Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോക്കിങ് യാത്രയായി; പ്രപഞ്ചത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:46 am IST
in World

വീല്‍ ചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ മിടിപ്പും തുടിപ്പും തിരിച്ചറിഞ്ഞ മഹാപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് (76) കാലഭേദങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി. കേംബ്രിഡ്ജിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയ ഹോക്കിങ് പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

ഏതാനും വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങളെ തള്ളി, അഞ്ചര പതിറ്റാണ്ട് ജീവിച്ച് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായ ഹോക്കിങ് സമയം, കാലം തുടങ്ങിയവയിലും അതിശയകരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡില്‍ ജനനം. 59ല്‍ ശാസ്ത്ര പഠനത്തിന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് 1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ടു. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീഞരമ്പുകള്‍ ദുര്‍ബലമായി; ഒടുവില്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം. ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ആയുസുള്ളുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ആ നിഗമനങ്ങളെ അല്പായുസാക്കി മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം ജീവിച്ചു 55 വര്‍ഷം കൂടി. ചലനശേഷി നഷ്ടപ്പെട്ട് നാഡീഞരമ്പുകള്‍ ദുര്‍ബലമായി നിറയൗവനത്തില്‍ തന്നെ വീല്‍ചെയറിലായെങ്കിലും ആ മനസും ചിന്തയും ഈ സൗരയൂഥമാകെ പാറിപ്പറന്നു. പുതിയ പുതിയ സിദ്ധാന്തങ്ങള്‍ പിറന്നു, കണ്ടെത്തലുകള്‍ ജനിച്ചു. 

സംസാരിക്കാന്‍ കഴിയാതായ അദ്ദേഹം വോയിസ് സിന്തസൈസറിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. എഴുത്തുകളിലൂടെയാണ് സംവദിച്ചത്. പ്രപഞ്ചത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കു വേണ്ടി, കുറിപ്പുകള്‍ക്കു വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അതിനാല്‍ അദ്ദേഹം എഴുതിയ എന്തും ചൂടപ്പം പോലെ വിറ്റുപോയി, ആ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ലോകമെങ്ങും ചൂടേറിയ ചര്‍ച്ചകളായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങളാണെന്നു പറഞ്ഞ് ചിലരെങ്കിലും എതിര്‍ത്തെങ്കിലും ലോകം അംഗീകരിച്ചു. സംശയം തോന്നിയാല്‍ സ്വന്തം സിദ്ധാന്തങ്ങളെ തള്ളിപ്പറയാന്‍ പോലും അദ്ദേഹം മടികാട്ടിയിരുന്നുമില്ല.

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍സ്) ഉണ്ടാകുമെന്നും അതില്‍ നിന്ന് വികിരണങ്ങള്‍ പുറത്തുവരുമെന്നുമുള്ള സിദ്ധാന്തമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഹോക്കിങ് റേഡിയേഷന്‍ എന്നാണ് ഇതിന്റെ പേര്.

79ല്‍ കേംബ്രിഡ്ജില്‍ ഗണിതശാസ്ത്രത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. ഒരിക്കല്‍ സര്‍ ഐസക് ന്യൂട്ടണ്‍ വഹിച്ച പദവി. 88ലാണ് വിഖ്യാതമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം രചിച്ചത്. ഒന്നനങ്ങാന്‍ പോലും പറ്റില്ലെങ്കിലും വീല്‍ ചെയറിലിരുന്ന് ലോകമെങ്ങും യാത്ര ചെയ്തു, ശാസ്ത്രക്കുറിപ്പുകള്‍ എഴുതിക്കൂട്ടി. നിരവധി അവാര്‍ഡുകളും ഡോക്ടറേറ്റുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ മാത്രം അകന്നു നിന്നു, അത് നൊബേലിന്റെ നഷ്ടം… മരണം വരെ സജീവമായിരുന്ന ആ മനസ് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ യാത്രയായി- അനന്തമായ പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.