Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ മക്കളുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ‘കറക്കു കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:40 am IST
in Kerala

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരിയുടെയും ബിനോയ് കോടിയേരിയുടെയും പേരില്‍ ആറ് അനധികൃത കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ശാസ്താംമംഗലത്ത്  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. 

കോടിയേരി ബാലകൃഷ്ണന്റെ ‘കറക്കു കമ്പനി’കളായി പ്രവര്‍ത്തിക്കുന്ന ഇവ പകല്‍ക്കൊള്ളയും തട്ടിപ്പുമാണ് നടത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ടു നില കെട്ടിടത്തില്‍ കോടിയേരിയുടെ മക്കളുടെ പേരിലുള്ള ആറെണ്ണം ഉള്‍പ്പെടെ  28 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുണ്ടെങ്കിലും ‘സ്‌ക്വയര്‍ എന്റര്‍പ്രൈസസ്’ എന്ന ഒരു ബോര്‍ഡ് മാത്രമേ പേരിനുള്ളൂ. ബിനീഷിന്റേയും ബിനോയിയുടേയും പേരിലുള്ള ആറെണ്ണവും കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആറെണ്ണത്തിന്റെ ഡയറക്ടര്‍മാര്‍ക്കു പുറമേ മറ്റു 22 കമ്പനികളുടെ പാര്‍ട്ണര്‍മാര്‍ കൂടിയാണ് ഇവര്‍. ഇരുവരുടെയും പങ്കാളിത്തത്തോടെയാണ് 22 കമ്പനികളും പ്രവര്‍ത്തിക്കുന്നത്. എല്ലാ കമ്പനികളിലും ഇവര്‍ക്ക് ഷെയറും നിക്ഷേപവുമുണ്ട്. കമ്പനി ആക്ട് അനുസരിച്ച് കണക്കുകള്‍ അവതരിപ്പിച്ചോ, രേഖകള്‍ നല്‍കിയോ അല്ല 90 ശതമാനം കമ്പനികളുടെയും പ്രവര്‍ത്തനം. കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. ഇതിന്റെ എല്ലാ രേഖകളും ബിജെപിയുടെ കൈവശമുണ്ടെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന സമയത്താണ് ബിനീഷിന്റേയും ബിനോയിയുടേയും പേരിലുള്ള ആറു കമ്പനികളുടെ രജിസ്‌ട്രേഷന്‍.  മക്കളുടെ പേരില്‍ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച് കോടിയേരി  നിലപാട് വ്യക്തമാക്കണം. കമ്പനികള്‍ നടത്താനുള്ള ആസ്തി എന്തെന്ന് വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ക്കും ലോകായുക്തയ്‌ക്കും തെറ്റായ വിവരങ്ങളാണ് കോടിയേരി സമര്‍പ്പിച്ചിട്ടുള്ളത്. ലോകായുക്തയില്‍ വെളിപ്പെടുത്തിയ കണക്കുകളിലും മക്കളുടെ പേരിലുള്ള ആറു കമ്പനികളെക്കുറിച്ച് പറയുന്നില്ല. കമ്പനികള്‍ ഔദ്യോഗികമായി കത്ത് നല്‍കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ ലോകായുക്തയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. കോടിയേരിയുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന മക്കളുടെ പേരിലുള്ള ‘കടലാസു കമ്പനി’കള്‍ക്കെതിരെ നിയമവശങ്ങള്‍ പരിശോധിക്കും. ആദ്യഘട്ടമായി എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ കൈമാറും.

ബിനീഷിന്റേയും ബിനോയിയുടെയും പേരില്‍ ബംഗ്ലൂരില്‍ ഒരു കെട്ടിടത്തില്‍ രേഖകളില്ലാതെ രണ്ടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെയും നടക്കുന്നത്. തിരുവനന്തപുരത്തുള്ള 22 കമ്പനികളുടെയും മുഴുവന്‍ ഡയറക്ടര്‍മാരില്‍ എല്ലാവര്‍ക്കും ബിനീഷിന്റേയും ബിനോയിയുടേയും പോലെ പലതിലും പങ്കാളിത്തമുണ്ട്. പല കമ്പനികളുടെ ഡയറക്ടര്‍മാരും കേരളത്തിനകത്തും പുറത്തും ബിസിനസ് നടത്തുന്നവരാണ്. 28 കമ്പനികളും വ്യത്യസ്ത കാലഘട്ടത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ പല കമ്പനികളുടേയും ഡയറക്ടര്‍മാര്‍ അജ്ഞാതരാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.