Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്‍ഐസിയില്‍ എന്ത് നടക്കുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 03:40 am IST
in Vicharam

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഐസിയില്‍ ഒരുപാട് ഇമ്മിണി ബല്യ തസ്തികകള്‍ സൃഷ്ടിച്ച് കേട്ടാല്‍ ഞെട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും അതിസമര്‍ത്ഥമായി തട്ടിയെടുക്കാന്‍ പാകത്തില്‍ സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. പാവപ്പെട്ട ഏജന്റുമാരെ തീരെ അവഗണിച്ച് അവര്‍ക്ക് യാതൊരാനുകൂല്യവും നല്‍കാതെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. 

ഐആര്‍ഡിപി ചെയര്‍മാന്‍ ആരെന്നറിയുമോ? ഇതേവരെ ചെയര്‍മാനായി വിലസി വിരാജിച്ച്, പ്രായം പരമാവധിയെത്തിയ ആളാണ് പോലും ഐആര്‍ഡിപി ചെയര്‍മാനാകുക! അയാള്‍ക്ക് മാസ അടിസ്ഥാന ശമ്പളം മാത്രം ഏഴര ലക്ഷമാണത്രെ! ഞെട്ടുന്നില്ലേ? ഇന്നത്തെ ചെയര്‍മാന്‍ ഐആര്‍ഡിപി ചെയര്‍മാനായതിനുശേഷം ‘ജനപ്രിയ’മായ ഒരു പോളിസി ഇതേവരെ ഇറക്കിയോ?

പണ്ടൊരു ചെയര്‍മാന്‍ ഐഎഎസും ഐസിഎസും ഇല്ലാത്ത ഒരാളുണ്ടായിരുന്നത്രെ. ടി.എ. പൈ. അദ്ദേഹം ചെയര്‍മാനായ കാലത്താണ് ക്ലബ് മെമ്പര്‍ഷിപ്പ് ഏജന്റുമാരില്‍ സൃഷ്ടിച്ചത്. മഹത്തായ അത്തരമൊരു നടപടികൊണ്ടു മാത്രമാണ് എല്‍ഐസിയുടെ കോട്ടം ജനങ്ങള്‍ അറിയാതിരിക്കുന്നത്. ക്ലബ് മെമ്പര്‍ഷിപ്പിന്റെ പ്രത്യേകത ശരിക്കൊന്ന് പരിശോധിച്ചാല്‍ എല്‍ഐസി ഏജന്റുമാര്‍ക്ക് കിട്ടിയ ഒരപൂര്‍വ്വ നിധിയാണത്. അത് ഐഎഎസ് ഐസിഎസ് ദുഷ്പ്രഭുക്കളുടെ സംഭാവനയല്ല. ടി.എ. പൈ എന്ന വ്യവസായപ്രമുഖന്റെ ദീര്‍ഘദൃഷ്ടിയില്‍ രൂപംകൊണ്ട് ഒരാനുകൂല്യം. അത് സൃഷ്ടിച്ച ദൂരവ്യാപക ഗുണങ്ങള്‍ പരിശോധിച്ചുനോക്കൂ.

ഉത്തരേന്ത്യന്‍ ലോബി കൈയടക്കിവച്ച് അവരുടെ ഇഷ്ടാനുസരണം വിലസുന്ന മേഖലയാക്കി എല്‍ഐസിയെ അധഃപതിപ്പിക്കരുത്. 1956 നുശേഷം എല്‍ഐസിയിലെ ഉദേ്യാഗസ്ഥവൃന്ദത്തിന് എത്രതവണ ശമ്പളം പരിഷ്‌കരിച്ചു? എന്തൊക്കെ ആനുകൂല്യങ്ങള്‍ അനുവദിച്ചു? എന്തേ ഏജന്റുമാര്‍ക്ക് ഒന്നും നല്‍കിയില്ല? 

പണം മുഴുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പല പേരിലും തട്ടിയെടുക്കുന്നു. പാവം ഏജന്റുമാര്‍ക്ക് 1956 ലെ ആനുകൂല്യങ്ങള്‍ മാത്രം. പ്രധാനമന്ത്രിയും എല്‍ഐസിയും ചേര്‍ന്നുണ്ടാക്കിയ ‘പ്രധാനമന്ത്രി യോജന’ പെന്‍ഷന്‍ സ്‌കീമില്‍ ഏജന്റിന്റെ കമ്മീഷന്‍ എത്രയാണെന്നറിയാമോ? .0001 ശതമാനം! നാണമുണ്ടോ ഒരു സര്‍ക്കാരിനും സ്ഥാപനത്തിനും ഇത് കൊട്ടിഘോഷിക്കാന്‍.

