പത്തനാപുരം: സിപിഐക്കാരുടെ ഭീഷണിമൂലം പ്രവാസി സംരഭകന് പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന് (64)ജീവനൊടുക്കിയത് വനം മന്ത്രി കെ. രാജുവിന്റെയും സിപിഐ അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെയും നാട്ടില്‍. വര്‍ക്ഷോപ്പ് തുടങ്ങാനുള്ള സഹായം തേടി ഇവരടക്കമുള്ള സിപിഐ നേതാക്കളെയും സുഗതന് കണ്ടിരുന്നു.
കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ട രണ്ട് ലക്ഷം നല്‍കിയാലേ വര്‍ക്ഷോപ്പില്‍ നിന്ന് കൊടിമാറ്റുകയുള്ളൂ എന്ന് നേതാക്കളും ആവര്‍ത്തിച്ചു. എല്ലാ വഴികളും അടഞ്ഞതാണ് സുഗതനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകന് സുനില്‍ പറഞ്ഞു. സംഭവത്തില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഭയന്ന് കെ. രാജു സ്ഥലത്ത് എത്തിയില്ല.
സിപിഐ, എഐവൈഎഫ് നേതാക്കള്‍ക്കളുടെ പങ്ക് വ്യക്തമായിട്ടും പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഹന വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊടികുത്തിയതില്‍ മനംനൊന്ത് സുഗതന് (64) വെള്ളിയാഴ്ച രാവിലെയാണ് ജീവനൊടുക്കിയത്.
















