Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഖാദറാണ് താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 02:56 am IST
in Vicharam

അധികപ്രസംഗം നടത്തുന്നയാളല്ല കെ.എന്‍.എ. ഖാദര്‍. പറയുന്നതാകട്ടെ മര്‍മ്മത്തിന് കൊള്ളുന്നവയുമാകും. കഴിഞ്ഞദിവസം ഖാദര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍ ഒന്നൊന്നായി വരച്ചുകാട്ടിയ ഖാദര്‍ സര്‍വരുടെയും ശ്രദ്ധ ക്ഷണിച്ചു. കമ്മ്യൂണിസം മേല്‍ക്കൈ നേടിയാല്‍ പിന്നെ ജനാധിപത്യമില്ല, മതേതരത്വമില്ല, തെരഞ്ഞെടുപ്പില്ല. നിയമസഭയും ചര്‍ച്ചയുമില്ല. ‘ഒരുമിച്ചുകിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ’ എന്നു പറയാറില്ലേ അതുപോലെയാണ് ഖാദറിന്റെ കാര്യവും

ഖാദര്‍ കമ്മ്യൂണിസ്റ്റായിരുന്നല്ലോ. യുവജനവിഭാഗത്തിന്റെ നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമൊക്കെയായിരുന്ന കെ.എന്‍.എ. ഖാദര്‍ മുസ്ലിംലീഗായതില്‍ പലരും നെറ്റി ചുളിച്ചതാണ്. അഭിഭാഷകനായ ഖാദര്‍ വക്കാലത്തെടുക്കുന്ന കേസ്സൊന്നും തോല്‍ക്കാറില്ല. ഇപ്പോള്‍ ലീഗിന്റെ വക്കാലത്താണെങ്കിലും ലീഗിന്റെ സങ്കുചിതത്വമൊന്നും ഖാദര്‍ ഗൗനിക്കാറില്ല. വിശാലമായി കാര്യങ്ങള്‍ വിശകലനം ചെയ്യും. അങ്ങനെയൊരു വിശകലനമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയത്.

തനിക്ക് പറയാനുള്ളത് കാലവും നേരവും നോക്കാതെ തുറന്നടിക്കാനുള്ള ഖാദറിന്റെ കഴിവ് ഒന്നുവേറെ തന്നെയാണ്. പൊതുമരാമത്ത്, തുറമുഖം വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ രാജ്യവും അതിര്‍ത്തിയും കടന്ന് ഭൂലോകത്തിലെ സര്‍വ ആചാരങ്ങളും അനാചാരങ്ങളും അധികാരം കൈയാളലുമെല്ലാം പരാമര്‍ശിച്ചത് സഭ ഒന്നടങ്കം കാതുകൂര്‍പ്പിച്ച് കേട്ടു. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അധികാരം ലഭിച്ച രാജ്യങ്ങളിലെ ദുരവസ്ഥ ഒന്നൊന്നായി നിരത്തിയപ്പോള്‍ അതിനെതിരെ കൈചൂണ്ടാന്‍പോലും ആരുമുണ്ടായില്ല. കമ്മ്യൂണിസത്തിന്  ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ചൈനയിലും ഉത്തരകൊറിയയിലും ക്യൂബയിലും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഒന്നില്‍ പോലും ജനാധിപത്യമില്ലെന്ന് കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ പോലുമില്ല. നേരത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ ഇപ്പോഴില്ല. അതെല്ലാം പല രാജ്യങ്ങളായിപ്പോയി. റുമേനിയയില്‍ ഏകാധിപതിയായ ചെഷസ്‌ക്യൂവിനെ ജനം തെരുവില്‍ കൊലപ്പെടുത്തുകയായിരുന്നു. ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടനയാണ്. ചൈനയിലും ഉത്തരകൊറിയയിലും ഏകാധിപത്യത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നടത്തുമ്പോള്‍ ഇവിടെ കണ്ണൂരില്‍ ഏകാധിപത്യത്തിന്റെ തട്ടുകട നടത്തുകയാണ് സഖാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയില്‍ ഭാരതീയ ജനതപാര്‍ട്ടിയാണ് 20 സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത്. അത്രയും സ്ഥലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയാല്‍ പിന്നെ ഇവിടെ അസംബ്ലി നടക്കുമോ എന്നും ഖാദര്‍ ചോദിച്ചു. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സിപിഎം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിത്. മാര്‍ക്‌സിസത്തെക്കാള്‍ ഭേദമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമെന്ന് തോന്നിക്കുംവിധമാണ് ഖാദറിന്റെ വാക്കുകള്‍ എന്ന് പ്രതിയോഗികള്‍ പിറുപിറുക്കുന്നുമുണ്ട്.

പണ്ട് മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ച് നിയമസഭയില്‍ പി.സീതിഹാജി പറഞ്ഞത് ഓര്‍ത്തുപോകുന്നു. നാദാപുരം കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. നാദാപുരത്ത് മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്തതുപോലെ ജനസംഘക്കാരോ ബിജെപിക്കാരോ ഒരു കൊലപാതകവും കലാപവും കേരളത്തില്‍ നടത്തിയിട്ടില്ലെന്നും സീതിഹാജി ചൂണ്ടിക്കാട്ടിയിരുന്നു. എ. കാണാരന്‍ എംഎല്‍എയെ ലീഗുകാര്‍ ആക്രമിച്ചു എന്ന പ്രചാരണം നടത്തിയാണ് സിപിഎം അക്രമം നടത്തിയത്. ലീഗിനെതിരായ അക്രമം മുസ്ലിം വിരുദ്ധമാവുകയായിരുന്നു. മാര്‍ക്‌സിസ്റ്റുകാരായ മുസ്ലിങ്ങള്‍ പോലും ആക്രമിക്കപ്പെട്ടു.

തലശേരിയില്‍ നടന്നതും അതുതന്നെ. നിയമസഭയില്‍ അതും കഴിഞ്ഞദിവസം ചര്‍ച്ച ചെയ്യപ്പെട്ടു. പി.ടി. തോമസാണ് തലശേരി കലാപത്തിന്റെ ചുരുളഴിച്ചത്. തലശേരിയില്‍ പള്ളിക്ക് കാവല്‍ നിന്നപ്പോള്‍ സിപിഎമ്മുകാരന്‍ യു.കെ. കുഞ്ഞിരാമന്‍ വധിക്കപ്പെട്ടു എന്ന കള്ളപ്രചാരണം തോമസ് പൊളിച്ചടുക്കുകയായിരുന്നു. കലാപം കെട്ടടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തലശേരിക്ക് ഏറെ ദൂരത്ത് കള്ളുഷാപ്പിലെ തര്‍ക്കത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിരാമനെ പറ്റി തോമസ് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരിക്കപ്പൊറുതിയില്ലായിരുന്നു. തോമസ് ആര്‍എസ്എസിന് വേണ്ടി സംസാരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. 

ചൈനയിലെ ഭരണഘടനാ മാറ്റത്തെ കുറിച്ച് ഖാദര്‍ പറഞ്ഞപ്പോഴും സഖാക്കള്‍ക്ക് അസഹ്യതയായിരുന്നു. ആജീവനാന്ത പ്രസിഡന്റായി ഇന്നത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനമുറപ്പിച്ചപ്പോള്‍ കമ്മ്യൂണിസത്തിന്റെ വംശാധിപത്യവും ഏകാധിപത്യവുമാണ് ഖാദര്‍ തുറന്നു കാട്ടിയത്.

65,000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നാണ് ആധുനിക മനുഷ്യന്‍ ചൈനയിലെത്തിയത്. 1923-ല്‍ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആദിമ നരവംശമായ ഹോമോ ഇക്ടസ് എന്ന ജാതിയില്‍പെട്ടവരാണ്. ബിസി 25000-ല്‍ പുരാതന ശിലായുഗത്തിലെ ആധുനികമനുഷ്യന്‍ ചൈനയില്‍ ആവാസം തുടങ്ങി. ബിസി 5000-ല്‍ നവീനശിലായുഗത്തിലെ കാര്‍ഷികസമൂഹവും ആരംഭിച്ചു. 2200-1500 കാലഘട്ടത്തിലാണ് ഷിയ രാജവംശം ഉദയം ചെയ്യുന്നത്. താമ്രയുഗാരംഭമായ ഇക്കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയും തുടക്കം കുറിച്ചു. 1766-1122-ല്‍ ആദ്യ മുഖ്യ രാജവംശമായ ഷാങ് ആവിര്‍ഭവിച്ചു. കലണ്ടര്‍ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്. 1122-256-ല്‍ പടിഞ്ഞാറന്‍ ചൈനയില്‍ നിന്നുള്ള വംശം ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 500-ല്‍ കണ്‍ഫ്യൂഷിയസിന്റെ തത്ത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണസമൂഹത്തെയും സ്വാധീനിക്കുവാന്‍ തുടങ്ങി. 403-221ല്‍ സാമ്രാജ്യം ചെറു രാജ്യങ്ങളായി ചിതറി. അവ പരസ്പരം സംഘട്ടനങ്ങളും ആരംഭിച്ചു. 221-206 ല്‍ ചിന്‍ വംശം മറ്റു നാട്ടുരാജ്യങ്ങളെ തോല്‍പ്പിച്ച് ശക്തമായ കേന്ദ്ര ഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിച്ചത്.

e-mail: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.