കോതമംഗലം: കള്ളനോട്ടുകേസില്‍ പ്രതികള്‍ക്കായി അഡ്വ. ബി.എ ആളൂര്‍ കോതമംഗലം കോടതിയില്‍ ഹാജരായി. മൂന്നാറില്‍ നിന്നും മടങ്ങിയ വിനോദസഞ്ചാരികളില്‍നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ ബംഗാള്‍ യുവതികളുടെ ജാമ്യത്തിനായാണ് ആളൂര്‍ കോതമംഗലം നമ്പര്‍ 2 കോടതിയില്‍ എത്തിയത്.
രണ്ടും മൂന്നും പ്രതികളായ ബംഗാള്‍ സ്വദേശികളായ സാഹിന്‍, സുഹാന എന്നിവര്‍ക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് കോതമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യത്തിനുള്ള വാദത്തിനായാണ് ആളൂര്‍ എത്തിയത്. പ്രോസിക്യൂഷനു വേണ്ടി എസ്. ബിജുകുമാര്‍ ഹാജരായി.
















