Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ചെങ്ങന്നൂരിന്റെ തിരനോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 03:28 am IST
inEditorial

സിപിഎം അധികാരക്കുത്തകയാക്കി വച്ചിരുന്ന ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നു പുറത്തുവരുമ്പോള്‍ അത് അവര്‍ക്ക് ഒട്ടും ഹിതകരമാകില്ല എന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുപോലെ സിപിഎം എന്നത് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള’ എന്നു പറയേണ്ടി വരുമോ എന്നാണ് അറിയാനിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമല്ല, കേരളത്തിലും പാര്‍ട്ടിഗ്രാമങ്ങള്‍ കാവി പുതയ്‌ക്കുന്നു എന്നതിന്റെ സൂചനകളാണ് കാണുന്നത്്. തിരുവനന്തപുരം വിളപ്പില്‍  പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പുഫലവും ഇതിനുദാഹരണമായെടുക്കാം. ഒരു വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയം എന്നതിനേക്കാള്‍ പ്രാധാന്യം ഇതിനുണ്ട്. പാര്‍ട്ടിഗ്രാമമെന്ന ബോര്‍ഡുസ്ഥാപിച്ച് സിപിഎം കൈയടക്കി വച്ചിരുന്ന നൂലിയോട്ട് ജയിച്ചത് ബിജെപി. അതും വലിയ ഭുരിപക്ഷത്തില്‍.35 വര്‍ഷം എതിരാളികളില്ലാതെ നൂലിയോട് അടക്കിവാണിരുന്നത് സിപിഎമ്മായിരുന്നു. മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിക്കും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാതിരുന്ന ഈ പ്രദേശത്തിന് ‘ജില്ലയിലെ കണ്ണൂര്‍’ എന്നായിരുന്നു പാര്‍ട്ടിക്കാരുടെ വിശേഷണം. സിപിഎമ്മില്‍നിന്ന് 2010-ല്‍ വാര്‍ഡ് പിടിച്ചെടുത്ത ബിജെപിയുടെ വള്ളിമംഗലം ചന്ദ്രന്‍, വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ നൂലിയോട്ട് എത്തിച്ചു. 2015-ല്‍ വനിതാസംവരണ വാര്‍ഡായതാടെ നൂലിയോട് സിപിഎം തിരിച്ചുപിടിച്ചു.

രണ്ടര വര്‍ഷത്തെ ഇടതുഭരണം നൂലിയോടിന് വീണ്ടും ദുരിതകാലമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുടിവെള്ളമില്ലാത്ത മലയോരം, തെരുവുവിളക്കുകള്‍ മിഴിയടച്ച നാട്ടുപാതകള്‍, തൊഴില്‍ നിഷേധത്തിന്റെ രൂക്ഷത അനുഭവിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതായിരുന്നു നൂലിയോടിന്റെ അവസ്ഥ. എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന സിപിഎമ്മുകാര്‍ നൂലിയോട്ട് താവളമാക്കി. അവര്‍ നൂലിയോടിന്റെ പ്രവേശനകവാടത്തില്‍ രണ്ടുവര്‍ഷം മുമ്പ് പാര്‍ട്ടിഗ്രാമമെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇവിടെയാണ് ബിജെപി വിജയഗാഥ രചിച്ചത്. ആറുമാസം മുമ്പ് മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മില്‍നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അത്ഭുത വിജയം നേടിയപ്പോള്‍ താല്‍ക്കാലിക പ്രതിഭാസമെന്ന് ആശ്വസിക്കുകയായിരുന്നു സിപിഎം. അപ്പോഴും വ്യാപകമായി അതിക്രമങ്ങള്‍ നടത്തി തിരുവനന്തപുരത്തെ കണ്ണൂരാക്കാനായിരുന്നു അവരുടെ ശ്രമം. നഗരസഭാ അതിര്‍ത്തിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും ബിജെപി സംസ്ഥാന ആഫീസും, ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ ആഫീസും, കൗണ്‍സിലര്‍മാരുടെ വീടുകളും ആക്രമിച്ചും ഭീതിയുണ്ടാക്കി. അതുകൊണ്ടൊന്നും ജനങ്ങള്‍ പേടിച്ചില്ല എന്നതാണ് നൂലിയോട് ഉപതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. നഗരങ്ങൡ മാത്രമല്ല പഞ്ചായത്തുകളിലും ബിജെപിയുടെ ഹരിതകുങ്കുമ പതാക പാറിപ്പറക്കാന്‍ സമയമായെന്ന് അടിവരയിടുന്ന ജയം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭകളിലോ ബിജെപിക്ക് നാലു സീറ്റ് പോയാല്‍ ഒന്നാം പേജില്‍ വാര്‍ത്ത നിരത്തുന്ന കേരളത്തിലെ മാധ്യമ മുത്തശ്ശിമാര്‍ക്ക് നൂലിയോട്ടെ ബിജെപിയുടെ തിളങ്ങുന്ന വിജയം അപ്രധാനമായി.  ബിജെപി വിജയം എങ്ങനെയും തടയാന്‍ കോണ്‍ഗ്രസ്  വോട്ടുകള്‍ സിപിഎമ്മിന് മറിച്ചിട്ടും പ്രയോജനപ്പെട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് മൂന്നക്കം കടന്നില്ല. ഏതായാലും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിമാനിക്കാം. പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടുമെന്ന് തെളിയിക്കാന്‍ അവര്‍ക്കായി. നൂലിയോടും മാറനല്ലൂരും വിജയലക്ഷ്യത്തോടെയുള്ള സംഘടനാപ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്്. അത് സഫലമായി. ചെങ്ങന്നൂരില്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോള്‍ ബിജെപിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പഞ്ചായത്ത ഉപതെരഞ്ഞെടുപ്പ് ഫലം. ഫലത്തില്‍ ഇത് ചെങ്ങന്നൂരിന്റെ തിരനോട്ടമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.