കണ്ണൂര്‍: പുതുതായി രൂപീകൃതമായ ഇരിട്ടി എക്സൈസ് സര്‍ക്കിളിന്റെ ഓഫീസ് മട്ടന്നൂരില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മിനിസ്റ്റേഡിയം കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി എംപി മുഖ്യാതിഥിയായി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.അശോകന്‍, പി.അശോകന്‍, പി.പി.നൗഫല്‍, എം.രാജന്‍, കൗണ്‍സിലര്‍ മുബീന ശാഹിദ്, ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, പാര്‍ട്ടി പ്രതിനിധികളായ എന്‍.വി.ചന്ദ്രബാബു, ടി.വി.രവീന്ദ്രന്‍, ഇ.പി.ഷംസുദ്ദീന്‍, രാജന്‍ പുതുക്കുടി, സി.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് സ്വാഗതവും കണ്ണൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
















