Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാവേറുകളെ വെട്ടിനിരത്തി; ഇനി സ്തുതി പാഠകര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:40 am IST
in Kerala

ആലപ്പുഴ: സ്വന്തം കസേരയ്‌ക്കപ്പുറം കൂടെ നില്‍ക്കുന്നവരെ പോലും സംരക്ഷിക്കില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. എക്കാലവും അച്യുതാനന്ദന്റെ ചാവേറുകളായിരുന്ന സി.കെ. സദാശിവന്‍, പിരപ്പന്‍കോട് മുരളി എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ വെറും കാഴ്ചക്കാരനായി വിഎസ് ഒതുങ്ങി. 

 പ്രായാധിക്യം പറഞ്ഞ് പിരപ്പന്‍കോട് മുരളിയെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള ശാരീരിക അവശതകള്‍ ഉള്ള കോലിയക്കോട് കൃഷ്ണന്‍ നായരെ നിലനിര്‍ത്തിയതിന് കാരണം ഔദ്യോഗിക പക്ഷത്തോടുള്ള കൂറ് ഒന്നു മാത്രമായിരുന്നു. ഇരുവരെയും ഒരുമിച്ച് ഒഴിവാക്കിയാല്‍ തിരുവനന്തപുരത്ത് നിന്ന് സി. ജയന്‍ബാബു, സി. അജയന്‍ എന്നിവരില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടി വരും. ഇരുവരും വിഎസുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇതും കോലിയക്കോടിന് തുണയായി. 

  എം. ചന്ദ്രന്‍, എസ്. ശര്‍മ്മ, ചന്ദ്രന്‍പിള്ള, മേഴ്‌സിക്കുട്ടിയമ്മ, സി.എസ്. സുജാത, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി ഒരുകാലത്ത് വിഎസിന്റെ പോരാളികളായിരുന്നവര്‍ അലപ്പുഴ സമ്മേളനത്തോടെ നിഷ്പക്ഷ നിലപാടിലേക്ക് മാറി. അതിനാല്‍ അവരോട് ഔദ്യോഗിക പക്ഷം കനിഞ്ഞു. വഴങ്ങാത്തവരെ വെട്ടിനിരത്തിയെന്ന് മാത്രമല്ല, തങ്ങള്‍ക്കൊപ്പം എത്തിയവരെ സംരക്ഷിക്കുമെന്നും പിണറായി വ്യക്തമാക്കുന്നു. 

  അതിന്റെ ഉദാഹരണമാണ് ഒളിക്യാമറ വിവാദത്തിലൂടെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെട്ട് കീഴ്ഘടകത്തിലേക്ക് ഒതുക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിഎസ് പക്ഷത്തിന്റെ കോട്ടയായിരുന്ന എറണാകുളം പിടിച്ചെടുക്കാന്‍ ഔദ്യോഗിക പക്ഷത്തെ തുണച്ചത് വിഎസിന്റെ പഴയ ശിഷ്യനായിരുന്ന കോട്ടമുറിക്കലായിരുന്നു. 

വിഎസ്സിനു വേണ്ടി പ്രതികരിച്ചത് സദാശിവന് വിനയായി

ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം തന്നെ സദാശിവന്‍ പിണറായി പക്ഷത്തിന്റെ കടുത്ത നോട്ടപ്പുള്ളിയായി മാറിയിരുന്നു. സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ അച്യുതാനന്ദനെ കണക്കറ്റു പരിഹസിച്ചിരുന്നു. 

 ശരീരത്തിന്റെ എവിടെയെങ്കിലും എന്തെങ്കിലും കൊണ്ടത് വലിയ വിപ്ലവമായി ചിലര്‍ വിശേഷിപ്പിച്ച് നടക്കുകയാണെന്നായിരുന്നു പരിഹാസം. സ്വന്തം ജില്ലയില്‍ വിഎസ് അപമാനിക്കപ്പെട്ടപ്പോള്‍ ഉറച്ച അച്യുതാനന്ദ അനുയായികളെന്ന് കരുതിയിരുന്നവര്‍ തലതാഴ്‌ത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞ് കായംകുളത്ത് വിഎസിന് പുതുപ്പള്ളി രാഘവന്‍ അവാര്‍ഡ് സമ്മാനിച്ച സമ്മേളനത്തില്‍ പിണറായിക്ക് പരസ്യമായി മറുപടി നല്‍കാന്‍ സദാശിവന്‍ തയ്യാറായി.

 ‘വിഎസിന്റെ വിപ്ലവ പാരമ്പര്യം ഇകഴ്‌ത്താന്‍ ആരും നോക്കേണ്ട, പുന്നപ്ര – വയലാര്‍ സമരത്തിലെ വിഎസിന്റെ പങ്കിനെപ്പറ്റി ചിലര്‍ക്ക് സംശയം ഉണ്ടായിരിക്കുന്നു. കാലില്‍ ബയണറ്റ് കൊണ്ടാല്‍ വിപ്ലവമാകുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിന് വേണ്ടിയുള്ള സമരത്തിന് പി. കൃഷ്ണപിള്ള കണ്ടെത്തിയ നേതാവാണ് വിഎസെന്നും അദ്ദേഹത്തിനെതിരായ നീക്കം കേരളസമൂഹം അംഗീകരിക്കില്ലെന്നും’ സദാശിവന്‍ പറഞ്ഞു.  

 ഈ പ്രസംഗത്തോടെ സദാശിവന്റെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെയാണ് ആദ്യം കണക്കു തീര്‍ത്തത്. തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി നിലപാട് പറഞ്ഞായിരുന്നു സീറ്റ് നിഷേധം. എന്നാല്‍ ജി. സുധാകരനും, തോമസ് ഐസക്കിനും ഇത് ബാധകമല്ലേയെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ഒടുവില്‍ വിഎസിനെ സാക്ഷിയാക്കി സംസ്ഥാന സമിതിയില്‍ നിന്നും പുറംതള്ളി, പകരം ആലപ്പുഴയില്‍ നിന്ന് ഉള്‍പ്പെടുത്തിയതാകട്ടെ ജി. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന ആര്‍. നാസറിനെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.