ചൈനയിലെ മുഴുവന്‍ പൗരന്മാരെയും ഇന്‍ഷുറന്‍സ് പോളിസി ഉടമകളാക്കാന്‍ ചൈന പ്രതിജ്ഞയെടുത്തത്രെ. അഭിനന്ദനീയം. നമുക്ക് ചില കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും ഇക്കാര്യം സ്വാഗതാര്‍ഹംതന്നെ.

നമുക്കും അങ്ങനെ മുഴുവന്‍ ഇന്ത്യക്കാരെയും അനതി വിദൂര ഭാവിയില്‍ പോളിസി ഉടമകളാക്കണം. തീര്‍ച്ച. പക്ഷെ, അതിന്റെ മുന്നോടിയായി പാവപ്പെട്ട ഏജന്റുമാരുടെ കമ്മീഷന്‍ വ്യവസ്ഥയില്‍ സേവന വ്യവസ്ഥയില്‍ ഒരുപാട് മാറ്റങ്ങള്‍ അടിയന്തരമായും വരുത്തണം.

അനാവശ്യ ചെലവുകള്‍ കുന്നുകൂടുന്നു എല്‍ഐസിയില്‍. വിസ്തരിക്കുന്നില്ല. സമഗ്രമായ ഒരു മാറ്റത്തിന് രൂപംനല്‍കേണ്ടിയിരിക്കുന്നു. ധനകാര്യ വകുപ്പില്‍ ഒരുപാട് ജോലികള്‍ നിര്‍വഹിക്കാനുള്ള അരുണ്‍ ജെറ്റ്‌ലിക്ക് ഇന്‍ഷുറന്‍സും ഭരിക്കാനാകുമോ എന്ന് സംശയം.

എന്തായാലും ഇന്ത്യയിലെ കുതിച്ചുയരുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച്, സാമ്പത്തികമാറ്റവും ഉണ്ടാകണം. അഴിമതിയും ധൂര്‍ത്തും വേരോടെ പിഴുതെറിയണം. അതനുസരിച്ചുള്ള മാറ്റങ്ങള്‍ വളരെ പെട്ടെന്ന് ഉണ്ടാകുമെന്ന പ്രത്യാശയോടെ, പ്രതീക്ഷയോടെ.

 

സി.പി. ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി, കണ്ണൂര്‍

വൈകി വന്ന വസന്തം

വൈകി വന്ന വസന്തമായിപ്പോയില്ലേ അര്‍ജുനന്‍ മാഷിന് കിട്ടിയ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം. 50 വര്‍ഷം നീണ്ട സിനിമാജീവിത സപര്യയില്‍ ആദ്യമായാണ് ഈ പുരസ്‌കാരം. 175 മലയാള സിനിമകളിലായി 300 ഓളം പാട്ടുകള്‍. ഓരോ ഗാനവും മലയാളിത്തത്തിന്റെ ചുണ്ടുകളില്‍ തേന്‍വണ്ടായി മൂളി നടക്കുന്നുണ്ട്. കസ്തൂരിമണക്കുന്ന കാറ്റായും, യദുകുല രതിദേവനായും മറ്റും. പാടാത്ത വീണയും പാടും, നിന്‍മണിയറയിലെ, തളിര്‍വലയോ താമരവലയോ, തിരുവോണപുലരിതന്‍, സുഖമൊരു ബിന്ദു… ഇങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന മികവില്‍ ഇന്ദ്രന്‍സ്, പാര്‍വ്വതി- അര്‍ഹതയ്‌ക്കുള്ള അംഗീകാരം തന്നെ. 

വടക്കേതില്‍ വിനോദ്കുമാര്‍, നറുകര. കോഴിക്കോട് 

ഇത് സങ്കടകരം തന്നെ

സ്‌നേഹത്തോടെ ജീവിക്കേണ്ട മനുഷ്യര്‍, പലജാതി ദൈവങ്ങളുണ്ടെന്നും തങ്ങളുടെ ദൈവമാണ് ‘ഒറിജിനല്‍’ എന്നും ചിന്തിച്ച് അകന്നുജീവിക്കുന്നു. അറിവുസമ്പാദിച്ചവനെങ്കില്‍ ഇങ്ങനെയെന്തേ ചിന്തിക്കുന്നു?  തനിക്ക് അറിവുണ്ടെന്ന്  അഹങ്കരിക്കുന്നവര്‍ക്ക്   യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാനുളള കഴിവില്ലെന്നത് സങ്കടകരം തന്നെ. 

രാജന്‍ വെങ്കിട്ടരാമന്‍, തമ്മനം, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.