മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് എതിരായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ മാജിയുടേതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന പരാതിയിലാണ് നടപടി. പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. ജനപ്രാതിനിധ്യ നിയമം 125അ പ്രകാരം കോടതിയെ സമീപിക്കാം. വിവരാവകാശപ്രവര്‍ത്തകന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം വഞ്ചനാ കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയുള്ള കേസില്‍ അന്വേഷണം നിലച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ലഭിച്ചു. മംഗളുരുവിലെ പാറമട വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം നല്‍കി അരക്കോടി രൂപ വെട്ടിച്ചുവെന്ന് കാണിച്ച് കേസ് നല്‍കിയ പ്രവാസിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
തെളിവുകളുണ്ടായിട്ടും എ.എല്‍.എയ്‌ക്കെതിരെ നടപടികള്‍ നിലച്ചുവെന്നാണ് പരാതി. മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.
















