Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 02:39 am IST
in Vicharam

മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്കും പെന്‍ഷന്‍ വേണമെന്ന ആവശ്യം കുറെ പഴയതാണ്. മറ്റുപെന്‍ഷനുകളൊന്നുമില്ലാത്ത മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷനും സൗജന്യചികിത്സയും അനുവദിക്കുന്ന ആവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ട് വര്‍ഷം പലതുകഴിഞ്ഞു. ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നു.വലിയൊരു കാര്യം തന്നെ. മെഡിക്കല്‍ കോളേജിലും മറ്റും അതുപയോഗിക്കാനാകുന്നു. വലിയ സന്തോഷം. ഏതു രാഷ്‌ട്രീയക്കാരനായാലും അസംബ്ലി-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെങ്കില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണ്. ഈ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ, സ്ഥലത്തെ പഞ്ചായത്ത് അംഗങ്ങളാണ്.പഞ്ചായത്ത് അംഗത്തിന്റെ വാര്‍ഡിലെ പ്രവര്‍ത്തനം, പെരുമാറ്റം സ്ഥാനാര്‍ത്ഥിയുടെ ജയാപരാജയങ്ങളെ ബാധിക്കും.

ചോരത്തിളപ്പുള്ള കാലം, മുന്നുംപിന്നും നോക്കാതെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയിട്ട് ആത്മാര്‍ത്ഥതയോടെ, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തനം നടത്തി ഒടുവില്‍ ജീവിത സായാഹ്നത്തില്‍ ഒന്നിനുമാകാതെ- മരുന്നുവാങ്ങാന്‍പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചാല്‍ അതൊരനുഗ്രഹം തന്നെയായിരിക്കും. പക്ഷേ,  എംഎല്‍എ മാരോഎംപിമാരോ ആരുംതന്നെ അതിനായി ശബ്ദിക്കുന്നില്ലയെന്നത് വിചിത്രംതന്നെ.

പെന്‍ഷനുവേണ്ടി  മുന്‍ മെമ്പര്‍മാര്‍ രാഷ്‌ട്രീയംമറന്ന് സംഘടിച്ചു. കേരളമല്ലേ, സംഘടന ഒന്നുപോരല്ലോ? ഒന്നുരണ്ടെണ്ണമെങ്കിലുമില്ലാതെയെങ്ങനെ. ഒന്നില്‍ക്കൂടുതല്‍ സംഘടനകളുണ്ടിപ്പോള്‍. സംഘടനകള്‍ എത്രയായാലും ലക്ഷ്യം ഒന്ന്-പെന്‍ഷന്‍ വേണം. 

ഇത്തരം സംഘടനകളുടെ ഉദ്ഘാടനം, വാര്‍ഷികം, അനുസ്മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് നിലവിലെ മന്ത്രിമാരെയാകും വിളിക്കുക. അവര്‍ വന്ന് പെന്‍ഷന്റെ ആവശ്യകത ഊന്നിപ്പറയും. പെന്‍ഷന്‍ നല്‍കേണ്ടതാണെന്നും നല്‍കുമെന്നും മോഹനവാഗ്ദാനം നല്‍കും. പിന്നെ പെന്‍ഷന്റെ ആവശ്യകതയെപ്പറ്റി പഠിക്കാമെന്നും പറയും. ഇതുവരെ പെന്‍ഷന്‍ ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യം. പഠനം ശരിയാകാതെ എങ്ങനെ പെന്‍ഷന്‍ നല്‍കും.

എംഎല്‍എ ആയിരുന്നെങ്കില്‍ അന്‍പതിനായിരത്തിന്റെ കണ്ണാടി വാങ്ങാമായിരുന്നു. മന്ത്രിയായെങ്കില്‍ തോര്‍ത്തെങ്കിലും വാങ്ങാമായിരുന്നൂ. അരോഗദൃഢഗാത്രനായാലും ചികിത്സയ്‌ക്ക് പതിനഞ്ചു ലക്ഷം സംഘടിപ്പിക്കാമല്ലോ. നല്ല ശമ്പളം വാങ്ങാം മരിച്ചാല്‍; ഭാര്യക്ക് പെന്‍ഷനും കിട്ടുമല്ലോ. ഇപ്പോഴാകട്ടെ മന്ത്രിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ശമ്പളവും കൂട്ടാന്‍പോകുന്നു 

പഞ്ചായത്ത് അംഗമായിരിക്കെ കിട്ടിയ ചെറിയ ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല. 1995 നു മുമ്പ് ശമ്പളം ഉണ്ടായിരുന്നില്ല.സിറ്റിങ് ഫീ മാത്രമാണ് ഉണ്ടായിരുന്നത്.തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നിട്ട് മന്ത്രിമാരുടെ സ്റ്റാഫില്‍ കയറിക്കൂടാനായ ഭാഗ്യവാന്മാര്‍ക്കും പെന്‍ഷന്‍ കിട്ടുന്നു.ഈ സാഹചര്യത്തില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ പഠനം വേണമെന്നത് വിചിത്രം തന്നെ.  

എംഎല്‍എ, എംപി, മന്ത്രി തുടങ്ങിയവര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ പാവം മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചെറിയ പെന്‍ഷന്‍  നിഷേധിക്കുന്നത് നീതിക്കു നിരക്കാത്തതാണ്.

എന്‍.കെ. ശ്രീകുമാര്‍, 

ബിജെപി  തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗം, മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത്, പാറശാല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.