Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴില്‍ കുറ്റകരമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:45 am IST
in Vicharam

നായനാര്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയായിരുന്നു വി.ജെ. തങ്കപ്പന്‍. തൊഴിലില്ലായ്‌മക്കു പരിഹാരമായി മന്ത്രി തങ്കപ്പന്‍ കേരളത്തിലെ യുവാക്കള്‍ക്ക് ഒരു മാര്‍ഗം ഉപദേശിച്ചുകൊടുത്തു. പണിയില്ലാത്തവരോടൊക്കെ ‘പോയി പട്ടിയെ പിടിച്ചുകൂടേ’ എന്നാണ് തങ്കപ്പന്‍ ചോദിച്ചത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായയെ പിടിച്ചുകൊടുത്താല്‍ പത്തു രൂപവരെ കൊടുക്കാന്‍ തന്റെ ഉദേ്യാഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും തങ്കപ്പന്‍സഖാവ് പറഞ്ഞതായി ഓര്‍ക്കുന്നു. അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റ് ആയതുകാരണം ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. അത് അങ്ങനെയാണ്. എല്ലാ മനുഷ്യരും തുല്യരാണെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ ‘കുറച്ചു കൂടുതല്‍ തുല്യരാണ്’ എന്ന് ശാസ്ത്രം പറയുന്നു!

ഇന്നാട്ടിലെ യുവാക്കളോട് നായയെ പിടിക്കാന്‍ പൊയ്‌ക്കൂടേ എന്നൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടില്ല. തൊഴിലന്വേഷകര്‍ ആകാതെ തൊഴില്‍ നല്‍കുന്നവര്‍ ആകാനാണ് അദ്ദേഹം യുവാക്കളോട് പറയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച്  സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ തുടങ്ങിയതായും, അവ മിക്കതും നല്ല നിലയില്‍ നടക്കുന്നതായും വാര്‍ത്തകള്‍ കണ്ടു.

വളരെയധികം യുവാക്കള്‍ ‘പ്രധാനമന്ത്രി മുദ്രയോജന വായ്‌പ’ ഉപയോഗപ്പെടുത്തി സംരംഭകരായിരിക്കുന്നു. പത്തുലക്ഷം രൂപവരെ പ്രസ്തുത പദ്ധതിപ്രകാരം വായ്‌പ ലഭിക്കും. സുവ്യക്തമായ പദ്ധതി റിപ്പോര്‍ട്ടുമായി ബാങ്കിനെ സമീപിക്കുന്നവര്‍ക്ക് ഒരു കാലതാമസവും കൂടാതെ വായ്‌പ നല്‍കിവരുന്നു. ഈ പദ്ധതി പ്രധാനമന്ത്രിയുടെ ആഫീസ് നേരിട്ട് നിരീക്ഷിക്കുന്നു. മുദ്രയോജന ഉപയോഗപ്പെടുത്തി യുവാക്കള്‍ സമോസ, പക്കാവട തുടങ്ങിയ ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി വ്യാപാരം നടത്തുന്നു.   

വ്യാപാരമോ വ്യവസായമോ ആരംഭിക്കുന്നതിനു മാനേജ്മന്റ്ബിരുദമോ നിയമപഠനത്തില്‍ ബിരുദാനന്തര ബിരുദമോ വേണ്ട. സ്വയം നന്നാവണം, മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിക്കണം എന്ന ചിന്തയുള്ള ആര്‍ക്കും നല്ല സംരംഭകരാകാം. മുദ്രയോജന പ്രയോജനപ്പെടുത്തി പക്കാവടയോ മുറുക്കോ നിര്‍മ്മിച്ച് വില്‍പ്പന നടത്തി ആരെങ്കിലും ലാഭം ഉണ്ടാക്കിയാല്‍ അതിനെ അഭിനന്ദിക്കുകയാണേ് വേണ്ടത്. 

