Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്തൻപുഴ വനം; വനം വകുപ്പ് നഷ്ട്പ്പെടുത്തുന്നത് ഔഷധസസ്യങ്ങളുടെ കലവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:14 am IST
in Kerala

കോട്ടയം: പൊന്തന്‍പുഴ വനഭൂമി കൈമോശം വരുന്നതോടെ വനം വകുപ്പിന് ഔഷധസസ്യങ്ങളുടെ കലവറയാണ് നഷ്ടപ്പെടുന്നത്. പത്തനംതിട്ട-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തന്‍പുഴ സംരക്ഷിത വനപ്രദേശം ജൈവ വൈവിധ്യങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞതാണ്. ഇതാണ് വനഭൂമി സംബന്ധിച്ച കേസില്‍ സര്‍ക്കാരിന്റെ വീഴ്ചമൂലം ഇല്ലാതെയാകുന്നത്.

കാട്ടുചേന, കാട്ടുതിപ്പലി, കോടാചാതി, നെല്ലി, ശതാവരി, കറ്റാര്‍വാഴ, നറുനീണ്ടി, അമല്‍പൊരി, ഈന്ത്, ശതകുപ്പ, നാഗഗന്ധി, ദന്തപാല തുടങ്ങിയവ പൊന്തന്‍പുഴ വനപ്രദേശത്ത് ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് നടപ്പാക്കിയ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തേക്കുകളും മറ്റ് മരങ്ങളും വെച്ചുപിടിപ്പിച്ചപ്പോള്‍ ഔഷസസ്യങ്ങള്‍ കുറഞ്ഞു. എങ്കിലും ഇപ്പോഴും അത്യപൂര്‍വ്വമായ ഔഷധ സസ്യങ്ങള്‍ വളരുന്നുണ്ട്.

ചരിത്രാവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. അമ്പലത്തറ, ശംഖ് പാതാളം, നാഗപ്പാറ, ഊട്ടുപാറ, അരീക്കകാവ്, വനദുര്‍ഗാ ക്ഷേത്രം എന്നിവ ഇവിടെയുണ്ട്. 

എഴായിരത്തോളം ഏക്കര്‍ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് അവകാശമില്ലെന്ന വിധിവന്നതോടെ വനത്തിനുചുറ്റും താമസിക്കുന്ന കര്‍ഷകരുടെ പട്ടയസ്വപ്‌നങ്ങളും കരിഞ്ഞു.

മുക്കട, ആലപ്ര, പ്ലാച്ചേരി, ചാരുവേലി, പൊന്തന്‍പുഴ, ചുങ്കപ്പാറ, പെരുമ്പെട്ടി, പുളിക്കപ്പാറ, മേലേല്‍കവല തുടങ്ങിയ സ്ഥലങ്ങളില്‍ പട്ടയത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരെയും കോടതിവിധി ബാധിക്കും. ഇവര്‍ക്ക് 2005-ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. 869 ഭൂരഹിത കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.

ആലപ്ര, പൊന്തന്‍പുഴ, വലിയകാവ്, മക്കപ്പുഴ, പ്ലാച്ചേരി, പെരുംപെട്ടി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല 1905-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവു വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കിയ ഭൂമിയാണ്. 1958-ല്‍ കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനത്തിന് ചുറ്റും ജണ്ടകള്‍ സ്ഥാപിച്ച് അധികാരം ഉറപ്പിച്ചു. എന്നാല്‍ ഈ ഭൂമിക്കുമേല്‍ അവകാശം ഉന്നയിച്ച് പാലാ സ്വദേശി ഉള്‍പ്പെടെയുള്ള ഇരുന്നൂറോളം ആളുകള്‍ രംഗത്തുവന്നതോടെ പൊന്തന്‍പുഴ ഭൂമിവിഷയം ചര്‍ച്ചയായി.

എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോവിലകത്തിന്റെ ഭരണമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു പൊന്തന്‍പുഴ വനവും സമീപപ്രദേശങ്ങളും. ചെമ്പ്പട്ടയമായി ലഭിച്ച ഭൂമിയാണിതെന്നും അതിനാല്‍ പൊന്തന്‍പുഴ സംരക്ഷിത വനമേഖല അല്ലെന്നുമുള്ള വാദവുമായി ചില കുടുംബങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. കേസ് ഒടുവില്‍ ഹൈക്കോടതിയിലെത്തി. ഇത് സംബന്ധിച്ച അന്തിമവാദത്തിലാണ് പൊന്തന്‍പുഴ സംരക്ഷിത വനഭൂമിയാണെന്നുള്ള സര്‍ക്കാര്‍ വാദം തള്ളി കോടതി ഉത്തരവായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.