Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തിലൂടെ ശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:55 am IST
in Samskriti

മക്കളേ,

നമ്മുടെ മനസ്സ് ഒരു കുരങ്ങിനെപ്പോലെയാണ്. കുരങ്ങന്‍ ഒരു വൃക്ഷത്തില്‍ നിന്നു മറ്റൊന്നിലേക്ക് സദാ ചാടിക്കൊണ്ടിരിക്കും. നമ്മള്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ കുരങ്ങന്റെ ആകൃതിയിലായിരുന്നു. പുറത്ത് വന്നിട്ടും അങ്ങനെ തന്നെ. ശരീരമല്ലാതെ, നമ്മുടെ മനസ്സ് മാറിയിട്ടില്ല. ഇന്നും ആ കുരങ്ങ് മനസ്സാണ്. ഇപ്പോള്‍ ഇവിടിരിക്കുന്ന  മനസ്സ് അടുത്ത നിമിഷം പല ദിക്കിലേയ്‌ക്കും ചാടും. നേരെ അമേരിക്കയ്‌ക്ക് ചാടും, റഷ്യയ്‌ക്ക് ചാടും, ചന്ദ്രനിലേക്ക് ചാടും.  ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും ചാടും. അങ്ങനെയുള്ള മനസ്സിനെ ധ്യാനത്തിലൂടെ ഒരുവന്‍ തന്റെ ചൊല്‍പ്പടിയിലാക്കുന്നു. ഒരു യന്ത്രം റിമോട്ട് കണ്‍ട്രോളിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുപോലെ മനസ്സിന്റെ റിമോട്ട് കണ്‍ട്രോള്‍ നമ്മുടെ കൈയില്‍ കൊണ്ടുവരുന്ന ക്രിയയാണ് ധ്യാനം. ഏതൊരു സാഹചര്യത്തിലും മനസ്സിന്റെ സമനില, സമഭാവം നിലനിര്‍ത്തുക എന്നതാണു ധ്യാനംകൊണ്ട് ഉദ്ദേശിക്കുന്നത്. അതു മനസ്സിന്റെ നിശ്ചലതയിലേയ്‌ക്കുള്ള മാര്‍ഗ്ഗമാണ്. 

ധ്യാനത്തെപ്പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകളാണുള്ളത്. ഏതെങ്കിലും ആസനത്തിലിരുന്നു കണ്ണുമടച്ചു ശ്വാസം പിടിച്ചിരിക്കുക, ഏതെങ്കിലും നിറങ്ങള്‍ കാണുക, കോരിത്തരിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാവുക. ഇതൊന്നും ധ്യാനത്തിന്റെ ലക്ഷണമല്ല. ധ്യാനമെന്നാല്‍ മനസ്സിനെ തന്നില്‍ത്തന്നെ നിര്‍ത്തുക എന്നതാണ്. നമ്മള്‍ റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഹംബുണ്ടാകും, കുഴിയുണ്ടാകും, കയറ്റവും ഇറക്കവും ഉണ്ടാകും, വളവുണ്ടാകും. എന്നാല്‍ നമ്മള്‍ ഗിയറോ ബ്രേയ്‌ക്കോ ക്രമീകരിച്ച്  അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകും. അതുപോലെ  മനസ്സിനെ സാഹചര്യത്തോട് പൊരുത്തപ്പെടുത്താന്‍ നമ്മള്‍ ശീലിക്കണം. ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നത് ”സമത്വം യോഗ ഉച്യതേ” എന്നാണ്. എല്ലാ സാഹചര്യത്തിലും നമ്മള്‍ പുലര്‍ത്തുന്ന  സമചിത്തതയെ ധ്യാനമെന്നു വിശേഷിപ്പിക്കാം. സാഹചര്യങ്ങളെ സന്തുലനത്തോടെ നമുക്ക് അഭിമുഖീകരിക്കാനുള്ള പരിശീലനം ആവശ്യമാണ്. അതിന് ആദ്യമായി വേണ്ടതു മനസ്സിന്റെ ചാട്ടം കുറച്ചുകൊണ്ടുവരിക എന്നതാണ്. 

ഒരു കുട്ടി പരീക്ഷയ്‌ക്കു ക്ലാസ്സിലേക്കു കയറി. അവന്‍ വിചാരിച്ചു, ‘ഈശ്വരാ, ഈ പരീക്ഷയില്‍ നന്നായി ഉത്തരം എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭഗവാന് ഒരു പാല്‍പ്പായസം നേരാം.’ അങ്ങനെ പാല്‍പ്പായസം നേര്‍ന്നു, വേഗം പരീക്ഷ എഴുതി. എഴുതിക്കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത് പാല്‍പ്പായസത്തിന് അധികം ചെലവാകുമല്ലോ എന്ന്.  എന്നിട്ട്  കുട്ടി കണക്ക് കൂട്ടാന്‍ തുടങ്ങി.  പാല്‍പ്പായസമായാല്‍, പാല്, അരി തുടങ്ങി എല്ലാംകൂടി ഏകദേശം നൂറ് രൂപയോളമാകും. അതുകൊണ്ട് പഞ്ചാമൃതമായാലോ എന്നു ചിന്തിച്ചു. പഞ്ചാമൃതത്തിന്റെ കണക്കു കൂട്ടി നോക്കി. അതും പത്തെണ്‍പതു രൂപയാകും. എന്നാല്‍ ഒരു പുഷ്പാഞ്ജലിയിലൊതുക്കിയാലോ. അതിനും ചെലവ് കൂടും. അപ്പോള്‍ എന്തു ചെയ്യും? കുറച്ച് പടക്കം വാങ്ങിയാലോ അല്ലെങ്കില്‍ ഒരു ചിരാത് കൊളുത്തിയാലോ. അതിനും ചെലവുകൂടും. ഇങ്ങനെ പലതും ചിന്തിച്ചിരുന്നപ്പോള്‍ ബെല്ലടിച്ചു. പെട്ടെന്ന് ബെല്ലടിച്ചപ്പോഴുണ്ടായ ടെന്‍ഷനില്‍ ഈ കുട്ടി ഉത്തരക്കടലാസിനു പകരം പായസത്തിന്റെ കണക്ക് കൂട്ടിക്കൊണ്ടിരുന്ന കടലാസാണ് എടുത്തു കൊടുത്തത്. ഇതുപോലെ നമ്മുടെ മനസ്സ് എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. 

കര്‍ണ്ണന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ വന്ന് ദാനം ചോദിച്ചു.  കര്‍ണ്ണന്‍ ഉടന്‍ തന്നെ ഇടത് കൈകൊണ്ട് ചോദിച്ച വസ്തു എടുത്തുകൊടുത്തു. അപ്പോള്‍ ചിലര്‍ ചോദിച്ചു ഇടത് കൈ കൊണ്ടു ദാനം  കൊടുക്കുന്നത് തെറ്റല്ലേ എന്ന്. അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു, ”അവര്‍ പെട്ടെന്ന് വന്ന് ചോദിച്ചപ്പോള്‍ എന്റെ മനസ്സലിഞ്ഞു. ഇരുന്നിടത്ത് നിന്നും സാധനങ്ങള്‍ പെട്ടെന്ന് എടുത്ത് കൊടുത്തതാണ്. അല്‍പം താമസിച്ചാല്‍ എന്റെ മനസ്സ് മാറിപ്പോയെങ്കിലോ.” ഇതാണ് നമ്മുടെ മനസ്സിന്റെ സ്വഭാവം.

നമ്മള്‍ ഈ ശരീരത്തെയാണു നിത്യമെന്നു കരുതുന്നത്. എന്നാല്‍ ശരീരത്തിന് അസുഖം വരാം. അത് എന്നായാലും നശിക്കുകയും ചെയ്യും. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ട് തളരാതെ ജീവിക്കുകയെന്നുള്ളതാണ് ധ്യാനംകൊണ്ടു നേടേണ്ടത്. ശരീരമല്ല ആത്മാവു മാത്രമാണ് നിത്യമായുള്ളത്. അതിനെ നമ്മള്‍ അറിയുക. ആത്മബോധത്തിലേക്ക് ഉണരുക. ആത്മബോധത്തിലേക്ക് ഉണര്‍ന്നാല്‍ പിന്നെ ആ നിലയ്‌ക്ക് മാറ്റമില്ല.    ധ്യാനത്തിലൂടെ ഈ ഒരവസ്ഥയിലാണ് നമ്മള്‍ എത്തിച്ചേരേണ്ടത്. 

ധ്യാനം പരിശീലിച്ചു തുടങ്ങുന്നവര്‍ ആദ്യം മനസ്സിനെ ഏതെങ്കിലും വസ്തുവില്‍ ഏകാഗ്രമാക്കണം. മനസ്സ് അന്യവസ്തുക്കളിലേയ്‌ക്ക് തെന്നിമാറുമ്പോള്‍ അതിനെ വീണ്ടും വീണ്ടും ധ്യാനവസ്തുവിലേക്ക് തിരികെക്കൊണ്ടുവരണം. 

പലതരം ധ്യാനരീതികള്‍ ഉണ്ടെങ്കിലും നിരന്തരപ്രയത്‌നത്തിലൂടെ മനസ്സിനെ നിശ്ചലതയിലേയ്‌ക്ക് കൊണ്ടുവരുക എന്നതാണ് അടിസ്ഥാന തത്വം. ശരിയായ ധ്യാനം ലഭിച്ചാല്‍ പ്രയത്‌നം കൂടാതെ തന്നെ മനസ്സ് ധ്യാനവസ്തുവില്‍ ഉറച്ചു നില്‍ക്കും, ക്രമേണ നിശ്ചലതയും ശാന്തിയും അനുഭവവേദ്യമാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.