മുഹമ്മ: കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ പുരസ്ക്കാരം ഫാ. വി.പി. ജോസഫ് വലിയവീട്ടിലിന്. ഇദ്ദേഹത്തിന്റെ ചവിട്ടുനാടക വിജ്ഞാന കോശം പുസ്തകത്തിനാണ് 2016ലെ അവാര്‍ഡ്. 1992ലാണ് ഇദ്ദേഹം ചവിട്ടുനാടകത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം തയ്യാറാക്കാനുള്ള പഠനം തുടങ്ങിയത്. 17 വര്‍ഷത്തെ നിരന്തര പഠനത്തിനൊടുവില്‍ 20 അധ്യായങ്ങളിലായി ഏഴായിരം പേജ് കയ്യെഴുത്ത് പ്രതിയാണ് തയ്യാറാക്കിയത്. പുസ്തക രൂപത്തിലായപ്പോള്‍ 600 പേജുള്ള വിശിഷ്ട ഗ്രന്ഥത്തില്‍ 150 ഓളം ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രംഗകലാപീഠം ഡയറക്ടറാണ്.
















