കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി എന്ന നിലയ്‌ക്കുള്ള അവകാശം സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചശേഷം വിചാരണ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹര്‍ജി.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഇരു ഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും.
















