ച അശ്വത്ഥാമാവു തന്നെയായിരിക്കണം പിന്നീട് കണ്ണൂരില്‍ ഒരു സ്‌കൂളിലെ ക്ളാസ് മുറിയില്‍ ജയകൃഷ്ണന്‍ എന്നൊരു അധ്യാപകനു മുന്നില്‍ അവതരിച്ചത്. അതല്ലെങ്കില്‍, കുട്ടികളുടെ മുന്നിലിട്ട് ഒരു അധ്യാപകനെ അത്ര ഭീകരമായി വെട്ടിക്കൊല്ലാന്‍ ആര്‍ക്കാണു കഴിയുക! ഇളംതലമുറയുടെ മനസ്സിലേക്കും മസ്തിഷ്‌കത്തിലേക്കും കൂടി ഈ ക്രൂരതയുടെ മുഖം തേച്ചുപിടിപ്പിക്കുകയായിരുന്നു ആ സംഭവത്തിലൂടെ. ടി.പി. ചന്ദ്രശേഖരന്‍ എന്ന ശത്രുവിനു മുന്നില്‍ 51 വെട്ടുകളായി അവതരിച്ച ആ പ്രതിഭാസം തന്നെയാവും മട്ടന്നൂരില്‍ ഷുഹൈബ് എന്ന യുവാവിനെ 37 വെട്ടുവെട്ടി കൊലവിളി നടത്തിയത്. കതിരൂരിലെ മനോജും നാദാപുരത്തെ ഷുക്കൂറും വളപട്ടണത്തെ മുഹമ്മദും തലശ്ശേരിയിലെ ഫസലും എല്ലാം ആ പകപോക്കലില്‍ പൊലിഞ്ഞവര്‍ തന്നെ. പാലക്കാട്ട് ഒരു അമ്മയും മകളും കത്തിയമര്‍ന്നതും ഇതേ പകയുടെ തീയിലായിരിക്കണം. 

അഞ്ചു പുത്രന്മാരെ നഷ്ടപ്പെട്ട പാഞ്ചാലിയുടെ വിലാപമാണ് ഇന്നു കോടഞ്ചേരിയിലെ ജ്യോസ്നയെപ്പോലുള്ളവരിലൂടെ കേള്‍ക്കുന്നത്. തലമുറകള്‍ ഏറെ കഴിഞ്ഞെങ്കിലും അതിനു മാറ്റമൊന്നുമില്ല. പുത്രദുഖത്തിന്റെ വിലാപമാണത്. പാപ്പിനിശ്ശേരിയില്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ പകച്ചുനോക്കിയ ആ മിണ്ടാപ്രാണിയുടെ മുഖത്തെ ഭീതിയാണ് ഇന്നു സമൂഹത്തിലെ സാധാരണക്കാരുടെ മുഖത്തും. അടുത്തതു താനാകുമോ എന്ന പേടി. എന്തു ചെയ്യാം, അശ്വത്ഥാമാവു മരിച്ചിട്ടില്ല…! മനസ്സില്‍നിന്നു തുളുമ്പുന്ന പകയുടേയും നെറ്റിയിലെ പുണ്ണില്‍നിന്ന് ഒഴുകുന്ന പഴുപ്പിന്റെയും ചലത്തിന്റേയും ദുര്‍ഗന്ധവും പേറി, സമൂഹത്തിനു ശാപമായി അലഞ്ഞുകൊണ്ടേയിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.