Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദ്ദിനാളിന് വിശ്വാസികള്‍ മാപ്പ് നല്‍കില്ല, കോടതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 01:38 am IST
in Kerala

കൊച്ചി: ‘മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണിയ്‌ക്ക് സഭയും വിശ്വാസി സമൂഹവും മാപ്പ് നല്‍കുന്നു’….. കഴിഞ്ഞദിവസമാണ് പാതിരിയെ കൊന്ന മുന്‍കപ്യാരോട് ക്ഷമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പരസ്യമായി പ്രഖ്യാപിച്ചത്. കൊലപാതകിയോട് താന്‍ കാണിച്ച ദയയും സഹതാപവും കോടികളുടെ വസ്തു ഇടപാടില്‍ തനിക്കും കിട്ടുമെന്ന് കര്‍ദ്ദിനാള്‍ കരുതിക്കാണും. പക്ഷെ, കോടികളുടെ അഴിമതിയില്‍ വിട്ടുവീഴ്ചയില്ലെന്ന വിശ്വാസികളുടെ കടുംപിടിത്തവും, തെറ്റുചെയ്തവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന ഹൈക്കോടതിയുടെ നിലപാടും കര്‍ദ്ദിനാളിന് കുരുക്കാകുകയായിരുന്നു. വസ്തു ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

അതിരൂപതയുടെ വസ്തു ഇടപാടില്‍ കോടികളുടെ അഴിമതി നടന്നപ്പോള്‍ മൂടിവെക്കാന്‍ പലഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി. ഒടുവില്‍ ഒരുകൂട്ടം പാതിരിമാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും അവരുടെ വായടപ്പിച്ചു. സഭയുടെ പരമാധികാരിക്കെതിരെ നിലപാടെടുത്താല്‍ പാതിരിമാരായി തുടരാനാകുമോയെന്ന് ചിലര്‍ ഭയപ്പെട്ടു. എങ്കിലും ചില പാതിരിമാരില്‍ നിന്ന് വിശ്വാസികള്‍ വസ്തു ഇടപാടിന്റെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞു. ഒടുവില്‍ സഭയെ ശുദ്ധീകരിക്കാനുള്ള നേതൃത്വം ഒരുകൂട്ടം വിശ്വാസികള്‍ ഏറ്റെടുത്തു. ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) എന്ന പേരില്‍ സംഘടന തന്നെ രൂപം കൊണ്ടു. അതിലൂടെ വസ്തു ഇടപാടിലെ തട്ടിപ്പുകള്‍ എല്ലാ വിശ്വാസികളിലും എത്തിക്കാന്‍ അവര്‍ക്കായി.

വിശ്വാസി സമൂഹവും വൈദികരും സംഘടനയ്‌ക്ക് പിന്തുണയുമായെത്തിയതോടെ വസ്തു ഇടപാട് സംബന്ധിച്ച് സഭാതലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായതായി കണ്ടെത്തി. എന്നിട്ടും കര്‍ദ്ദിനാളിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നടന്നത്. സഭാ നേതൃത്വത്തിന്റെ പരാമധികാരി എന്ന നിലയിലും അതിരൂപതാ ബിഷപ്പ് എന്ന നിലയിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടി വന്നതിനാലാണ് കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായതെന്നും നേതൃത്വം സര്‍ക്കുലര്‍ ഇറക്കി. ഒപ്പം കര്‍ദ്ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് അതിരൂപതാ ഭരണം നല്‍കി. 

അതിരൂപതാ നേതൃത്വം എടുത്ത ഈ നടപടികളിലൊന്നും വിശ്വാസികള്‍ തൃപ്തരായിരുന്നില്ല. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി വസ്തു ഇടപാടില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് അറിയണമെന്ന ആവശ്യവുമായി അവര്‍ ഉറച്ചു നിന്നു. വസ്തു സഭയുടേതാണെന്നും അതിന്റെ വില്‍പ്പനയെക്കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ലെന്ന നിലപാടിലായിരുന്നു നേതൃത്വവും കര്‍ദ്ദിനാളും. എന്നാല്‍, അതിരൂപതയുടെ വസ്തു വിശ്വാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും വിശ്വാസികള്‍ പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ കര്‍ദ്ദിനാളിനെതിരെയുള്ള അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.