മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിയുടെ കരിയറിലെ അറുനൂറാം ഗോളില്‍ ബാഴ്സലോണക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത ബാഴ്സ് ലാലിഗയില്‍ കിരീട പ്രതീക്ഷ സജീവമാക്കി.
ഈ വിജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ എട്ട് പോയിന്റ് മുന്നിലെത്തി. ബാഴ്സയ്ക്ക് 27 മത്സരങ്ങളില്‍ 69 പോയിന്റുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന് 27 മത്സരങ്ങളില്‍ 61 പോയിന്റാണുളളത്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. അവര്‍ക്ക് 27 മത്സരങ്ങളില്‍ 54 പോയിന്റുണ്ട്. മത്സരത്തിന്റെ 26-ാം മിനിറ്റിലാണ് ലയണല്‍ മെസിയുടെ അറുനൂറാം ഗോള്‍ പിറന്നത്. ഒന്നാന്തരമൊരു ഫ്രീ്കിക്കിലൂടെയാണ് മെസി തന്റെ അറുനൂറാം ഗോള്‍ നേടിയത്.
മെസി തൊടുത്തുവിട്ട് ഫ്രീകിക്ക് , ഉയര്‍ന്ന് ചാടിയ ചെല്‍സി പ്രതിരോധ നിരക്കാരുടെ തലയ്ക്ക് മുകളിലൂടെ ഗോള്‍ വലയിലേക്ക് പറന്നിറങ്ങി. മഴുനീളം ഡൈവ് ചെയ്ത ഗോളി ജാന്‍ ഒബാക്കിന്റെ കൈകളിലുരസി പന്ത് വലയില്‍ പതിച്ചു. ലീഗില്‍ ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ലയണല്‍ മെസി ഫ്രീകിക്കിലൂടെ ഗോള്‍ നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: