Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൈറ്റ് മെട്രോയും ലാവ്ലിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 04:05 am IST
in Vicharam

കേരളത്തിന്റെ, വിശിഷ്യാ ഭാരതത്തിന്റെ, ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ഓരോ മലയാളിയുടേയും അഭിമാനമാണ്, സ്വകാര്യ അഹങ്കാരമാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍. അദ്ദേഹത്തെ കേരളസര്‍ക്കാര്‍ തിരിച്ചയച്ച രീതി പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആയിരുന്നു ഈ സംഭവമെങ്കില്‍ തമിഴകം ഇപ്പോള്‍ കത്തിയെരിയുന്നുണ്ടാവും. ഇന്ത്യയിലുള്ള എല്ലാ അഗ്‌നിശമനയൂണിറ്റുകളും അവിടെ വിന്യസിച്ചാല്‍ പോലും ആ തീയണയ്‌ക്കാന്‍ അവ പര്യാപ്തമാകുമായിരുന്നില്ല. ഒരുകണക്കില്‍ അട്ടപ്പാടിയിലെ മധുവിന്റെ മരണം പോലും ഇത്തരം ചുവടുമാറ്റങ്ങളുടെ പരിണതഫലമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആദിവാസിക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ചിട്ടും അവരുടെ ഒരുചാണ്‍ വയറിന്റെ വിളിക്ക് പരിഹാരമാകാത്തതുകൊണ്ടാണല്ലോ മധുവിന് സ്വന്തം ജീവന്‍കൊണ്ട് എന്നെന്നേക്കുമായി വിശപ്പടക്കേണ്ടിവന്നത്.

മെട്രോമാന്‍, മിസൈല്‍മാന്‍ തുടങ്ങിയ പദവികള്‍ സര്‍ക്കാരിന്റെ ഒരു സംവിധാനവും നല്‍കിയതല്ല. ഈ വ്യക്തികളുടെ ചില സ്വഭാവസവിശേഷതകള്‍ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ പതിച്ചതിന്റെ ഫലമായി അവര്‍ നല്‍കിയതാണ്. ആ പദവിയെ അവഹേളിക്കുവാനുള്ള ഏതൊരു നീക്കവും ജനങ്ങളുടെ മാറത്തേല്‍ക്കുന്ന പാദപതനമായേ പരിഗണിക്കുകയുള്ളൂ.

എന്താണ് ശ്രീധരന്റെ യോഗ്യതയും അയോഗ്യതയും. മിടുമിടുക്കന്മാരെന്ന് ഞാനും നിങ്ങളും സാക്ഷ്യപത്രം നല്‍കിയ പാശ്ചാത്യരായ സാങ്കേതികവിദഗ്ധര്‍ മാസങ്ങളോളം വേണമന്ന് ഉറപ്പിച്ചു പറഞ്ഞ പാമ്പന്‍ പാലം പൊതുജനങ്ങളുടെ ദയനീയാവസ്ഥയും സര്‍ക്കാരിന്റെ താല്‍പര്യങ്ങളും കണക്കിലെടുത്ത് കേവലം 46 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിക്കൊടുത്തു. അസാധ്യമെന്ന് പാശ്ചാത്യലോകം വിധിയെഴുതിയ കൊങ്കണ്‍ റെയില്‍വെ സാധ്യമാക്കിയെന്നുമാത്രമല്ല, അതില്‍ കുറെ അത്ഭുതങ്ങളും തുന്നിച്ചേര്‍ത്തു. ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഇതെങ്ങിനെ സാധിച്ചു എന്ന് പരിശോധിച്ചാല്‍ ലഭിക്കുന്ന ഉത്തരം അദ്ദേഹത്തിന്റെ സത്യസന്ധത, നിശ്ചയദാര്‍ഢ്യം, കര്‍മ്മകുശലത, ലക്ഷ്യവേധത്തിനുള്ള കഴിവ് എന്നിവമൂലമാണെന്ന് കാണാം. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ഇത്തരം ടെക്‌നോക്രാറ്റുകളെ കണ്ടെത്തി നിയതമായ മാര്‍ഗ്ഗത്തില്‍ പ്രോത്സാഹിപ്പിക്കുവാനുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രാഗത്ഭ്യം. 

ശ്രീധരന്റെ അയോഗ്യത അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലായ്‌മയാണ്. രാഷ്‌ട്രീയനേതൃത്വം ഇഷ്ടപ്പെടാത്തതും അതാണ്. ലൈറ്റ്‌മെട്രൊ മറ്റൊരു ലാവ്ലിനാക്കാന്‍ വാഴപ്പിണ്ടികൊണ്ട് നിര്‍മ്മിച്ച നട്ടെല്ലുള്ള സാങ്കേതിക വിദഗ്ധരാണാവശ്യം. മെട്രോമാന്‍ ആ വിടവിലേക്ക് അയോഗ്യനാണ്.

കൊച്ചി മെട്രൊ നഷ്ടത്തിലാണെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവ്‌കേടാണ്. ശ്രീധരന്റേതല്ല.

ലൈറ്റ് മെട്രോ മലയാളിയുടെ ചിരകാലാഭിലാഷമാണ്. കേന്ദ്രപദ്ധതിയായി നടപ്പാക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്യാപ്ടന്‍ കെ. വേലായുധന്‍ 

കല്ലായി,കോഴിക്കോട് 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.