ന്യൂദല്‍ഹി: മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍. സുബ്രഹ്മണ്യന് (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി കിടപ്പായിരുന്നു. 1961 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്. 1996 ആഗസ്ത് ഒന്നു മുതല്‍ 1998 മാര്‍ച്ച് 31 വരെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. ടെക്സ്റ്റയില്‍ മന്ത്രാലയ സെക്രട്ടറിയായിരുന്നിട്ടുണ്ട്.
പരിസ്ഥിതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ പല കമ്മിറ്റികളിലും തലവനായിരുന്നു. ഐഎഎസ് സമൂഹത്തിലെ മുതിര്‍ന്ന വിഭാഗത്തില്‍ പെട്ടയാളായിരുന്നു ടിഎസ്ആര്‍ എന്ന് ഐഎഎസ്അസോസിയേഷന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: