തൃശൂര്‍: ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും. പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും നടപടി.
കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും തമ്മില്‍ ചര്‍ച്ച നടത്തി. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു ഇവര്‍ ചര്‍ച്ച നടത്തിയത്.
പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ നടന്ന സമാധാന യോഗം കോണ്‍ഗ്രസ്- സി പി എം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരില്‍ വച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിന്‍ രാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
















