പയ്യന്നൂര്‍: രാഷ്ടപാരമ്പര്യത്തെ തകര്‍ക്കലാണ് കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലിയെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറി വി.മഹേഷ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുളളിടങ്ങളിലെല്ലാം അതത് രാഷ്‌ട്രങ്ങളുടെ പാരമ്പര്യത്തെ അംഗീകരിക്കാത്ത തലമുറയെ ഉണ്ടാക്കാന്‍ ശ്രമിച്ച ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങല്‍ക്കുളളത്. അതിനുവേണ്ടി പാരമ്പര്യമായ ശാസ്ത്രം, മതം, സാഹിത്യം, ദര്‍ശനം എന്നിവയെ കടന്നാക്രമിക്കുന്നതാണ് അവരുടെ ശൈലി. വിചാരകേന്ദ്രം ഭാരതത്തിന്റെ ജ്ഞാനപരമ്പരയെക്കുറിച്ച് ആധികാരിക പഠനം നടത്തി ഗവേഷണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം പയ്യന്നൂര്‍ യൂനിറ്റ് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാനപ്രം ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.കെ.ശിവജി നമ്പ്യാര്‍-പ്രസിഡണ്ട്, പി.വി.വേണു-വൈസ് പ്രസിഡണ്ട്, കാനപ്രം ഈശ്വരന്‍-സെക്രട്ടറി, സി.പി.രാജീവന്‍-ജോയിന്റ് സെക്രട്ടറി, സി.വി.ജയചന്ദ്രന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ പി.പി.സന്ദീപ്കുമാര്‍ സ്വാഗതവും പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