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പ്രധാനമന്ത്രിയെ പരിഹസിച്ചു നടക്കുകയാണ്. താന്‍ ധനമന്ത്രിയായിരുന്ന കാലത്ത് ഭാരതത്തിലെ ജനങ്ങളെ മൊത്തം വഞ്ചിച്ചയാളാണ് ചിദംബരം. ഈ മുദ്രവായ്‌പാ പദ്ധതി ചിദംബരത്തിനും ആരംഭിക്കാമായിരുന്നു. പക്ഷേ അന്ന് അദ്ദേഹത്തിന് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. സ്വന്തം പുത്രനെ നല്ല നിലയിലാക്കണം. അതിനുവേണ്ടി അദ്ദേഹം രാപകല്‍ അദ്ധ്വാനിച്ചു. സ്വന്തം മന്ത്രാലയത്തിലെ ഫയലുകള്‍ എല്ലാം മകനെ ഏല്‍പ്പിച്ചു. ധനമന്ത്രാലയത്തിലെ എല്ലാ ഇടപാടുകളുടെയും സബ്‌കോണ്‍ട്രാക്ട് കാര്‍ത്തി ചിദംബരത്തിനു നല്‍കി. പുത്രനാണെങ്കിലോ, കോടികളില്‍ കുറഞ്ഞു ഒരു കളിയും ഇല്ല. ‘അപ്പന്റെ ഒപ്പിനു പത്തുകോടി’ രൂപയാണ് മകന്‍ ഈടാക്കിയതെന്നു പിന്നാമ്പുറത്തുനിന്നു കേള്‍ക്കാം. ‘ഇങ്ങനെയും ഉണ്ടോ ആര്‍ത്തി’ എന്നാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ തന്നെ ചോദിക്കുന്നത്.

ചിദംബരം ധനകാര്യമന്ത്രിയായിരുന്ന കാലത്തു നടത്തിയ ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്, റവന്യു ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍ അന്വേഷണം നടത്തിവരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് അച്ഛനും മകനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലി വരുന്ന സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് വിശകലനം ചെയ്യാന്‍ ഈ ലേഖകന്‍ മുതിരുന്നില്ല. ഒന്നാമത് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഒന്നുമില്ലാത്ത സാധാരണക്കാരനാണ് ഞാന്‍. പക്ഷേ, മാന്യവായനക്കാരെപ്പോലെ പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചുവായിക്കാറുണ്ട്. ഒരു വര്‍ഷത്തെ വരവ് ചെലവ് കണക്കാണല്ലോ ബജറ്റ് എന്ന പേരില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ധനമന്ത്രി വായിച്ചുതീര്‍ക്കുന്ന ബജറ്റ് രേഖകള്‍ സാധാരണഗതിയില്‍ നമ്മള്‍ക്ക് വായിച്ചുതീര്‍ക്കാന്‍ എത്രസമയം വേണ്ടിവരും? ദി ഹിന്ദു, ഇന്ത്യന്‍എക്‌സ്പ്രസ്സ്, ബിസിനസ് ലൈന്‍ എന്നീ പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രം വായിച്ചുതീര്‍ക്കാന്‍ ചുരുങ്ങിയ് രണ്ടുദിവസമെങ്കിലും വേണം. ബജറ്റ് അവതരിപ്പിച്ചു നിമിഷങ്ങള്‍ക്കകം വാര്‍ത്ത വരുന്നു ‘അയ്യോ, ഇതൊരു ബജറ്റ് ആണോ? ബജറ്റ് എന്നു പറഞ്ഞാല്‍ ഞാന്‍ അവതരിപ്പിച്ചതാണ്. ഇവര്‍ക്ക്, പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എന്തറിയാം?’ പറഞ്ഞത് ആരാണെന്നു എല്ലാവര്‍ക്കും മനസ്സിലായിക്കാണും. ഈ ഭൂലോകത്തില്‍ അദ്ദേഹം അല്ലാതെ മറ്റൊരു ബുദ്ധിമാനില്ല എന്ന് സ്വയം കരുതുകയും അവകാശപ്പെടുകയും ചെയ്യുന്ന ഒരു നാട്ടുപ്രമാണി, അതാണ് പഴനിയപ്പന്‍ ചിദംബരം.

