തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബോട്ടുടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഉടമകള്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ഫിഷറീസ് മന്ത്രിയുമായി പിന്നീട് ചര്‍ച്ചകള്‍ ഉണ്ടാവും. അതേ സമയം, ചെറുമീനുകളെ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ ഫിഷീറസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന്ചീഫ്സെക്രട്ടറി വ്യക്തമാക്കിയതായാണ്സൂചന. ഡീസലിന്സര്ക്കാര് സബ്സിഡി നല്‍കണമെന്ന ആവശ്യവും ഉടമകള്‍ ഉയര്‍ത്തിയിരുന്നു.
3800 ബോട്ടുകളാണ് മത്സ്യബന്ധനം നിര്‍ത്തിവച്ച് സമരത്തിന് ഇറങ്ങിയത്. ചെറുമീന്‍ പിടിക്കുന്നതിന് എതിരായ നിയമനടപടി സര്‍ക്കാര്‍ നിര്‍ത്തിവെയ്‌ക്കുക. ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബോട്ട് ഉടമകളും തൊഴിലാളികളും മുന്നോട്ട് വച്ചിരുന്നത്.
















