കൊച്ചി: അബ്ദുല്‍ മനാഫ് വധക്കേസില്‍ എതിര്‍ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവിനെതിരെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പിന്നീട് പരിഗണിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ കാലതാമസം ഉള്ളതിനാലാണ് എതിര്‍ കക്ഷികള്‍ക്ക് സമയം അനുവദിച്ചത്. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ കേസിലെ രണ്ടാം പ്രതിയാണ്. 1995 ഏപ്രില്‍ 13നാണ് മനാഫ് ആക്രമിക്കപ്പെട്ടത്. കേസില്‍ 26 പേര്‍ക്ക് എതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2009ല്‍ മഞ്ചേരി സെഷന്‍സ് കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് മനാഫിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
















