Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്രവും മന്ത്രവും ശാസ്ത്രത്തിന്റെ വീഥിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 03:47 am IST
inSamskriti

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രക്കും അന്ധവിശ്വാസം നശിച്ചു എന്ന് പറഞ്ഞിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. വേദങ്ങളും മന്ത്രങ്ങളും കാട്ടുവര്‍ഗക്കാരുടെ കൂക്കിവിളിയായിരുന്നു എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച നിരീശ്വരവാദികളില്‍ പലരും ഇന്ന് ക്ഷേത്രഭരണസമിതികളില്‍ അംഗങ്ങളായി മാറിയിരിക്കുന്നു. മന്ത്രങ്ങളുള്‍ക്കൊള്ളുന്ന ക്ഷേത്രാചാരങ്ങള്‍ അവരും സ്വീകരിക്കുന്നു. ഭാരതീയ ചിന്താധാരകളുടെ വാഹകരായ ആത്മീയാചാര്യന്മാര്‍ ഇന്ന് ലോകജനതയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അവര്‍ രചിച്ച മന്ത്രങ്ങള്‍ അഹോരാത്രം നമുക്ക് കേള്‍ക്കാം.

ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ,് പുണ്യഭൂമിയായ ഈ ഭാരതത്തില്‍ രചിക്കപ്പെട്ട പ്രപഞ്ചചൈതന്യ സ്തുതികളായ ശാശ്വത സത്യങ്ങളെ ചിട്ടയോടെ ചൊല്ലിക്കൊണ്ടുപോന്ന രീതിക്ക് അണുവിട വ്യത്യാസം വരാതെ ഇന്നുമത് തുടരുന്നു. ഗഹനമായി ചിന്തിച്ചാല്‍ മനസ്സിലാകും, ലോകത്തില്‍ ഒരേ ഒരു മഹാത്ഭുതമുണ്ടെങ്കില്‍ അതിതാണെന്ന്! മുന്നൂറില്‍പ്പരം തലമുറകളിലൂടെ കടന്നുവന്നിട്ടും ഉദാത്ത അനുദാത്ത സ്വരിതപ്രചേയ രേഫ അനുനാസിക സ്വരങ്ങൡലൂടെ ഇന്നും വ്യത്യാസം വരാതെ ചൊല്ലുന്ന അനവധി വേദമന്ത്രങ്ങള്‍ വ്യാസനും വസിഷ്ഠനും വിശ്വാമിത്രനും മറ്റും വേദമന്ത്രങ്ങളുരുവിട്ട അതേ ശ്രുതിയില്‍ ഇന്നും നമുക്കു കേള്‍ക്കാന്‍ സാധിക്കുന്ന ഒരു ശബ്ദശൃംഖല ലോകത്തുണ്ടെങ്കില്‍ അത് വേദവരികളാണ്, മന്ത്രവരികളാണ്. രുദ്രയജ്ഞങ്ങളായാലും വേദമന്ത്രാര്‍ച്ചനയായാലും, സമൂഹപൂജയായാലും അര്‍ച്ചനയായാലും മുറജപമായാലും ഈ മന്ത്രധ്വനികളാല്‍ അന്തരീക്ഷം പൂരിതമാകുന്നു. 

ഒരു പതിറ്റാണ്ട് മുമ്പ് ബോംബെയില്‍ നടന്ന ഇസ്‌കോണ്‍ സമ്മേളനത്തില്‍, ഇരുപതോളം നോബല്‍ സമ്മാന ജേതാക്കളായ വിദേശീയര്‍ പങ്കെടുത്തു. വേദമന്ത്ര ധ്വനി മുഖരിതമായ സമ്മേളന അന്തരീക്ഷത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത് മന്ത്രങ്ങളുടെ ശബ്ദശ്രുതിയിലായിരുന്നു. ഇന്ന് വേദമന്ത്രങ്ങളുടെ സഹായത്താല്‍ മസ്തിഷ്‌കത്തിന്റെ കര്‍മ്മശേഷി വര്‍ധിപ്പിക്കാനുള്ള ശാസ്ത്ര പ്രൊജക്ടുകള്‍ ന്യൂറോ ലിംഗിസ്റ്റിക് ഇഫക്ട് എന്നും സൈക്കോ ലിംഗിസ്റ്റിക് ഇഫക്റ്റ് എന്നുമുള്ള പേരില്‍ വികസിത രാഷ്‌ട്രങ്ങളില്‍ ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്നു നേരത്തെ സൂചിപ്പിച്ചിരുന്നു. ധ്യാനം, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മന്ത്രങ്ങള്‍, ക്വാണ്ടം ഹീലിങ് എന്ന അത്യാധുനിക ചികിത്‌സാസമ്പ്രദായത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണിന്ന്.

ശാസ്ത്രജ്ഞന്മാരേയും പ്രൊഫസര്‍മാരേയും ആകര്‍ഷിച്ച ഒരു ആധുനിക പുസ്തകം അമേരിക്കക്കാരനായ ഡോ. ദീപക് ചോപ്ര പ്രസിദ്ധീകരിച്ച ‘ഞലൗേൃി ീള വേല ഞശവെശ’, ഋഷിസംസ്‌കൃതിയുടെ തിരിച്ചുവരവ് വിവരിക്കുന്ന പുസ്തകമത്രെ. ഋഷിയേയും ഋഷിപ്രോക്താക്കളായ മന്ത്രങ്ങളേയും ഉപയോഗിക്കുന്നതിന്റെ ശാസ്ത്രവിവരണമാണ്, ആധുനിക ശാസ്ത്രജ്ഞനായ ഡോ. ദീപക് ചോപ്രയുടെ ഈ പുസ്തകത്തിലെ വിഷയം. ആധുനിക ശാസ്ത്രത്തിന്റെ അവസാനവാക്കിലേക്ക് നയിക്കുന്ന ചിന്താധാര, ഭാരതത്തിലെ ഉപനിഷദ്‌വരികളിലെ ആദ്യ ചിന്താധാരകള്‍തന്നെയാണ് എന്ന് ഈ മന്ത്രപ്രയോഗ വിവരണം കാണുമ്പോള്‍ മനസ്സിലാകും.

ക്ഷേത്രകലകള്‍: ശരീരത്തിനും മനസ്സിനും സുഖമുണ്ടാക്കുന്നതും സാമൂഹ്യബന്ധം ഊട്ടിയുറപ്പിക്കുന്നതുമായ ക്ഷേത്രങ്ങളില്‍ (ക്ഷേത്രകലകള്‍) ആചാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായത് അവ സമൂഹത്തിന്റെ  നന്മക്ക് ഉതകുന്നു എന്നതുകൊണ്ടാണ്. ഏതാണ്ട് എല്ലാ ക്ഷേത്രകലകളിലും ഈശ്വരീയമായ ഒരു സന്ദേശമോ കഥയോ വിവരണമോ ഉണ്ടായിരിക്കും. സംഗീതക്കച്ചേരി, ഹരികഥ, കഥാപ്രസംഗം, നൃത്തനൃത്യങ്ങള്‍, കഥകളി, ഓട്ടന്‍തുള്ളല്‍, കൂത്ത് ഇവയെല്ലാം നമ്മുടെ കലാസംസ്‌കൃതിയുടെ ഭാഗമാണ്. ക്ഷേത്രാന്തരീക്ഷത്തില്‍ അവ വളര്‍ന്ന് വികസിച്ചുകൊണ്ടേയിരിക്കുന്നു.

ക്ഷേത്രങ്ങളിലെ പ്രത്യേക ചടങ്ങുകള്‍

പല ക്ഷേത്രങ്ങളിലും തനതായ ചില ആചാരാനുഷ്ഠാനങ്ങളുണ്ടായിരിക്കാം. പല കാരണങ്ങളാലാകാം ഈ പ്രത്യേക ചടങ്ങുകള്‍ ഉത്ഭവിച്ചത്. ചില പുരാണാടിസ്ഥാനത്തിലും ഇതിഹാസാടിസ്ഥാനത്തിലുമുള്ള കഥകള്‍ ഇതിന് കാരണമായിരിക്കാം. ചിലപ്പോള്‍ പഴയകാലത്ത് ചില പ്രത്യേക കാര്യങ്ങള്‍ ചെയ്തപ്പോള്‍ സാന്ദര്‍ഭികമായുണ്ടായ സദ്ഫലങ്ങള്‍ കാരണം, ആ ചടങ്ങുകള്‍ തുടരുന്നുണ്ടാകാം. ചിലപ്പോള്‍ ജ്യോതിഷത്തിന്റെ പ്രശ്‌നഭാഗങ്ങള്‍ ഉദ്ധരിച്ച് അഷ്ടമാംഗല്യ ദേവപ്രശ്‌നം വയ്‌ക്കുമ്പോള്‍ ദൈവജ്ഞര്‍ പ്രശ്‌നത്തില്‍ കണ്ടത് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാകാം. ചിലപ്പോള്‍ നിമിത്തം/ശകുനം ഇവയുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ഉത്ഭവിക്കുന്ന ക്ഷേത്രാചാരങ്ങളുമുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട രാജഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരിലെ ‘മരപ്രഭു’ സങ്കല്‍പം വിഷ്ണുസഹസ്രനാമവും, പൂന്താനം-മേല്‍പുത്തൂര്‍ നമ്പൂതിരിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുങ്ങല്ലൂരിലെ കാവുതീണ്ടല്‍, ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ഗുരുവായൂരിലെ ഉപ്പുമാങ്ങാ നിവേദ്യം, കുന്നിക്കുരു വഴിപാട്, തുലാഭാരം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. വിശ്വാസങ്ങളും മനഃശാസ്ത്രവുമാണ് ഇവയുടെ അടിസ്ഥാന ഫലങ്ങള്‍.

ശിവക്ഷേത്രത്തില്‍ ധാരജലം ഒഴുകുന്ന ഓവു മുറിച്ചുകടക്കരുത് എന്നു പറയുന്നത് ശിവ ശിരസിലെ ഗംഗ (ഗംഗാമാതാവെന്ന് സങ്കല്‍പം) ഒഴുകുന്നു എന്ന സങ്കല്‍പത്തിലാണ്.

ചൊവ്വാഗ്രഹത്തിന് ഭഗവതിയും, വ്യാഴത്തിന് വിഷ്ണുവും, ശുക്രന് ദേവിയും, ശനിക്ക് ശാസ്താവും ചന്ദ്രന് പാര്‍വ്വതി സമേത ശിവനും) അധിദേവതയായി വരുന്നതുകൊണ്ടാണ് ഈ ദിവസങ്ങളില്‍ അതാതു പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് മഹത്വമുള്ളത്.

ക്ഷേത്ര നിവേദ്യങ്ങള്‍: പായസാന്നപ്രിയായൈനമഃ എന്നും ഗുഡാന്നപ്രീത മാനസായൈ നമഃ എന്നും ദേവിയെ സ്തുതിക്കുന്നതില്‍നിന്നും ദേവിക്ക് ശര്‍ക്കര പായസവും മറ്റു ദേവതകള്‍ക്ക് അതുപോലെ പുരാണവിവരണങ്ങളുടെ അടിസ്ഥാനത്തിലും നിവേദ്യം ഉണ്ടാക്കുന്നു. ഗണപതിക്ക് അപ്പവും വിഷ്ണുവിനും കൃഷ്ണനും പാല്‍പ്പായസവും വിളക്കുവച്ചുള്ള ദേവ്യുപാസനക്ക് ഉഴുന്നുവടയും നിവേദിക്കുന്നത് പുരാണവിവരണാടിസ്ഥാനത്തിലാണ്. ഇവയില്‍ മനുഷ്യനെ ഈശ്വരന്റെ പ്രതിരൂപമായും അതുപോലെ തിരിച്ചും ദര്‍ശിക്കാറുണ്ട്. മനുഷ്യന് ഇഷ്ടമുള്ള ഭോജ്യങ്ങള്‍ ഈശ്വരീയ ചൈതന്യത്തിനും തൃപ്തികരമായിരിക്കും എന്നതാണ് ഭൗതിക സന്ദേശം, ഈ ഇഷ്ടനിവേദ്യങ്ങളെല്ലാം ആരോഗ്യവാനായ മനുഷ്യനും ഏറെ നല്ല പോഷകഫലം നല്‍കുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.