കോഴിക്കോട്: ഈമാസം 19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന 72-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള 20 അംഗ കേരളാ ടീമിനെ രാഹുല്‍.വി.രാജ് നയിക്കും. എസ്. സീസനാണ് വൈസ് ക്യാപ്റ്റന്‍. യോഗ്യത റൗണ്ട് കളിച്ച അതേ ടീമിനെ തന്നെ ഫൈനലിനും നിലനിര്‍ത്തി.
അഞ്ച് കെഎസ്ഇബി താരങ്ങളും അഞ്ച് എസ്ബിഐ താരങ്ങളും ടീമിലുണ്ട്. കേരള പൊലീസ്, ഗോകുലം കേരള എഫ്സി, എഫ്സി കേരള എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേരും സെന്‍ട്രല്‍ എക്സൈസില്‍ നിന്ന് ഒരാളും ടീമിലിടം നേടി. സെന്റ്തോമസ് കോളേജ് തൃശ്ശൂര്‍, ക്രൈസ്റ്റ് കോളേജ് തൃശ്ശൂര്‍, മമ്പാട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാരും ടീമില്‍ സ്ഥാനം പിടിച്ചു.
മാര്‍ച്ച് ഒന്നു മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്.കെഎഫ്എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസന്, പരിശീലകന് സതീവന്‍ ബാലന്, സഹ പരിശീലകന് ഷാഫി അലി, മാനേജര്‍ പി.സി.എം ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ നിശ്ചയിച്ചത്.
സതീവന്‍ ബാലന് മുഖ്യപരിശീലകനായി തുടരും. സഹപരിശീലകനായി ബിജേഷ് ബെന്നിന് പകരം ഷാഫി അലിയെ നിയമിച്ചു. 14ന് എറണാകുളത്തുനിന്ന് രാത്രി 9.50ന് ട്രെയിനില്‍ ടീം കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് കേരള ടീമിന്റെ സ്പോണ്സര്.
ടീം: മിഥുന് വി, ഹജ്മല്‍ എം, അഖില്‍ സോമന്, (ഗോള്‍ കീപ്പര്‍മാര്‍), ലിജോ എസ്, രാഹുല്‍ വി രാജ് , മുഹമ്മദ് ഷരീഫ് വൈ.പി, വിപിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസന് കെ.ഒ, ജസ്റ്റിന് ജോര്‍ജ് (പ്രതിരോധ നിര), രാഹുല്‍ കെ.പി, സീസന്. എസ്, മുഹമ്മദ് പാറക്കോട്ടില്‍, ശ്രീക്കുട്ടന് വി.എസ്, ജിതിന് എം.എസ്, ജിതിന് ജി, ഷംനാസ് ബി.എല്‍( മദ്ധ്യ നിര), സജിത്ത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ് പി.സി (മുന്നേറ്റ നിര).
പ്രതികരിക്കാൻ ഇവിടെ എഴുതുക: