Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി മുരളീധരന്‍ രാജ്യസഭയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 08:56 pm IST
in Kerala

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക്. മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക നല്‍കും. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റ് അംഗമാകുന്ന നാലാമത്തെയാളാണ് വി.മുരളീധരന്‍. കേരളാ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായ രാജീവ്ചന്ദ്രശേഖര്‍ വീണ്ടും രാജ്യസഭയിലേക്ക് കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. 

വി. മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇന്നലെയാണ് തീരുമാനിച്ചത്. എബിവിപി പ്രവര്‍ത്തനത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ മുരളീധരന്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചാണ് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1983 മുതല്‍ പതിനൊന്നു വര്‍ഷം എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന എം. വെങ്കയ്യ നായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.

 വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 1999മുതല്‍ 2002വരെ നെഹ്രു യുവകേന്ദ്രയുടെ വൈസ്‌ചെയര്‍മാനായി.  2002മുതല്‍ 2004വരെ അതിന്റെ ഡയറക്ടര്‍ ജനറലുമായി. പിന്നീട് ബിജെപി എന്‍ജിഒ സെല്ലിന്റെയും പരിശീലനവിഭാഗത്തിന്റെയും ദേശീയ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006ലാണ് അദ്ദേഹം ബിജെപി കേരളഘടകത്തിന്റെ വൈസ്പ്രസിഡന്റാകുന്നത്. 2010ല്‍ സംസ്ഥാന അധ്യക്ഷപദമേറ്റ മുരളീധരന്‍ ആസ്ഥാനത്ത് ആറുവര്‍ഷം തുടര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനോട് ചെറിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റു ബിജെപി സ്ഥാനാര്‍ത്ഥികള്‍; സരോജ് പാണ്ഡെ(ഛത്തീസ്ഗഡ്), അനില്‍ ബലൂനി(ഉത്തരാഖണ്ഡ്), കിരോരി ലാല്‍ മീന(രാജസ്ഥാന്‍), മദന്‍ലാല്‍ സായിനി(രാജസ്ഥാന്‍), നാരായണ്‍ റാണെ(മഹാരാഷ്‌ട്ര), റിട്ട. ലെഫ്. ജനറല്‍ ഡിപി വത്സ്(ഹരിയാന), അജയ് പ്രതാപ് സിങ്ങ്(മധ്യ പ്രദേശ്), കൈലാഷ് സോണി(മധ്യ പ്രദേശ്), അശോക് ബാജ്പയ്(ഉത്തര്‍ പ്രദേശ്), വിജയ് പാല്‍ സിങ്ങ് തോമര്‍(യുപി), ശകല്‍ ദീപ് രജ്ഭാര്‍(യുപി), കാന്താ കര്‍ദം(യുപി), ഡോ അനില്‍ ജെയിന്‍(യുപി), ജിവിഎല്‍ നരസിംഹറാവു(യുപി), ഹര്‍ണാത് സിങ്ങ് യാദവ് (യുപി), സമീര്‍ ഉരണ്‍വ്(ഝാര്‍ഖണ്ഡ്). എല്ലാ നിയമസഭകളിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ എല്ലാവരും രാജ്യസഭയില്‍ എത്തുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

പുതിയ വാര്‍ത്തകള്‍

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.