Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ബിപ്ലവ് ദേവ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 04:25 am IST
in Editorial

പതിറ്റാണ്ടുകള്‍ നീണ്ട ദുരന്തഭരണത്തില്‍ നിന്ന് ത്രിപുര മോചിതയായിത്തുടങ്ങിയിരിക്കുന്നു. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാനും സംസ്്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ത്രിപുരയിലുള്ളത്. മൂന്നു പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച നാലാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള ശമ്പളമാണ് ഇന്നും ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇടതു സര്‍ക്കാരിന് കീഴില്‍ ഏറെ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടിവന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ത്രിപുരയുടെ വികസനമടക്കമുള്ള വിഷയങ്ങളിലും പ്രതിഫലിച്ചു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഇടതു സര്‍ക്കാരില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്നതായി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുസൃതമായി മറ്റു തൊഴില്‍ മേഖലകളിലും തീരെ കുറഞ്ഞ വേതന വ്യവസ്ഥകളാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബിജെപി സര്‍ക്കാര്‍ വന്നതോടെ സര്‍ക്കാരിതര മേഖലയിലെ ശമ്പള പരിഷ്‌ക്കരണമടക്കം യാഥാര്‍ത്ഥ്യമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. 

ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കുന്നതിനായി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ത്രിപുര സര്‍ക്കാരിന്റെ തീരുമാനവും ഏറെ ശ്രദ്ധനേടി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംഘടനകള്‍ 171 ദിവസമായി സമരരംഗത്തായിരുന്നു. കേസന്വേഷണം സിബിഐയ്‌ക്ക് വിടാനുള്ള ബിപ്ലവ് ദേവ് സര്‍ക്കാരിന്റെ നിലപാടിനെ മാധ്യമലോകം ഒന്നടങ്കം സ്വാഗതം ചെയ്തിട്ടുണ്ട്. ആധുനിക ത്രിപുരയുടെ ശില്‍പ്പിയും മാണിക്യ രാജവംശത്തിലെ മാഹാരാജാവുമായിരുന്ന വീര്‍ വിക്രംകിഷോര്‍ മാണിക്യ ബഹാദൂറിന്റെ പേര് അഗര്‍ത്തല വിമാനത്താവളത്തിന് ഇടാനുള്ള തീരുമാനവും ബിപ്ലവ് ദേവ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസി സംഘടനകളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു അവരുടെ പ്രീയപ്പെട്ട രാജാവിന്റെ പേര് വിമാനത്താവളത്തിന് ഇടുകയെന്നത്. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച ചാരിലാം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മറ്റു സുപ്രധാന തീരുമാനങ്ങള്‍ ബിപ്ലവ്‌ദേവ് സര്‍ക്കാര്‍ പ്രഖ്യാപിക്കാതിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ വലിയ മാറ്റങ്ങള്‍ക്ക് ത്രിപുര ഒരുങ്ങുകയാണ്.

കാല്‍നൂറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് തിരശ്ശീലയിട്ട ജനങ്ങള്‍ ബിപ്ലവ്‌ദേവ് സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ത്രിപുരയിലെ കനത്ത തോല്‍വി അടിത്തറയിളക്കിയ സിപിഎം, സംഘടനാപരമായും സാമ്പത്തികമായും വലിയ തിരിച്ചടി നേരിടുമ്പോഴാണ് ജനകീയ നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെപ്പറ്റിയുള്ള ശരിയായ അന്വേഷണങ്ങള്‍ ആരംഭിക്കാനും ബിജെപി തയ്യാറെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ബിപ്ലവ് ദേവ് അടക്കം സിപിഎം അക്രമത്തിനിരയാണ്. വീടുകയറിയുള്ള ആക്രമണത്തിനിരയായ ദേവ് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതോടെ സിപിഎമ്മിന്റെ കീഴില്‍ തഴച്ചുവളര്‍ന്ന അക്രമിസംഘങ്ങളും ഏറെ ഭയപ്പാടിലാണ്. പോലീസ് സംവിധാനത്തിലടക്കം സമൂലമായ അഴിച്ചുപണി നടപ്പാക്കി ത്രിപുരയിലെ ക്രമസമാധാന നില ശക്തമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ അറ്റത്തുള്ള ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിലെ പുതിയ സര്‍ക്കാരും  പുതിയ ഭരണക്രമവും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.