ചിദംബരം ബജറ്റിനെക്കുറിച്ച് പറഞ്ഞത്, ‘ഇതൊരു പരാജയപ്പെട്ട ബജറ്റ് ആണ്. ഈ ബജറ്റ് ശുപാര്‍ശയില്‍ ഏതെങ്കിലും ജനവിഭാഗത്തിന് എന്തെങ്കിലും വകയിരുത്തിയിട്ടുണ്ടോ? കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും നയങ്ങള്‍ ഉണ്ടോ? എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്നൊക്കെപറയുന്നത് ശുദ്ധതട്ടിപ്പാണ്. അതൊന്നും ഒരിക്കലും നടപ്പിലാവാത്ത സ്വപ്‌നങ്ങള്‍ മാത്രം. കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് വിലയും അതിന്റെ അമ്പതു ശതമാനവും നല്‍കും എന്നൊക്കെ പറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്‍സാമ്പത്തിക ഉപദേഷ്ടാവ്തന്നെ കസ്റ്റംസ് തീരുവക്കെതിരാണ്. മറ്റു ഓഹരിവിപണികളുമായി ഇന്ത്യന്‍ കമ്പനികളുടെ വിവരങ്ങള്‍ പങ്കുവയ്‌ക്കരുത് എന്ന തീരുമാനം ലോക ഓഹരിവിപണിയെ ഇന്ത്യയില്‍നിന്ന് അകറ്റും..’ ഇതൊക്കെയാണ് ചിദംബരത്തിന്റെ ജല്‍പനം.

മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ശത്രുവാണ് ‘ദി ഹിന്ദു’ ദിനപത്രം. സിപിഎം മുഖപത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് എന്നാണ് ആ പത്രം അറിയപ്പെടുന്നതുത്തന്നെ. പ്രസ്തുത പത്രം ഒരു സാമാന്യമര്യാദ പുലര്‍ത്തി. ‘ഇതൊക്കെ നടപ്പിലായാല്‍ കൊള്ളാം. പദ്ധതികള്‍ക്കുള്ള വക എങ്ങനെ കണ്ടെത്തും എന്ന് വ്യക്തമാക്കിയിട്ടില്ല’, ഇതായിരുന്നു ‘ഹിന്ദു’വിന്റെ വിലയിരുത്തല്‍. കര്‍ഷകര്‍ക്ക് അവരുടെ വിളകളുടെ ഉല്‍പ്പാദനച്ചെലവും കൂടാതെ അമ്പതു ശതമാനവും തറവിലയായി നല്‍കുമെന്ന് പറഞ്ഞതിനെ എല്ലാ പത്രങ്ങളും സ്വാഗതം ചെയ്തിരിക്കുന്നു.

സര്‍ക്കാര്‍ ചെലവില്‍ ലോകത്തു നടപ്പിലാക്കുന്ന ഏറ്റവും വലിയ ആരോഗ്യ പരിരക്ഷയാണ് ആയുഷ്മാന്‍ ഭാരത്. പത്തു കോടി കുടുംബങ്ങളെ ആരോഗ്യഇന്‍ഷുറന്‍സിനു കീഴില്‍ കൊണ്ടുവരുകയും അവരുടെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യുന്ന ബൃഹത്തായ പദ്ധതിയാണിത്. ഒക്ടോബര്‍  മാസം ഈ പദ്ധതിക്ക് തുടക്കമാവും. പക്ഷേ ചിദംബരത്തിന്റെ ദൃഷ്ടിയില്‍ ഈ പദ്ധതി പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇത് ഒരിക്കലും നടപ്പിലാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. 

