Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് വളര്‍ച്ച വെല്ലുവിളി; മുസ്ലിം സമൂഹത്തെ നോവിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:50 am IST
in Kerala

തൃശൂര്‍: മുസ്ലീം സമൂഹത്തെ നുള്ളിനോവിക്കരുതെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍. സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി ആര്‍എസ്എസ്-ബിജെപി വളര്‍ച്ചയാണ്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തി ആര്‍എസ്.എസിനെ പരമാവധി എതിര്‍ക്കണം. പൊതുചര്‍ച്ചയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം മുസ്ലീം സമൂഹത്തിന്റെ പിന്തുണകൊണ്ട് നേടാനായതാണ്. ലീഗ് ഒഴികെയുള്ള വിവിധ മുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്‌ട്രീയത്തെ പരമാവധി എതിര്‍ക്കുകയും മുസ്ലീം സമൂഹത്തെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്നതാവണം പാര്‍ട്ടി ലൈന്‍. കണ്ണൂരില്‍ നടന്ന ഷുഹൈബ് വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണം. 

നേരത്തെ ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ പിണക്കം കണ്ണൂരിലെ മുസ്ലീം സമൂഹത്തിനുണ്ട്. ഷുഹൈബ് വധത്തില്‍ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും പാര്‍ട്ടി അവരെ തള്ളിപ്പറയണമെന്നും പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. എളമരം കരീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടത്.

ബംഗാളില്‍ മുസ്ലീം സമൂഹം കൈവിട്ടതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. കേരളത്തില്‍ യുഡിഎഫ് തകരുകയാണ്. അധികം വൈകാതെ ലീഗും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കും. ബിജെപിയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളി. ഇത് നേരിടാന്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവരെ കൂടെ നിര്‍ത്താന്‍ ശ്രമം വേണം. സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ വഴിയാണ് ആര്‍എസ്എസ്. വളരുന്നത്. ക്ഷേത്രങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതേതര മുഖത്തോടെ പാര്‍ട്ടി നടപ്പാക്കണം. യോഗ ക്‌ളാസുകള്‍, കായികപരിശീലനം, രോഗീപരിചരണം, വയോജന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലമാക്കണം. 

കെ.എം. മാണി എല്‍.ഡിഎഫിലേക്ക് വരുന്നത് നല്ലതാണെന്ന് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. പാര്‍ട്ടി അംഗത്വത്തില്‍ ദരിദ്രകര്‍ഷകരുടെ എണ്ണം കുറഞ്ഞുവെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ആകെയുള്ള അംഗത്വത്തിന്റെ 6.26 ശതമാനം മാത്രമാണ് ദരിദ്രകൃഷിക്കാര്‍.79,757 പേര്‍ മാത്രമാണ് വനിതാ അംഗങ്ങള്‍. 

സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതു ചര്‍ച്ച ഇന്ന് സമാപിക്കും. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചക്ക് മറുപടി പറയും. തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളേയും പുതിയ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുക്കും. ഞായറാഴ്ചയാണ് സമാപനം.

ഐഎസ് ഭീകരത കേരളത്തില്‍ ശക്തിപ്പെടുന്നെന്ന് സിപിഎം റിപ്പോര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഐഎസ് നേതൃത്വത്തില്‍ മുസ്ലിം ഭീകരത ശക്തമാകുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. ബിജെപിയും സംഘപരിവാര്‍  പ്രസ്ഥാനങ്ങളും കാലങ്ങളായി ഇക്കാര്യം പറയുമ്പോള്‍ നിഷേധിക്കുകയും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് ആക്ഷേപിക്കുകയുമായിരുന്നു സിപിഎം ഇക്കാലമത്രയും ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പോലും മുസ്ലിം ഭീകരതയെക്കുറിച്ച് പാര്‍ട്ടിക്ക് പരാമര്‍ശിക്കേണ്ടി വന്നത് ഗുരുതരമായ സ്ഥിതിവിശേഷം വ്യക്തമാക്കുന്നതാണ്. 

പാര്‍ട്ടിയുടെ രാഷ്ടീയ അടിത്തറ ശക്തിപ്പെടുത്തുന്നതിലും വ്യാപിപ്പിക്കുന്നതിലും സഹകരണമേഖലയുടെ പ്രാധാന്യം വലുതാണ്. ഇതു തിരിച്ചറിഞ്ഞാണ് രാഷ്‌ട്രീയ എതിരാളികള്‍ ആദായനികുതി വകുപ്പിനെയും സെന്‍ട്രല്‍ എക്‌സൈസിനെയും നിയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ മേഖലയിലെ കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി തുടങ്ങിയപ്പോള്‍ ഹര്‍ത്താല്‍ അടക്കമുള്ള ശക്തമായ സമരങ്ങളുമായി സിപിഎം രംഗത്തു വന്നതിന്റെ കാരണവും ഇതിലൂടെ വ്യക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.