Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യെച്ചൂരിയും പിണറായിയും ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:55 am IST
in Kerala

തൃശൂര്‍:  കോണ്‍ഗ്രസ് ബന്ധത്തില്‍ ഏറ്റുമുട്ടി യെച്ചൂരിയും പിണറായിയും. സംസ്ഥാനസമ്മേളനത്തിന്റെ സമാപനപൊതു യോഗത്തിലാണ് ഇരുവരും ഭിന്നനിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചത്. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത യെച്ചൂരി തെരഞ്ഞടുപ്പ് സഖ്യം ഇല്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണമെന്നാണ് പാര്‍ട്ടിലൈനെന്ന് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സംസ്ഥാന നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.       

   പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുള്ളവരുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്ലാവരും അതുള്‍ക്കൊള്ളണം. ഹൈദരാബാദിലെ പാര്‍ട്ടികോണ്‍ഗ്രസില്‍  പിണറായി-കാരാട്ട് സഖ്യത്തിന്റെ നിലപാടിനെ പരാജയെപ്പടുത്തുമെന്നുള്ള സൂചനയായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. 

തുടര്‍ന്ന് സംസാരിച്ച പിണറായി ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ അഭ്യൂഹങ്ങള്‍ ബാക്കിവച്ച് അവസാനിപ്പിക്കരുത്. ഇത് പാര്‍ട്ടി  ശത്രുക്കള്‍ മുതലെടുക്കുകയാണ്.  കേരളത്തില്‍ ബ്രാഞ്ച് തലം മുതല്‍ ജില്ലാ സമ്മേളനം വരെ പൂര്‍ത്തിയായത് ഒരു അഭ്യൂഹവും ബാക്കിവെക്കാതെയാണ്. തലയെണ്ണിമാത്രമല്ല എല്ലാക്കാര്യവും തീരുമാനിക്കുന്നത്. വര്‍ഗ്ഗശത്രുക്കള്‍ ആരൊക്കെയെന്ന കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഒരുകാര്യത്തിലും യോജിച്ച് നില്‍ക്കാവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി നിയമസഭാംഗത്വം ലഭിച്ചത് കോണ്‍ഗ്രസിന്റെ നിലപാട് മൂലമാണ്. പിണറായി പറഞ്ഞു. 

   പ്രതിനിധി സമ്മേളനത്തിലെ ഉദ്ഘാടനപ്രസംഗത്തിലും ചര്‍ച്ചക്ക് മറുപടി പറഞ്ഞപ്പോഴും വ്യക്തമാക്കിയ തന്റെ നിലപാട് തന്നെയാണ് യെച്ചൂരി ഇന്നലെയും ആവര്‍ത്തിച്ചത്. ഇതിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചവരെ മറുപടി പ്രസംഗത്തില്‍ യെച്ചൂരി കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പിണറായി പൊതുസമ്മേളനത്തില്‍ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പ്രതിനിധി സമ്മേളനത്തില്‍ പിണറായി പ്രസംഗിച്ചിരുന്നില്ല.

  ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതേച്ചൊല്ലി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുമെന്ന സൂചനയാണ്  ഇതോടെ ലഭിക്കുന്നത്. സംസ്ഥാനസമ്മേളനത്തിലെ  ഭൂരിപക്ഷം പ്രതിനിധികളും എതിരായിട്ടും തന്റെ നിലപാട് പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ചതോടെ  ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് യെച്ചൂരി. 

   പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ ശക്തമായ പിന്തുണയോടെ കേരളഘടകത്തെ മറികടക്കാനാകുമെന്നാണ് യെച്ചൂരിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പ് ധാരണ വേണമെന്ന നിലപാടിലാണ് ബംഗാള്‍ ഘടകം. ത്രിപുരയില്‍ പാര്‍ട്ടി ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിലുമാണ്. ത്രിപുര, ബംഗാള്‍ ഘടകങ്ങള്‍ ഒരുമിച്ച് നിന്നാല്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ കേരളത്തിന്റെ അംഗബലത്തെ മറികടക്കാനാകും. റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയാണ് സമ്മേളനത്തിന് സമാപനമായത്.

   സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.  മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ബി. അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.