ബജറ്റാണെങ്കിലും സാമ്പത്തിക സര്‍വ്വേ ആണെങ്കിലും അത് മുഴുവന്‍ വായിച്ചു മനസ്സിലാക്കിയിട്ടു വേണം അഭിപ്രായം പറയാന്‍. ബാലന്‍സ് ഓഫ് പേയ്‌മെന്റ്, കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് എന്നീ വിഷയങ്ങള്‍ എന്താണെന്നു അറിയാത്തവര്‍കൂടി ബജറ്റില്‍ സകലവിദഗ്ധരാവുന്നത് ചാനല്‍ ചര്‍ച്ചകളിലാണ്.

കാര്‍ഷിക വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അതിന്റെ അമ്പതു ശതമാനവും സംഭരണവിലയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത് എം.എസ്. സ്വാമിനാഥനാണ്. ദേശീയജനാധിപത്യ സഖ്യം രൂപീകരിച്ച അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാരാണ് ഭാരതത്തിലെ പ്രഥമ ദേശീയ കര്‍ഷകകമ്മീഷനെ നിയമിച്ചത്. 2004-ല്‍ രൂപീകരിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയാണ് സംഭരണ വിലയായി ഉല്‍പ്പാദനചെലവും അതിന്റെ രണ്ടിരട്ടിയും നല്‍കണമെന്നത്. 2006- ലാണ് സ്വാമിനാഥന്‍ തന്റെ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സമര്‍പ്പിച്ചത്. ഇത്രയും കാലം ആ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ പൊടിപിടിച്ചു കിടന്നിരുന്നു. തങ്ങളുടെ ഭരണകാലത്ത്  കോണ്‍ഗ്രസ ്ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. പ്രസ്തുത റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നത് കോണ്‍ഗ്രസ്സിനെ വിറളിപിടിപ്പിച്ചിരിക്കുന്നു. ഒരു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സ്വാഗതം ചെയ്യണം. അത് നടപ്പിലാക്കുന്ന രീതിയില്‍ അപാകങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം,  വിമര്‍ശിക്കണം. അതൊക്കെയാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കുക. 

പ്രധാനമന്ത്രി യുവാക്കളോട് പക്കവട വിറ്റു ജീവിക്കണമെന്ന് ആവശ്യപ്പെട്ടതായി ചിദംബരവും കൂട്ടാളികളും പരിഹസിക്കുന്നുണ്ട്. എല്ലാ ഭാരതീയര്‍ക്കും ഹാര്‍വാര്‍ഡിലും ഓക്‌സ്‌ഫോര്‍ഡിലും പോയി വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ജവഹര്‍ലാല്‍ നെഹ്‌റുവോ ഇന്ദിരഗാന്ധിയോ രാജീവ്ഗാന്ധിയോ മന്‍മോഹന്‍സിങ്ങോ സൃഷ്ടിച്ചിരുന്നില്ല.

പക്കാവട, ചായ, കാപ്പി ഇവയൊക്കെ വില്‍ക്കുന്നത് മാന്യമായ തൊഴില്‍തന്നെയാണ്. പലര്‍ക്കും അതുപോലും ആരംഭിക്കാനുള്ള മൂലധനം ഇതുവരെലഭ്യമല്ലായിരുന്നു. മുദ്രയോജന ആവിഷ്‌കരിച്ചത് ഇങ്ങനെയുള്ള ഹതഭാഗ്യരെ സഹായിക്കാന്‍ വേണ്ടിയാണ്. 

പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട് എന്നൊരു സ്ഥലമുണ്ട്. എംസി റോഡിലെ കാഞ്ഞിരക്കാട് ഇന്ന് പ്രശസ്തി നേടിയിരിക്കുന്നത് മാധവന്‍ ചേട്ടന്‍ നടത്തുന്ന ചെറിയ ചായക്കട ഒന്നുകൊണ്ടു മാത്രം. രുചികരമായ ദോശ, ഇഡ്ഡലി, പുട്ട്, അപ്പം, മുട്ടക്കറി, കടലക്കറി ഇവയൊക്കെയാണ് മാധവന്‍ ചേട്ടനും പത്‌നിയുംകൂടി രാവിലെ അഞ്ചു മണി മുതല്‍ തയ്യാറാക്കി വില്‍ക്കുന്നത്. വിളമ്പുന്നതും ഈ ദമ്പതിമാര്‍തന്നെ. എന്തൊരു തിരക്കാണെന്നോ മാധവന്‍ ചേട്ടന്റെ കടയില്‍ രാവിലെ മുതല്‍. പെരുമ്പാവൂര്‍ മുതല്‍ കാലടിവരെ നീളുന്ന ഈ റോഡില്‍ മാധവന്‍ചേട്ടന്‍ മാത്രമാണ് നല്ല നാടന്‍ പലഹാരം പാചകം ചെയ്തു വില്‍ക്കുന്നത്. ചെറിയ രീതിയില്‍ ആരംഭിച്ച ഈ ചായക്കട ഇന്ന് എംസി റോഡിലെ പ്രധാന ‘ലാന്‍ഡ്മാര്‍ക്ക്’ ആണ്. ഇതുപോലെജീവിതം പടുത്തുയര്‍ത്തിയ എത്രയോ സംരംഭകര്‍.

പക്കാവടയും ജിലേബിയും തയ്യാറാക്കി വിറ്റു ലക്ഷങ്ങള്‍ സമ്പാദിക്കുന്ന എത്രയോ യുവാക്കളെ കേരളത്തിലും തമിഴ്‌നാട്ടിലുമായി കാണാന്‍ കഴിയുമെന്നോ. വ്യവസായം എന്ന് പറഞ്ഞാല്‍ ബഹുരാഷ്‌ട്രകുത്തക എന്നല്ല അര്‍ഥം. കോയമ്പത്തൂരിലും തിരുപ്പൂരിലുമായി നാമമാത്ര, ചെറുകിട, കുടില്‍വ്യവസായങ്ങള്‍ നടത്തുന്ന എത്രയോ യുവാക്കളെ നമുക്കു കാണാന്‍ കഴിയും. വന്‍കിട കമ്പനികളുടെ എഞ്ചിനീയറിംഗ് ജോലികള്‍ ഇവരാണ് ചെയ്തു കൊടുക്കുന്നത്. അധികം പേര്‍ക്കും സ്വന്തമായി കാറുകളും ഭവനങ്ങളും ആയികഴിഞ്ഞു.

ഇനി വായനക്കാര്‍ ചിന്തിക്കുക, പക്കാവട നിര്‍മ്മിച്ച് വില്‍ക്കുന്നതാണോ അതോ ദുബായില്‍പോയി പുറത്തുപറയാന്‍ കൊള്ളില്ലാത്ത ബിസിനസ് നടത്തി അറബിയുടെ അസഭ്യവര്‍ഷം കേള്‍ക്കുന്നതാണോ ഉത്തമം? ഒരു കാലത്തു മൂന്നാംലോകം സൃഷ്ടിക്കാന്‍ ശ്രമിച്ചവരുടെ മക്കളാണ് ഈ രഹസ്യ ബിസിനസ് നടത്തി അപഹാസ്യരായിരിക്കുന്നത്. നമുക്കിവിടെത്തന്നെ ഒന്നാം ലോകം ഉണ്ടല്ലോ. പിന്നെ എന്തിനു രണ്ടാംലോകത്തില്‍ പോയി പുറത്തുപറയാന്‍ കൊള്ളാത്ത ഇടപാടുകള്‍ നടത്തണം? പക്കാവട നിര്‍മാണംതന്നെയല്ലേ ഉത്തമം?

(പയനിയര്‍ പത്രത്തിന്റെ തമിഴ്‌നാട് 

പ്രതിനിധിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.